HOME
DETAILS

നിര്‍മിത ബുദ്ധി'  പഠിക്കാന്‍ ഇനി ഏഴാം ക്ലാസിലെ കുട്ടികളും;  പാഠ്യവിഷയമായ, മനുഷ്യരുടെ മഖഭാവം തിരിച്ചറിയുന്ന എഐ പ്രോഗ്രാം ഇനി കുട്ടികള്‍ തയാറാക്കും 

  
Web Desk
June 02 2024 | 07:06 AM

7th class students will now learn Nirmit Budhi

തിരുവനന്തപുരം: ഇനി ഏഴാം ക്ലാസിലെ നാലു ലക്ഷത്തിലധികം കുട്ടികള്‍ പുതിയ അധ്യയന വര്‍ഷത്തില്‍ ഐസിടി പാഠപുസ്തകത്തിലൂടെ നിര്‍മിത ബുദ്ധിയെ കുറിച്ചും പഠിക്കും. മനുഷ്യരുടെ മുഖഭാവം തിരിച്ചറിയുന്ന ഒരു എ ഐ പ്രോഗ്രാം കുട്ടികള്‍ സ്വയം തയ്യാറാക്കുന്ന വിധത്തിലാണ് 'കംപ്യൂട്ടര്‍ വിഷന്‍' എന്ന അധ്യായത്തിലെ പ്രവര്‍ത്തനം. കുട്ടികള്‍ സ്വയം തയ്യാറാക്കുന്ന ഈ പ്രോഗ്രാം ഉപയോഗിച്ച് ഒരാളുടെ മുഖത്തുണ്ടാകുന്ന ഏഴ് ഭാവങ്ങള്‍ വരേ തിരിച്ചറിയാന്‍ കംപ്യൂട്ടറിന് സാധിക്കും.

ഇന്ത്യയില്‍ ആദ്യമായാണ് ഒരു ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും ഒരുപോലെ എ ഐ പഠിക്കാന്‍ അവസരം കിട്ടുന്നത്. സംസ്ഥാനത്ത് ഈ അധ്യയന വര്‍ഷം 1, 3, 5, 7 ക്ലാസുകളിലേക്കാണ് മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട മീഡിയങ്ങളിലായാണ് ഐ.സി.ടിയുടെ പുതിയ പുസ്തകങ്ങളെത്തുന്നത്.

കുട്ടികളുടെ കാര്യകാരണ ചിന്തകളും വിശകലന ശേഷിയും പ്രശ്‌ന നിര്‍ധാരണശേഷി എന്നിവ വികസിപ്പിക്കുന്നതിനും അവരുടെ സര്‍വതോന്മുഖമായ വികാസത്തെ സ്വാധീനിക്കുമെന്ന്  പാഠ്യപദ്ധതി ചട്ടക്കൂടില്‍ പരാമര്‍ശിച്ചിട്ടുള്ള പശ്ചാത്തലത്തിലാണ് യുക്തിചിന്ത, പ്രോഗ്രാമിങ് അഭിരുചി വളര്‍ത്തല്‍ എന്നിവയ്ക്ക് പ്രത്യേക പരിഗണന പ്രൈമറി തലത്തില്‍ ഐ.സി.ടി പാഠപുസ്തകങ്ങളില്‍ നല്‍കിയിട്ടുള്ളത്. സ്‌ക്രാച്ചില്‍ വിഷ്വല്‍ പ്രോഗ്രാമിങ് പഠിച്ച് മുന്നറിവു നേടുന്ന കുട്ടിക്ക് പ്രോഗ്രാമിങ്, എ.ഐ, റോബോട്ടിക്‌സ് എന്നിവ പരിശീലിക്കാന്‍ സമാനമായ 'പിക്‌റ്റോബ്ലോക്ക്' പാക്കേജാണ് പാഠപുസ്തകത്തില്‍ ഉള്‍പെടുത്തിയിരിക്കുന്നത്.

ഇതിനുവേണ്ട  മുഴുവന്‍ സോഫ്റ്റ്‌വെയറുകളും കൈറ്റ് സ്‌കൂളുകളിലെ ലാപ്‌ടോപ്പുകളില്‍ ലഭ്യമാക്കുന്നതാണ്. ഒന്ന്, മൂന്ന് ക്ലാസുകളിലേക്കുള്ള പുതിയ ഐ സി ടി പാഠപുസ്തകത്തില്‍ ചിത്രരചന, അക്ഷരശേഷി, വായന, സംഖ്യാബോധം, ചതുഷ്‌ക്രിയകള്‍, താളം തുടങ്ങിയവ ഉള്‍പ്പെടുന്ന എജ്യൂആക്ടിവേറ്റ്, ജികോബ്രിസ് ഒമ്‌നിടെക്‌സ്, ടക്‌സ്‌പെയിന്റ് തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത എജ്യൂക്കേഷന്‍ ആപ്ലിക്കേഷനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇതിനു പുറമെ കൈറ്റ് തയ്യാറാക്കിയ ട്രാഫിക് സിഗ്‌നല്‍, വേസ്റ്റ് ചാലഞ്ച് ആപ്ലിക്കേഷനുകളിലൂടെ ട്രാഫിക് നിയമങ്ങള്‍, മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയവ ഗെയിമുകളിലൂടെ കുട്ടികള്‍ പരിചയപ്പെടുകയും ചെയ്യുന്നുണ്ട്. ലാംഗ്വേജ് ലാബുകളും പുതിയ പാഠപുസ്തകത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഒരേ സമയം ജീവിത നൈപുണി പരിപോഷിക്കുന്ന പ്രായോഗിക ഐസിടി പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുമ്പോഴും മറ്റു വിഷയങ്ങളുടെ പഠനത്തിന് സഹായിക്കുകയും സൈബര്‍ സുരക്ഷ, വ്യാജവാര്‍ത്ത തിരിച്ചറിയല്‍ തുടങ്ങിയവയ്ക്ക് മാര്‍ഗ നിര്‍ദേശം നല്‍കുകയും ചെയ്യുന്ന തരത്തിലാണ് പുതിയ ഐ സി ടിയുടെ പാഠപുസ്തകങ്ങള്‍ തയാറാക്കിയിരിക്കുന്നത്.

പുതിയ ഐ സി ടി പാഠപുസ്തകങ്ങളില്‍ മുഴുവന്‍ പ്രൈമറി അധ്യാപകര്‍ക്കും പരിശീലനം ജൂണ്‍ മാസം മുതല്‍ ആരംഭിക്കുകയും ചെയ്യും. അടുത്ത വര്‍ഷം 2, 4, 6, 8, 9, 10 ക്ലാസുകള്‍ക്ക് ഇനി പുതിയ ഐ സി ടി പാഠപുസ്തകങ്ങള്‍ വരും. അധ്യാപകര്‍ക്കുള്ള എഐ പരിശീലനം മെയ് മാസത്തില്‍ 20,120 അധ്യാപകര്‍ പൂര്‍ത്തിയാക്കിയതായും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago