HOME
DETAILS

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

  
Web Desk
December 07, 2024 | 4:42 PM

Muslim Doctor couple sells house after protests from Hindu Flat Mates

അഹമ്മദാബാദ്: യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചതോടെ ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍. മുറാദാബാദില്‍ ഹിന്ദു ഭൂരിപക്ഷ മേഖലയായ ടി.ഡി.ഐ സിറ്റി ഹൗസിങ് സൊസൈറ്റിയില്‍ താമസക്കാരായ ഡോ. യൂസുഫ് മാലികും ഭാര്യ ഡോ. ഇഖ്‌റ ചൗധരിയുമാണ് തങ്ങള്‍ വിലകൊടുത്ത് വാങ്ങിയ വീട് വില്‍പ്പനനടത്തി ഇവിടെ ഉപേക്ഷിച്ച് പോയത്.

സഹപ്രവര്‍ത്തകനായ ഡോ. അശോക് ബജാജില്‍നിന്നാണ് ഡോ. യൂസുഫ് മാലിക് ഈ ഹൗസിങ് കോളനിയില്‍ വീട് വാങ്ങിയത്. തങ്ങളുടെ പ്രദേശത്ത് മുസ്ലിം ദമ്പതികള്‍ വന്നതറിഞ്ഞ് ചൊവ്വാഴ്ചയാണ് വര്‍ഗീയവാദികളായ കോളനിക്കാര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്.

മുസ്‌ലിംകള്‍ ഇവിടെ താമസിക്കാന്‍ തുടങ്ങിയാല്‍ ഹൗസിങ് സൊസൈറ്റിയിലെ ജനസംഖ്യാ ഘടന താറുമാറാക്കും എന്നാരോപിച്ചാണ് ഇവര്‍ പ്രതിഷേധിച്ചത്. 450 ഹിന്ദു കുടുംബങ്ങളാണ് കോളനിയില്‍ താമസിക്കുന്നത്. ഇവരില്‍ ആരും മുസ്ലിം ദമ്പതികളുടെ സാന്നിധ്യത്തെ പിന്തുണച്ചില്ല. 

വീട് വില്‍ക്കുന്നതിനെ കുറിച്ച് അശോക് ബജാജ് ആരെയും അറിയിച്ചിരുന്നില്ലെന്നാണ് താമസക്കാരുടെ പരാതി. ഇവിടെ മുമ്പ് മുസ്‌ലിംകള്‍ താമസിച്ചിരുന്നില്ല. മുസ്‌ലിംകള്‍ താമസിച്ചാല്‍ സമുദായിക സൗഹാര്‍ദം തകരുമെന്നുള്‍പ്പെടെയുള്ള ആരോപണങ്ങളും പ്രതിഷേധിച്ചവര്‍ ഉന്നയിച്ചു. സ്ഥലം വില്‍പ്പന നടത്തിയതിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റെസിഡന്റ് അസോസിയേഷന്‍കാര്‍ ജില്ലാ ഭരണകൂടത്തിനും പൊലിസിനും പരാതി നല്‍കുകയുംചെയ്തതായി ഹൗസിങ് കോളനിയിലെ പായല്‍ രസ്‌തൊഗി പറഞ്ഞു.

അതേസമയം, മുസ്ലിംകളോട് ശത്രുതയില്ലെന്നും നിലവിലുള്ള ഘടന മാറ്റാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും മറ്റൊരു താമസക്കാരി പല്ലവി പറഞ്ഞു. ഹിന്ദുക്കള്‍ മാത്രം ഇവിടെ താമസത്തിന് എത്തണമെന്നാണ് ആഗ്രഹിക്കുന്നത്. അല്ലെങ്കില്‍ ഹിന്ദുക്കള്‍ ഇവിടെ വിട്ടുപോകും- അവര്‍ പറഞ്ഞു.

പ്രതിഷേധക്കാരുടെ പരാതി ലഭിച്ചതായി മുറാദാബാദ് ജില്ലാ മജിസ്‌ട്രേറ്റ് അനൂജ് കുമാര്‍ സിങ് പറഞ്ഞു. പ്രദേശത്തെ സാഹചര്യത്തെക്കുറിച്ച് മനസ്സിലാക്കിയിട്ടുണ്ടെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

ഹൗസിങ് സൊസൈറ്റിക്കാര്‍ അശോക് ബജാജിനും എതിരേ രംഗത്തുവരികയുണ്ടായി. 'അശോക് ബജാജ് അപ്ദാ മകാന്‍ വാപസ് ലാവോ' (അശോക്, നിങ്ങളുടെ വീട് തിരിച്ചെടുക്കൂ) എന്ന ബാനറുകള്‍ ഉയര്‍ത്തി ഹൗസിങ് സൊസൈറ്റിക്കാര്‍ പ്രതിഷേധിക്കുന്നതിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. 20 വര്‍ഷത്തിലേറെയായി കണ്ണാശുപത്രി നടത്തുന്ന അശോകിന്റെ സുഹൃത്താണ് ഡോ. യൂസുഫ്.

ഇസ്ലാംഭീതിയുടെ ബാക്കിയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് സംഭവം റിപ്പോര്‍ട്ട്‌ചെയ്ത ബി.ബി.സി അഭിപ്രായപ്പെട്ടു.


Muslim Doctors couple sells their house after protests from Hindu Flat Mates



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊക്കകോളയില്‍ ഹാനികരമായ ലോഹഘടകങ്ങള്‍; തിരിച്ചു വിളിക്കാന്‍ നിര്‍ദ്ദേശിച്ച് യു.എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ 

Kerala
  •  12 days ago
No Image

ഒരു മണിക്കൂർ കൊണ്ട് ബുർജ് ഖലീഫ കയറി; ദുബൈ അഗ്നിശമന സേനാംഗങ്ങൾക്ക് ഗിന്നസ് റെക്കോർഡ്

uae
  •  12 days ago
No Image

ദുബൈ മെട്രോ, ട്രാം സ്റ്റേഷനുകളിൽ റീട്ടെയിൽ ലീസിംഗ് ആരംഭിച്ചു; വ്യാപാരികൾക്ക് സുവർണ്ണാവസരം

uae
  •  12 days ago
No Image

അതിരപ്പിള്ളിയില്‍ ആനയെ പ്രകോപിപ്പിച്ച് ബൈക്ക് യാത്രികര്‍; പാഞ്ഞടുത്ത് കാട്ടാന

Kerala
  •  12 days ago
No Image

ദുബൈ ആര്‍ടിഎ 20-ാം വാര്‍ഷികം; യാത്രക്കാരെ കാത്തിരിക്കുന്നത് വമ്പന്‍ സമ്മാനങ്ങളും മികച്ച ഓഫറുകളും

uae
  •  12 days ago
No Image

മലപ്പുറം പോത്തുകല്ലിൽ ചുഴലിക്കാറ്റ്; വിവിധ ഇടങ്ങളിൽ നാശനഷ്ടം

Kerala
  •  12 days ago
No Image

ചെറു വിമാനം പറന്നുയര്‍ന്ന ഉടനെ തന്നെ തലകുത്തി വീണു കത്തിയമര്‍ന്നു; വിഡിയോ ഞെട്ടിക്കുന്നത്

International
  •  12 days ago
No Image

പാലക്കാട് ബി.ജെ.പിയിൽ ഭിന്നത രൂക്ഷം; കൃഷ്ണകുമാറിനെതിരേ പരാതി നൽകി നഗരസഭാ അധ്യക്ഷ

Kerala
  •  12 days ago
No Image

മലബാര്‍ ഗോള്‍ഡ് ഡയമണ്ട്‌സ് ഇന്ത്യയില്‍ രണ്ട് പുതിയ ഷോറൂമുകള്‍ തുടങ്ങി

uae
  •  12 days ago
No Image

ബെംഗളൂരു- ഹൈദരാബാദ് ദേശീയപാതയിൽ ബസിന് തീപിടിച്ച് അപകടം; 25 ലേറെ പേർക്ക് ദാരുണാന്ത്യം

National
  •  12 days ago