HOME
DETAILS

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് 

  
December 01, 2024 | 9:10 AM

red alert-heavy rain on kerala-new

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നാളെ വയനാട് ജില്ലയിലടക്കം നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് തിരുവനന്തപുരം, കൊല്ലം ഒഴികെ മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴ തുടരും.

ഇന്ന് തെക്കന്‍ കേരള തീരത്തും, കേരള കര്‍ണാടക തീരങ്ങളില്‍ ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളിലും, ലക്ഷദ്വീപ് തീരങ്ങളില്‍ ഡിസംബര്‍ രണ്ട് മുതല്‍നാല് വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ ഫെയ്ന്‍ജല്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതിനാല്‍ ആ ഭാഗങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2025 ലെ വായു ഗുണനിലവാര സൂചിക: ഒമാൻ രണ്ടാം സ്ഥാനത്ത്

oman
  •  6 days ago
No Image

കൈവിട്ട് പാര്‍ട്ടിയും; രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പുറത്താക്കി

Kerala
  •  6 days ago
No Image

ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

Kerala
  •  6 days ago
No Image

സ്റ്റോപ്പ് സൈൻ പാലിച്ചില്ല: കാർ ട്രക്കുമായി കൂട്ടിയിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം; സുഹൃത്തിന്റെ നില അതീവ ഗുരുതരം

latest
  •  6 days ago
No Image

കുവൈത്തിൽ അനധികൃത ക്യാമ്പുകൾ നീക്കി; സുരക്ഷ ഉറപ്പാക്കാൻ സംയുക്ത പരിശോധന

latest
  •  6 days ago
No Image

'പാര്‍ലമെന്റ് തടസ്സങ്ങളുടെ വലയത്തില്‍ കുരുങ്ങിക്കിടക്കുന്നു, വില നല്‍കേണ്ടി വരുന്നത് ജനാധിപത്യമാണ്'  രൂക്ഷവിമര്‍നശവുമായി ശശി തരൂര്‍

National
  •  6 days ago
No Image

ഭീമ കൊറേഗാവ് കേസ്: ഡല്‍ഹി സര്‍വ്വകലാശാല മുന്‍ പ്രൊഫസര്‍ ഹാനി ബാബുവിന് ഒടുവില്‍ ജാമ്യം

National
  •  6 days ago
No Image

റിയാദ് ഫാല്‍ക്കണ്‍ ലേലം റെക്കോര്‍ഡ് വില്‍പ്പനയില്‍ 

Saudi-arabia
  •  6 days ago
No Image

ആഷസിൽ ഇടിമിന്നലായി സ്റ്റാർക്ക്; റാഞ്ചിയത് പിങ്ക് ബോളിലെ മിന്നൽ റെക്കോർഡ്

Cricket
  •  6 days ago
No Image

പത്മകുമാറിന് കുരുക്ക് മുറുകുന്നു; ദ്വാരപാലക ശില്‍പപാളി കേസിലും പ്രതി, അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  6 days ago