HOME
DETAILS

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

  
Web Desk
December 07 2024 | 11:12 AM

Stand with Muslims in Waqf act opposition Christian MPs tell church body

ന്യൂഡല്‍ഹി: കേരളത്തില്‍ വഖ്ഫ് ബില്ലിനായി ക്രിസ്ത്യാനികളിലെ തീവ്ര വിഭാഗം വാദിക്കുമ്പോള്‍ വിഷയത്തില്‍ മുസ്ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് അഭ്യര്‍ഥിച്ച് ക്രിസ്ത്യന്‍ എം.പിമാര്‍. വഖ്ഫ് വിഷയം ഭരണഘടന ഉറപ്പുനല്‍കുന്ന ന്യൂനപക്ഷ അവകാശങ്ങളെ ബാധിക്കുന്നതാണെന്നും അതുകൊണ്ട് ക്രിസ്ത്യാനികള്‍ തത്വാധിഷ്ഠതമായ നിലപാടാണ് സ്വീകരിക്കേണ്ടതെന്നും കാത്തലിക്‌സ് ബിഷപ്‌സ് കോണ്‍ഫറന്‍സി (CBCI) നോട് ക്രിസ്ത്യന്‍ എം.പിമാര്‍ ആവശ്യപ്പെട്ടതായി വാര്‍ത്താ ഏജന്‍സി PTI റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം മൂന്നിന് സി.ബി.സി.ഐ വിളിച്ച യോഗത്തില്‍ 20ഓളം എം.പിമാരാണ് യോഗത്തില്‍ പങ്കെടുത്തത്. 

അവരില്‍ ഭൂരിഭാഗവും പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ളവരാണ്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡെറിക് ഒബ്രെയ്ന്‍, കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എം.പിമാരായ ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, ആന്റോ ആന്റണി, സി.പി.ഐ (എം) എം.പി ജോണ്‍ ബ്രിട്ടാസ് എന്നിവരും പങ്കെടുത്തു. കേന്ദ്ര സഹമന്ത്രിയായ ജോര്‍ജ്ജ് കുര്യന്‍ യോഗത്തിന്റെ അവസാനവും എത്തി.

പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് സി.ബി.സി.ഐ കൃസ്ത്യന്‍ എം.പിമാരുടെ യോഗം വിളിച്ചുകൂട്ടുന്നത്. സമുദായത്തെയും അതിന്റെ അവകാശങ്ങളെയും പിന്തുണക്കുന്നതിലും സംരക്ഷിക്കുന്നതിലും ക്രിസ്ത്യന്‍ എം.പിമാരുടെ പങ്ക്, ന്യൂപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ തുടങ്ങിയവയായിരുന്നു യോഗത്തിലെ മുഖ്യ അജണ്ട.

വഖ്ഫ് വിഷയത്തോടൊപ്പം ലോക്‌സഭയിലേയും 10 സംസ്ഥാന നിയമസഭകളിലെയും ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിന്റെ സീറ്റ് നിര്‍ത്തലാക്കുന്ന വിഷയവും യോഗം വിശദമായി ചര്‍ച്ചചെയ്തു. ക്രിസ്ത്യന്‍ സംഘടനകളുടെ വിദേശ സംഭാവനാ ലൈസന്‍സ് റദ്ദാക്കിയ വിഷയവും യോഗം ചര്‍ച്ചചെയ്തു.

2014 മുതല്‍ സഭാ നേതൃത്വം സര്‍ക്കാരുമായുള്ള ബന്ധം കൈകാര്യം ചെയ്യുന്ന രീതിയെ എം.പിമാര്‍ യോഗത്തില്‍ നിശിതമായി വിമര്‍ശിച്ചു. ക്രിസ്ത്യന്‍ വോട്ടുകള്‍ നിര്‍ണായകമായ തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സുരേഷ് ഗോപിയുടെ വിജയവും യോഗത്തില്‍ ചര്‍ച്ചയായതായി യോഗത്തില്‍ പങ്കെടുത്ത നേതാവ് പി.ടി.ഐയോട് പറഞ്ഞു.

Stand with Muslims in Waqf issue, opposition Christian MPs tell church body



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യ: കോൺഗ്രസ് നേതാക്കൾക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി

Kerala
  •  3 days ago
No Image

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കെജ്‌രിവാളിന്റെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ അക്രമണം; പിന്നിൽ ബിജെപി പ്രവർത്തകരെന്ന് എഎപി

National
  •  3 days ago
No Image

സിറാജിനെ ഒഴിവാക്കിയത് വേറെ മാര്‍ഗമില്ലാത്തതുകൊണ്ട്; രോഹിത് ശർമ

Cricket
  •  3 days ago
No Image

കാന്‍സര്‍ ബാധിച്ച് കിടപ്പിലായ ഉമ്മയെ മകന്‍ വെട്ടിക്കൊലപ്പെടുത്തി

Kerala
  •  3 days ago
No Image

കൊണ്ടോട്ടി മുന്‍ എംഎല്‍എ കെ. മുഹമ്മദുണ്ണി ഹാജി അന്തരിച്ചു

Kerala
  •  3 days ago
No Image

മണ്ണാര്‍ക്കാട് നബീസ വധക്കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം

Kerala
  •  3 days ago
No Image

സഞ്ജു പുറത്ത്, പന്ത് വിക്കറ്റ് കീപ്പര്‍; ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Cricket
  •  3 days ago
No Image

ഗസ്സയില്‍ വെടിനിര്‍ത്തല്‍ ഞായറാഴ്ച 06:30 മുതല്‍: ഖത്തര്‍

International
  •  3 days ago
No Image

കൊല്‍ക്കത്ത ആര്‍.ജി.കര്‍ ബലാത്സംഗ കൊലപാതക കേസ്: പ്രതി സഞ്ജയ് റോയ് കുറ്റക്കാരന്‍

National
  •  3 days ago
No Image

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസം ഡെന്നിസ് ലോ അന്തരിച്ചു; വിട പറഞ്ഞത് യുണൈറ്റഡിന്റെ സുവര്‍ണത്രയത്തിലെ അവസാനത്തെ കണ്ണി

Football
  •  3 days ago