തെരഞ്ഞെടുപ്പ്;സംസ്ഥാനത്ത് സുരക്ഷയ്ക്കായി 41,976 പൊലീസ് ഉദ്യോഗസ്ഥര്‍
തിരുവനന്തപുരം: വെള്ളിയാഴ്ച നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ സുരക്ഷിത നടത്തിപ്പിനായുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള പൊലിസ് വിന്യാസമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
സംസ്ഥാനത്ത് 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിരിക്കുന്നത്. 183 ഡിവൈ.എസ്.പിമാരും 100 ഇന്‍സ്‌പെക്ടര്‍മാരും സബ് ഇന്‍സ്‌പെക്ടര്‍/ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലുള്ള 4,540 പേരും തിരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കും.
അതേസമയം സുരക്ഷോ കാരണങ്ങള്‍ കണക്കിലെടുത്ത് 4 ജില്ലകളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാസര്‍കോഡ്, തൃശൂര്‍, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് നിരോധനാജ്ഞ. ഇന്ന് വൈകിട്ട് ആറുമണി മുതല്‍ ശനിയാഴ്ച വൈകീട്ട് ആറുവരെയാണ് കളക്ടര്‍മാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."