HOME
DETAILS

ലോക്‌സഭ തെരെഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടം നാളെ; തെരെഞ്ഞെടുപ്പ് നടക്കുക റായ്ബറേലിയടക്കം 49 മണ്ഡലങ്ങളില്‍

  
Web Desk
May 19 2024 | 13:05 PM


Raebareli Amethi Among 49 Constituencies To Go To Polls  Tomorrow

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ. 49 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയടക്കം 14 മണ്ഡലങ്ങളില്‍ യുപിയില്‍ തെരഞ്ഞെടുപ്പ് നടക്കും. ജമ്മു കശ്മീരില്‍ സര്‍പഞ്ച് കൊല്ലപ്പെട്ട സാഹചര്യത്തില്‍ വോട്ടെടുപ്പിന് സുരക്ഷ ശക്തമാക്കി.

അഞ്ചാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പില്‍ 49 സീറ്റുകളിലായി 144 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. എട്ടര കോടി വോട്ടര്‍മാര്‍ക്കായി 95000 പോളിംഗ് സറ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ ഏഴ് മണി മുതല്‍ പോളിംഗ്. ജമ്മു കശ്മീരില്‍ ബാരാമുള്ള മണ്ഡലത്തില്‍ വോട്ടെടുപ്പ് നടക്കും. ഇന്നലെ നടന്ന ആക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്ത മാക്കിയിട്ടുണ്ട്.


മഹാരാഷ്ട്രയിലെ പതി മൂന്ന് സീറ്റുകളിലും, യു പിയിലെ പതിനാലിടത്തും വാശിയേറിയ പ്രചാരണമാണ് അഞ്ചാം ഘട്ടത്തില്‍ നടന്നത്. കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ്, സമൃതി ഇറാനി, പീയൂഷ് ഗോയല്‍, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയടക്കം പ്രമുഖര്‍ ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്. യുപിയിലെ ലക്‌നൗ, അയോധ്യ, റായ്ബറേലി, കെ സര്‍ഗഞ്ച്, അമേഠി എന്നി മണ്ഡലങ്ങളും ഈ ഘട്ടത്തില്‍ പോളിംഗ് ബൂത്തില്‍ എത്തും.

 കഴിഞ്ഞ തവണ ഈ 14 മണ്ഡലങ്ങളില്‍ ബിജെപി പതിമൂന്നും നേടിയിരുന്നു. പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ചയാകുന്നത മറികടയ്ക്കാന്‍ എല്ലാ നീക്കവും ബി ജെ പി നേതാക്കള്‍ പ്രചാരണഘടക്കത്തില്‍ പയറ്റി. അയോധ്യ ക്ഷേത്രം ബുള്‍ഡ സര്‍ ഉപയോഗിച്ച് കോണ്‍ഗ്രസ് തകര്‍ക്കുമെന്ന് പറഞ്ഞപ്പോള്‍ അധികാരത്തില്‍ എത്തിയാല്‍ ആറ് മാസം കൊണ്ട് പാക് അധിനിവേശ കശ്മീര്‍ തിരികെ പിടിക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവന.  

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ട പാറമട അപകടം: ശേഷിക്കുന്നയാള്‍ക്കായി തിരച്ചില്‍ തുടരുന്നു

Kerala
  •  8 days ago
No Image

സ്വകാര്യ ബസ് സമരം തുടങ്ങി, ദേശീയ പണിമുടക്ക് അര്‍ധ രാത്രി മുതല്‍; സംസ്ഥാനത്ത് ഇന്നും നാളെയും ജനജീവിതം സ്തംഭിക്കും 

Kerala
  •  8 days ago
No Image

'അദ്ദേഹം സമാധാനം കെട്ടിപ്പടുക്കുകയാണ്': ഡോണാള്‍ഡ് ട്രംപിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്തതായി ഇസ്‌റാഈല്‍ പ്രധാനമന്ത്രി; വൈറ്റ് ഹൗസിലെ ചര്‍ച്ചയില്‍ ഗസ്സ വെടിനിര്‍ത്തല്‍ കരാറും ചര്‍ച്ചയായി

International
  •  8 days ago
No Image

'ആ വാദം ശരിയല്ല'; ഓപ്പറേഷന്‍ സിന്ദൂറിനിടെ ചൈന സഹായച്ചെന്ന വാദം തള്ളി പാക് സൈനിക മേധാവി

International
  •  8 days ago
No Image

നെതന്യാഹു വൈറ്റ് ഹൗസിൽ; ലക്ഷ്യം ഗസ്സയിലെ വെടിനിര്‍ത്തല്‍, ഹമാസിനു സമ്മതമെന്നു ട്രംപ്

International
  •  8 days ago
No Image

ഇസ്രാഈൽ എന്നെ കൊല്ലാൻ ശ്രമിച്ചു; ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ

International
  •  8 days ago
No Image

‘ഇന്ത്യയിലേക്ക് തിരിച്ചുപോ...’: അമേരിക്കക്കാരന്റെ വംശീയ പരാമർശങ്ങൾ; ശാന്തമായി പ്രതികരിച്ച് ഇന്ത്യൻ വംശജൻ

International
  •  8 days ago
No Image

കോഴിക്കോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; പൊലീസ് ലാത്തിവീശി

Kerala
  •  8 days ago
No Image

അസമിൽ 14-കാരിയുടെ ആത്മഹത്യ: അധ്യാപകനെതിരെ ഗുരുതര ആരോപണം, പോക്സോ നിയമപ്രകാരം അറസ്റ്റ്

National
  •  8 days ago
No Image

പുന്നപ്ര വടക്ക് പഞ്ചായത്ത് യോഗത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷം; പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കോൺഗ്രസ് അംഗം ആശുപത്രിയിൽ

Kerala
  •  8 days ago