HOME
DETAILS

കോഴിക്കോട്ട് എം.എസ്.എഫ് മാര്‍ച്ചില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജില്‍ പ്രവര്‍ത്തകര്‍ക്ക് പരുക്ക്

  
backup
August 29 2016 | 18:08 PM

%e0%b4%95%e0%b5%8b%e0%b4%b4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%ae-2

കോഴിക്കോട്: പാഠപുസ്തക വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് പ്രവര്‍ത്തകര്‍ കോഴിക്കോട് ഡി.ഡി.ഇ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

പൊലിസ് ലാത്തിച്ചാര്‍ജില്‍ സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജില്ലാ സെക്രട്ടറി എസ്.എം അബ്ദുല്‍ബാസിത് അടക്കം പത്തുപേര്‍ക്ക് പരുക്കേറ്റു. ഇവരെ മെഡിക്കല്‍ കോളജ്, ബീച്ച് ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. മിസ്ഹബ് ഉള്‍പ്പെടെ അഞ്ചുപേരെ പൊലിസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് വിട്ടയച്ചു.

ഇന്നലെ രാവിലെ പതിനൊന്നരയോടെ എം.എസ്.എഫ് പ്രവര്‍ത്തകരുടെ മാര്‍ച്ച് ഡി.ഡി.ഇ ഓഫിസിനു മുന്‍പില്‍ അസി.കമ്മിഷണര്‍ കെ.പി അബ്ദുറസാഖ്, കസബ സി.ഐ പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം തടയുകയായിരുന്നു. പൊലിസുമായി ഏറെനേരത്തെ ബലപ്രയോഗത്തിനു ശേഷം സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഡി.ഡി.ഇക്ക് നിവേദനം നല്‍കി തിരിച്ചുവരുന്ന നേതാക്കളെ പ്രധാനകവാടം വഴി കടത്തിവിടാന്‍ പൊലിസ് വിസമ്മതിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്.

തങ്ങള്‍ക്കു പുറത്തിറങ്ങാന്‍ ബാരിക്കേഡ് നീക്കണമെന്ന എം.എസ്.എഫ് നേതാക്കളുടെ ആവശ്യം പൊലിസ് ചെവികൊണ്ടില്ല. ഇതിനിടെ ബാരിക്കേഡിനും ഡി.ഡി.ഇ ഓഫിസ് ഗെയിറ്റിനും ഇടയില്‍ കുടുങ്ങിയ സംസ്ഥാന പ്രസിഡന്റിനെ പുറത്തിറക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് ബാരിക്കേഡിലേക്ക് പാഞ്ഞടുത്ത പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലിസ് ലാത്തിവീശുകയായിരുന്നു.

ഇതിനിടെ പൊലിസിനുനേരെ കല്ലേറുണ്ടായി. നാലു പ്രവര്‍ത്തകരെ സംഭവസ്ഥലത്തുവച്ച് പൊലിസ് കസ്റ്റഡിയിലെടുത്തു. സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ സംസ്ഥാന പ്രസിഡന്റിനെയും കസ്റ്റഡിയിലെടുത്ത്് കസബ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ഇതോടെ ചിതറിയോടിയ പ്രവര്‍ത്തകര്‍ വീണ്ടുമെത്തി ജില്ലാ വൈസ് പ്രസിഡന്റ് സുഹാജ് നടുവണ്ണൂരിന്റെ നേതൃത്വത്തില്‍ കസബ സ്റ്റേഷനിലേക്ക് പ്രകടനമായി നീങ്ങി സ്റ്റേഷനു മുന്നില്‍ കുത്തിയിരുന്നു.

ഇതിനിടെ മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.സി അബൂബക്കറും എസ്.ടി.യു ജില്ലാ പ്രസിഡന്റ് യു. പോക്കറും സ്ഥലത്തെത്തി സി.ഐയുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് മിസ്ഹബ് കീഴരിയൂരിനെയും മറ്റു പ്രവര്‍ത്തകരെയും വിട്ടയച്ചതോടെയാണ് രണ്ടുമണിക്കൂര്‍ നീണ്ട സംഘര്‍ഷത്തിന് അയവുവന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago
No Image

രാജ്യത്തെ ഇ-വാലറ്റുകള്‍ക്കുള്ള നിയമങ്ങളും ചട്ടങ്ങളും പുറത്തിറക്കി സഊദി ദേശീയ ബാങ്ക്

Saudi-arabia
  •  a month ago