കേരള ഹൈക്കോടതിയില്‍ അടുത്ത റിക്രൂട്ട്‌മെന്റ്; ഇത്തവണ റിസര്‍ച്ച് അസിസ്റ്റന്റ് പോസ്റ്റിലേക്കാണ് നിയമനം; മേയ് 3 മുതല്‍ അപേക്ഷിക്കാം
കേരള ഹൈക്കോടതിയിലേക്ക് വീണ്ടുമൊരു റിക്രൂട്ട്‌മെന്റ് കൂടി. ഇത്തവണ റിസര്‍ച്ച് അസിസ്റ്റന്റ് പോസ്റ്റിലേക്ക് താല്‍ക്കാലിക നിയമനമാണ് വിളിച്ചിട്ടുള്ളത്. ഒരു വര്‍ഷമാണ് ജോലിയുടെ കാലാവധി. സര്‍ക്കാര്‍ അനുമതിക്ക് വിധേയമായി പ്രവര്‍ത്തന മികവ് പരിഗണിച്ച് ഒരു വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടിക്കിട്ടാനും സാധ്യതയുണ്ട്.
റിക്രൂട്ട്‌മെന്റ് നമ്പര്‍: 07/2024
ആകെ ഒഴിവുകള്‍ 32.
തെരഞ്ഞെടുക്കപ്പെട്ടാല്‍ 30,000 രൂപ പ്രതിമാസ ഓണറേറിയമായി ലഭിക്കും.
യോഗ്യത
* നിയമത്തില്‍ ബിരുദം.
* അവസാന വര്‍ഷ/ സെമസ്റ്റര്‍ നിയമ വിദ്യാര്‍ഥികളെയും പരിഗണിക്കും.
* നിയമത്തില്‍ പിജിയും, ഡോക്ടറേറ്റുമുള്ളവര്‍ക്ക് അഞ്ചുശതമാനം വെയിറ്റേജ് ലഭിക്കും.
പ്രായപരിധി
28 വയസ് കവിയരുത്.
ഉദ്യോഗാര്‍ഥികള്‍ 1996 മേയ് 30നും 2002 മേയ് 29നും മധ്യേ ജനിച്ചവരായിരിക്കണം.
അപേക്ഷ
മേയ് 3 മുതല്‍ 29 വരെ അപേക്ഷ നല്‍കാം. ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്ത് ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് / രേഖകള്‍ ജൂലൈ 12 വരെ സ്വീകരിക്കും.
അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി വൈവോസി നടത്തിയാണ് തെരഞ്ഞെടുപ്പ്. ചുരുക്കപ്പട്ടിക പോര്‍ട്ടലില്‍ പ്രസിദ്ധപ്പെടുത്തും. പ്രൊഫൈലില്‍ നിന്ന് കോള്‍ലെറ്റര്‍ ഡൗണ്‍ലോഡ് ചെയ്ത് വൈവവോസിയില്‍ പങ്കെടുക്കാം. എല്‍.എല്‍.ബിക്ക് ഉയര്‍ന്ന മാര്‍ക്ക് ലഭിച്ച 160 പേര്‍ക്കാണ് അവസരം.
അപേക്ഷ നല്‍കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി https://hckrecruitment.keralacourts.in സന്ദര്‍ശിക്കുക.
സംശയങ്ങള്‍ക്ക്: 0484 2562235 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."