HOME
DETAILS

ലാഭത്തിലോടി കെഎസ്ആർടിസിയുടെ കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സർവിസ്; കോടികൾ വരുമാനം

  
June 10, 2024 | 4:42 AM

ksrtc courier and logistics on profit

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സർവിസ് ലാഭത്തിൽ. ടിക്കറ്റിതര വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഒരു വർഷം മുൻപാണ് കെഎസ്ആർടിസി കൊറിയർ സർവിസ് ആരംഭിച്ചത്. 3.82 കോടി രൂപയാണ് ഈ ഇനത്തിൽ ഒരു വർഷംകൊണ്ട് നേടിയത്. ഇതിൽ ഒരു കോടിയോളം രൂപയാണ് ലാഭം. 

2023 ജൂൺ 15 നായിരുന്നു സംസ്ഥാനത്തെ 45 ഡിപ്പോകളെയും തമിഴ്നാട്ടിലെ കോയമ്പത്തൂരിനെയും നാഗർകോവിലിനെയും ബന്ധിപ്പിച്ച് കൊറിയർ സർവിസ് പ്രവർത്തനം തുടങ്ങിയത്. നഷ്ടത്തിലോടുന്ന കെഎസ്ആർടിസിയ്ക്ക് വരുമാനം വർധിപ്പിക്കാൻ വേണ്ടിയാണ് ടിക്കറ്റിതര പദ്ധതിയായി കൊറിയർ സർവിസ് കൊണ്ടുവന്നത്. കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് പ്രവർത്തനമാരംഭിക്കുമ്പോൾ 1,95,000 മാത്രമായിരുന്നു പാർസൽ കൊണ്ടുപോവുക വഴി മാസവരുമാനം ലഭിച്ചിരുന്നത്. ഇന്നത് കോടിയിലേക്ക് എത്തിയതായി കെഎസ്ആർടിസി കണക്കുകൾ വ്യക്തമാക്കുന്നു. 4,32,000 കൊറിയറുകളാണ് ഒരുവർഷത്തിനിടെ കെഎസ്ആർടിസി കൈമാറിയത്. ദിവസവും 2,200 ഉപഭോക്താക്കളെ പരസ്പരം ബന്ധിപ്പിക്കുന്നു. 

കെഎസ്ആർടിസിയുടെ കൊമേഴ്ഷ്യൽ വിഭാഗമാണ് കൊറിയർ സർവിസ് നടത്തുന്നത്. കേരളത്തിലെവിടെയും 16 മണിക്കൂറിനകം കൊറിയർ എത്തിക്കുമെന്നാണ് കെഎസ്ആർടിസിയുടെ അവകാശവാദം. ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിന്റെ പിന്തുണയുമുണ്ട്. ഒരു കിലോഗ്രാം മുതൽ 120 കിലോഗ്രാം വരെ ഭാരമുള്ള സാധനങ്ങൾ പാഴ്സലായി അയക്കാം. ഇതിനായി ഡിപ്പോകളിലുള്ള കൗണ്ടറിൽ പാർസൽ, കൊറിയറുകൾ നൽകി പണമടച്ചാൽ മതി. 

നിലവിൽ നൽകുന്ന സേവനത്തിന് പുറമെ വാതിൽപ്പടിസേവനവും ഉൾപ്രദേശങ്ങളിലുൾപ്പെടെ പുതിയ ഫ്രാഞ്ചൈസികളും ആരംഭിക്കാനുള്ള പദ്ധതികളിലാണ് കെഎസ്ആർടിസി. പദ്ധതി നടപ്പാകുന്നതോടെ വീടുകളിൽനിന്ന് സാധനങ്ങൾ ശേഖരിക്കുന്ന തലത്തിലേക്ക് പദ്ധതിമാറും. സ്വകാര്യ കൊറിയർ സർവിസുമായി താരതമ്യം ചെയ്യുമ്പോൾ 30 ശതമാനംവരെ നിരക്കിൽ കുറവുണ്ട് എന്നതാണ് കെഎസ്ആർടിസിയുടെ ആകർഷണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  2 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  2 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago