കമ്പത്ത് കേരള രജിസ്‌ട്രേഷന്‍ കാറില്‍ 3 പേര്‍ മരിച്ച നിലയില്‍; കണ്ടെത്തിയത് 2 പുരുഷന്മാരുടേയും സ്ത്രീയുടേയും മൃതദേഹം
കമ്പം: തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളില്‍ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. റോഡില്‍ നിന്ന് മാറി ഒരു തോട്ടത്തിന് അകത്ത് പാര്‍ക്ക് ചെയ്ത ഹ്യുണ്ടെ ഗ്രാന്റ് ഐ10 കാറിനകത്താണ് രണ്ടു പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെത്തിയത്. മരിച്ചത് മലയാളികളാണെന്നാണ് സൂചന.
കോട്ടയം രജിസ്‌ട്രേഷനില്‍ (കെഎല്‍ 05 എയു 9199) ഉള്ളതാണ് വാഹനം. പുതുപ്പള്ളി സ്വദേശിയുടെ ഉടമസ്ഥതയിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മരിച്ചവര്‍ അച്ഛനും അമ്മയും മകനുമെന്നാണ് സംശയം. എന്നാല്‍ ഇവര്‍ ആരൊക്കെയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ആത്മഹത്യയാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്, എന്നാല്‍ ഇക്കാര്യവും സ്ഥിരീകരിച്ചിട്ടില്ല.
കുമളി-കമ്പം പ്രധാന പാതയോടു ചേര്‍ന്ന് കൃഷിയിടത്തിലാണ് കാര്‍ കിടന്നിരുന്നത്. കാറിന്റെ ഡ്രൈവിങ് സീറ്റിലും മുന്‍ സീറ്റിലുമായാണ് പുരുഷന്മാരുടെ മൃതദേഹഹങള്‍ കണ്ടെത്തിയത്. സ്ത്രീയുടെ മൃതദേഹം പിന്‍സീറ്റില്‍ വിന്‍ഡോ ഗ്ലാസില്‍ മുഖം ചേര്‍ത്തുവച്ച നിലയിലാണ്.
തമിഴ്‌നാട് പൊലീസിന്റെ ഫൊറന്‍സിക് സംഘം സ്ഥലത്തെത്തിയ ശേഷം മാത്രമേ കാര്‍ തുറന്ന് പരിശോധിക്കൂ. അതിന് ശേഷമേ മൃതദേഹം ആരുടേതെന്നതടക്കം കാര്യങ്ങള്‍ അറിയാന്‍ കഴിയൂ. മൃതദേഹങ്ങള്‍ പരിശോധനകള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കും. തമിഴ്‌നാട് പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."