ഉഷ്ണതരംഗം; പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മെയ് രണ്ട് വരെ അടച്ചിടും
പാലക്കാട്: ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയില്‍ കവത്ത ജാഗ്രത നിര്‍ദേശം. ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മെഡിക്കല്‍ കോളജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മെയ് രണ്ട് വരെ അടച്ചിടുമെന്ന് കലക്ടര്‍ അറിയിച്ചു. അഡീഷണല്‍ ക്ലാസുകള്‍ പാടില്ല. കോളജുകളിലും ക്ലാസുകള്‍ പാടില്ല. സമ്മര്‍ ക്യാമ്പുകളും നിര്‍ത്തിവെക്കണമെന്നാണ് നിര്‍ദേശം
മെയ് മൂന്നുവരെ പാലക്കാട് ജില്ലയില്‍ താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഗര്‍ഭിണികളും കിടപ്പ് രോഗികളുമുള്ള ആശുപത്രി വാര്‍ഡുകളില്‍ ചൂട് കുറയ്ക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ കൂടുതലായി ഒരുക്കാനും സാമനമായ നിലയില്‍ വയോജന കേന്ദ്രങ്ങളിലും ചൂട് കുറയ്ക്കാനും ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലയൊട്ടാകെ തണ്ണീര്‍ പന്തലുകള്‍ ഒരുക്കണമെന്നും പകല്‍ 11 മുതല്‍ മൂന്ന് വരെ എല്ലാ പുറംവിനോദങ്ങളും ഒഴിവാക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."