HOME
DETAILS

തെക്കന്‍ ഗസ്സയിലെ ആശുപത്രികളില്‍ ശേഷിക്കുന്നത് മൂന്ന് ദിവസത്തേക്കുള്ള ഇന്ധനം കൂടി; ലോകാരോഗ്യ സംഘടനാ മുന്നറിയിപ്പ് 

  
Web Desk
May 09 2024 | 07:05 AM

Hospitals in south Gaza running out of fuel, WHO warns


ഗസ്സ: തെക്കന്‍ ഗസ്സയിലെ ആശുപത്രികളില്‍ മൂന്ന് ദിവസത്തേക്കുള്ള ഇന്ധനം മാത്രമാണ് ബാക്കിയുള്ളതെന്ന മുിന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. റഫ അതിര്‍ത്തിയുടെ നിയന്ത്രണം ഇസ്‌റാഈല്‍ പിടിച്ചെടുത്തതോടെ ഇന്ധനം എത്തിക്കാനുള്ള സാധ്യതകളും ഇല്ലാതായിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. സംഘടനയുടെ തലവന്‍ ടെഡ്രോസ് അദാനോം ഗീബര്‍സിയൂസാണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്.

അതിര്‍ത്തി അടച്ചത് മൂലം ഇന്ധനം കൊണ്ടുവരുന്നതിന് യു.എന്നിന് തടസം നേരിടുകയാണ്. ഇന്ധനമില്ലെങ്കില്‍ ഗസ്സയിലെ എല്ലാ മാനുഷിക പ്രവര്‍ത്തനങ്ങളും നിലക്കും. അതിര്‍ത്തി അടക്കല്‍ ഗസ്സക്കുള്ള സഹായവിതരണത്തേയും ബാധിച്ചു' അദ്ദേഹം എക്‌സില്‍ കുറിച്ചു. 

തെക്കന്‍ ഗസ്സയില്‍ മൂന്ന് ദിവസത്തേക്കുള്ള ഇന്ധനം കൂടിയേ ഉള്ളൂ. സേവനങ്ങള്‍ താമസിയാതെ നിലക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. 

റഫക്കു മേല്‍ ശക്തമായ ആക്രമണം അഴിച്ചു വിടുമെന്നാണ് ഇസ്‌റാഈലിന്റെ ഭീഷണി. അവിടെയുള്ള ആയിരക്കണക്കിന് ഹമാസ് പോരാളികളെ പരാജയപ്പെടുത്താനാണിതെന്നാണ് ഇസ്‌റാഈല്‍ പറയുന്നത്. എന്നാല്‍ 14 ലക്ഷത്തിലേറെ സാധാരണക്കാരാണ് പ്രദേശത്ത് താമസിക്കുന്നത്. നേരത്തെ ഇസ്‌റാഈല്‍ പുറപ്പെടുവിച്ച ഒഴിപ്പിക്കല്‍ ഭീഷണിയെ തുടര്‍ന്ന് വടക്കന്‍ ഗസ്സയില്‍ നിന്നും മറ്റുമായി എല്ലാം ഉപേക്ഷിച്ച് വന്നവരാണ് ഇവരില്‍ ഭൂരിഭാഗവും. 

കഴിഞ്ഞദിവസം റഫ അതിര്‍ത്തി വഴി കടന്നുകയറ്റം നടത്തിയ ഇസ്‌റാഈലി യുദ്ധ ടാങ്കുകള്‍ ആക്രമണം തുടരുകയാണ്. നിരവധി ഹമാസ് പോരാളികളെ വധിച്ചതായും ഭൂഗര്‍ഭ കേന്ദ്രങ്ങള്‍ തകര്‍ത്തതായും ഇസ്‌റാഈലി സൈന്യം അവകാശപ്പെട്ടു. ഹമാസിന്റെ സായുധ വിഭാഗമായ അല്‍ ഖസ്സം ബ്രിഗേഡും അല്‍ ഖുദ്‌സ് ബ്രിഗേഡും കനത്ത ചെറുത്തുനില്‍പ്പ് നടത്തുന്നുണ്ട്. സുരക്ഷിത സ്ഥാനം തേടി അഭയാര്‍ഥി പ്രവാഹം തുടരുകയാണ്.

അതിനിടെ, ഹമാസ് റോക്കറ്റാക്രമണത്തില്‍ ആറ് സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അടച്ച കറം അബൂസാലം അതിര്‍ത്തി തുറക്കാന്‍ ഇസ്‌റാഈല്‍ തീരുമാനിച്ചു. നേരത്തെ റഫയില്‍ അധിനിവേശം നടത്തുകയാണെങ്കില്‍ ഇസ്രായേലിനുള്ള ആയുധ വിതരണം നിര്‍ത്തുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago