യു.പിയില്‍ സഹോദരിയായ 14കാരിയെ യുവാക്കള്‍ കൂട്ടബലാത്സംഗത്തിനിരയാക്കി ഗര്‍ഭിണിയാക്കി; പ്രതികള്‍ പിടിയില്‍
ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ 14കാരിയായ സഹോദരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ രണ്ട് യുവാക്കളെ പൊലിസ് അറസ്റ്റ് ചെയ്തു.ശനിയാഴ്ച വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ അമ്മ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. പരിശോധനയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി 22 ആഴ്ച ഗര്‍ഭിണിയാണെന്ന് വ്യക്തമായി.
ഇതോടെ, പെണ്‍കുട്ടിയുടെ അമ്മ തിലമോര് പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു. സഹോദരന്മാര് തന്നെ പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി അമ്മയോടും പൊലീസിനോടും വെളിപ്പെടുത്തുകയായിരുന്നു.വീട്ടില്‍ അമ്മ ഇല്ലാത്ത സമയം ഒരു വര്‍ഷത്തോളം കുട്ടിയെ പ്രതികള്‍ നിരന്തരം ലൈംഗികപീഡനത്തിന് ഇരയാക്കിയതായും ബലാത്സംഗം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ഷാലിമാര്‍ ഗാര്‍ഡനിലെ അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ സിദ്ധാര്‍ഥ് ഗൗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."