മൈലേജിൽ പുലി; രാജകീയമായി മാരുതി സ്വിഫ്റ്റിന്റെ നാലാം എൻട്രി, സ്പെസിഫിക്കേഷൻസ് അറിയാം
പ്രമുഖ വാഹന നിർമാതാക്കളായ മാരുതി, സ്വിഫ്റ്റ് നാലാം ജനറേഷൻ മോഡൽ കഴിഞ്ഞദിവസം പുറത്തിറക്കി. 35 കിലോമീറ്ററോളം മൈലേജ് ലഭിക്കുന്ന സിഎൻജി മോഡലുകളും 25 കിലോമീറ്റർ മൈലേജുള്ള പെട്രോൾ മോഡലുകളുമാണ് വാഹന പ്രേമികളുടെ മുന്നിലേക്കെത്തുന്നത്. നാലാം തലമുറ സ്വിഫ്റ്റ് ആണ് മാരുതിയുടെ ഇസഡ് സീരീസ് എൻജിനിൽ ഒരുങ്ങുന്ന ആദ്യ വാഹനം.
പെട്രോൾ എൻജിൻ വണ്ടികളിൽ 81.58 പി.എസ് പവറും 112 എൻ.എം ടോർക്കും ആണ് സവിശേഷത. സിഎൻജി കളിൽ ഇതിന് നേരിയ കുറവ് ഉണ്ടാവും. ഇതിന്റെ വിശദമായ സ്പെസിഫിക്കേഷൻസ് അവതരണവേളയിൽ കമ്പനി പുറത്തുവിടുമെന്നാണ് റിപ്പോർട്ടുകൾ. സിഎൻജി മോഡലിന് പെട്രോൾ മോഡലിനേക്കാൾ വില കൂടുതലാവും. ഏത് വേരിയെന്റിലാണ് സിഎൻജി ഒരുങ്ങുക എന്ന കമ്പനി പുറത്തുവിട്ടിട്ടില്ല. മാനുവൽ ട്രാൻസ്മിഷൻ പെട്രോൾ മോഡൽ സ്വിഫ്റ്റിന് 6.49 മുതൽ 9.64 ലക്ഷം രൂപ വരെയാണ് വില വരുന്നത്. ഇത് ഷോറൂം വിലയാണ്. സിഎൻജിക്ക് ഇതിനേക്കാൾ 90,000 രൂപ അധികം കൊടുക്കേണ്ടിവരും. മൈലേജാണ് കമ്പനി അവതരിപ്പിക്കുന്ന പ്രധാന സവിശേഷത. മാനുവൽ ട്രാൻസ്മിഷന് 24.80 കിലോമീറ്ററും ഓട്ടോമാറ്റിക് ട്രാൻസ്മിഷന് 25.75 കിലോമീറ്ററും മൈലേജ് ലഭിക്കും. സിഎൻജി ക്ക് 35 കിലോമീറ്റർ വരെയാണിത്.
സുരക്ഷയുടെ കാര്യത്തിലും സ്വിഫ്റ്റ് മുൻപന്തിയിലാണ്. പുതിയ മോഡലിന് 6 എയർബാഗ് സെറ്റ് ചെയ്തിട്ടുണ്ട്. ഒപ്പം ഇന്റീരിയറിലും ലുക്കിലും അടിമുടി മാറ്റം വരുത്തിയിട്ടുണ്ട്. മൈലേജിന്റെ കാര്യത്തിൽ ഹ്യുണ്ടായിയുടെ ഗ്രാൻഡ് ഐ10 നിയോ സിഎൻജി, ടാറ്റാ ടിയാഗോ സിഎൻജി ക്കുമായിരിക്കും മാരുതിയുടെ ഈ പുതിയ മോഡൽ വെല്ലുവിളി സൃഷ്ടിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."