അഞ്ച് നിര്‍ണായക സ്റ്റേറ്റുകളില്‍ ഡോണാള്‍ഡ് ട്രംപിന് മുന്നേറ്റമെന്ന് സര്‍വേ ഫലം
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അഞ്ച് നിര്‍ണായക സ്റ്റേറ്റുകളില്‍ ഡോണാള്‍ഡ് ട്രംപിന് മുന്നേറ്റമെന്ന് സര്‍വേഫലം. ന്യൂയോര്‍ക്ക് ടൈംസ്, ഫിലാഡല്‍ഫിയ ഇന്‍ക്വയറര്‍, സിയേന കോളജ് എന്നിവര്‍ നടത്തിയ സര്‍വേകളിലാണ് അഞ്ച് സ്റ്റേറ്റുകളില്‍ ട്രംപ് മുന്നേറുമെന്ന് പ്രവചിച്ചിരിക്കുന്നത്. പെന്‍സില്‍വാനിയ(3 പോയിന്റ്), അരിസോണ (7), മിഷിഗണ്‍(7), ജോര്‍ജിയ(10), നേവാദ(12) എന്നീ സ്റ്റേറ്റുകളിലായിരിക്കും ട്രംപിന്റെ മുന്നേറ്റം.
പ്രായാധിക്യം ബൈഡന്‍ വീണ്ടും പ്രസിഡന്റാകുന്നതിന് വെല്ലുവിളിയാണെന്ന വിലയിരുത്തലുകള്‍ പുറത്ത് വന്നിട്ടുണ്ട്. ട്രംപിന് ബൈഡനേക്കാള്‍ നാല് വയസ് കുറവാണ്. ഇതിന് പുറമേ പരമ്പരാഗതമായി ഡെമോക്രാറ്റുകളെ പിന്തുണക്കുന്ന കറുത്ത വര്‍ഗക്കാരില്‍ 20 ശതമാനത്തിന്റെ പിന്തുണ ട്രംപിനുണ്ടെന്ന സര്‍വേഫലവും ബൈഡന് തിരിച്ചടിയാണ്.
പോണ്‍താരത്തിന്റെ പരാതിയില്‍ ഡോണള്‍ഡ് ട്രംപിനെതിരെ നിലവില്‍ 34 കുറ്റങ്ങളില്‍ വിചാരണ നടക്കുന്നുണ്ട്. ഇതിന് പുറമേ തെരഞ്ഞെടുപ്പ് അട്ടിമറിയുമായി ബന്ധപ്പെട്ട് 10ഓളം സംസ്ഥാനങ്ങളില്‍ ട്രംപിനെതിരെ കേസുണ്ട്. ഇതിന്റെ വിചാരണ നടപടികളും പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ബൈഡനെതിരെ ട്രംപ് മുന്നേറ്റമുണ്ടാക്കുമെന്ന സര്‍വേഫലങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.
ബൈഡന്റെ വിജയത്തെ തുടര്‍ന്ന് 2021 ജനുവരി ആറിന് ട്രംപ് അനുകൂലികള്‍ നടത്തിയ കലാപത്തില്‍ ഒമ്പത് പേര്‍ മരിച്ചിരുന്നു. കാപ്പിറ്റോള്‍ ബില്‍ഡിങ്ങിലേക്ക് കലാപകാരികള്‍ ഇരച്ചുകയറുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് 1200 പേര്‍ അറസ്റ്റിലായിരുന്നു. ഇതില്‍ പലരും ശിക്ഷിക്കപ്പെട്ട് ജയിലിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."