നഗരങ്ങളില്‍ പെരുമഴ; കോഴിക്കോട് മെഡി. കോളജ് വാര്‍ഡില്‍ വെള്ളം കയറി
കൊച്ചി: നിര്‍ത്താതെ പെയ്യുന്ന മഴയില്‍ സംസ്ഥാനത്ത് പരക്കെ നാശനഷ്ടം. എറണാകുളം, കോഴിക്കോട്, തൃശൂര്‍ ഉള്‍പ്പടെയുള്ള ജില്ലകളിലാണ് മഴ ദുരിതം വിതയ്ക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ വാര്‍ഡുകളിലും അശ്വിനി ആശുപത്രിയുടെ കാഷ്വാലിറ്റിയിലും വെള്ളം കയറി. കൂടാതെ കാസര്‍കോട് കുമ്പള പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ സീലിങിന്റെ ഒരു ഭാഗം അടര്‍ന്ന് വീഴുകയും ചെയ്തു. രാത്രി 8:30 യോടെയായിരുന്നു സംഭവം. തലനാരിഴയ്ക്കാണ് പൊലീസുകാര്‍ രക്ഷപ്പെട്ടത്.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ താഴത്തെ നിലയിലെ വാര്‍ഡുകളിലാണ് വെള്ളം കയറിയിട്ടുള്ളത്. റൂമുകളില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് നീക്കുകയാണ്. രോഗികളെ മാറ്റേണ്ട സാഹചര്യമില്ലെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. അശ്വനി ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ വെള്ളം കയറിയതോടെ പ്രവര്‍ത്തനം മുകള്‍ നിലയിലേക്ക് മാറ്റി.
കോഴിക്കോട് നാദാപുരം തൂണേരിയില്‍ കനത്ത മഴയില്‍ മതില്‍ തകര്‍ന്നു. തൂണേരി തണല്‍ മരം കേളോത്ത് മുക്ക് റോഡിലേക്ക് ചെങ്കല്‍ മതില്‍ തകര്‍ന്ന് വീഴുകയായിരുന്നു. പത്ത്മീറ്റര്‍ പൊക്കത്തിലും അമ്പതിലേറെ മീറ്റര്‍ നീളത്തിലുമുള്ള മതില്‍ തകര്‍ന്ന് റോഡില്‍ പതിക്കുകയായിരുന്നു. ഈ സമയത്ത് റോഡില്‍ വാഹനങ്ങളില്ലാതെ പോയതിനാല്‍ വലിയ അപകടം ഒഴിവായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."