'നീതിക്കായി നട്ടെല്ല് വളക്കാത്ത, കുനിയാത്ത, ഉറച്ച പോരാട്ടത്തിന്റെ ആറാണ്ടുകള്‍' സഞ്ജീവ് ഭട്ടിനെ തടവിലാക്കിയിട്ട് ആറ് വര്‍ഷം
ന്യൂഡല്‍ഹി: 'ചെയ്യാത്ത കുറ്റത്തിന് എന്റെ പിതാവ് ജയിലിലടക്കപ്പെട്ടിട്ട് ആറു വര്‍ഷം പിന്നിട്ടിരിക്കുന്നു. ഈ ക്രൂരമായ ഭരണകൂടത്തിനെതിരെ നിലകൊള്ളാന്‍ ധൈര്യപ്പെട്ടു എന്നത് മത്രമാണ് അദ്ദേഹം ചെയ്ത കുറ്റം. ആറ് വര്‍ഷമായി നീതിക്കായുള്ള ഞങ്ങളുടെ പോരാട്ടം തുടരുകയാണ്. തകരാതെ വളയാതെ , കുനിയാതെ'
മോദിയുടെ സംഘ് ഭരണകൂടത്തിനെതിരെ വിരല്‍ ചൂണ്ടിയതിന് ജയിലിലടക്കപ്പെട്ട ധീരനായ ഐ.പി.എസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിന്റെ മകള്‍ എക്‌സില്‍ കുറിച്ചതാണിത്. മുന്‍ ഐ.പി.എസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിന്റെ തടവറ ജീവിതം ആറാണ്ട് പിന്നിടുകയാണ്. ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദി സര്‍ക്കാറിന് പങ്കുണ്ടെന്ന് വെളിപ്പെടുത്തിയതിന്റെ പേരില്‍ പ്രതികാര നടപടികള്‍ നേരിടുന്നതിനിടെയാണ്, 2018ല്‍ 22 വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ അറസ്റ്റ് ചെയ്യുന്നത്. 2018 മുതല്‍ ജയിലില്‍ കഴിയുന്ന ഭട്ടിന് ജാമ്യം അനുവദിച്ചിട്ടില്ല.
നിരവധിയനവധി താക്കീതുകളും ഭീഷണികളും താണ്ടി നീതിക്കായുള്ള പോരാട്ടത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ആ ധീരനായ ഉദ്യോഗസ്ഥന്റെ കുടുംബവും.
നീതിക്കായുള്ള ഞങ്ങളുടെ പോരാട്ടം തുടരും സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട് സമൂഹമാധ്യമങ്ങളില്‍ കുറിക്കുന്നു.
'സഞ്ജീവ് ഭട്ടിന്റെ അന്യായമായ തടവുശിക്ഷ ഇന്ന് ആറ് വര്‍ഷം തികയുകയാണ്. അദ്ദേഹത്തിന്റെ ധാര്‍മികതയെ ഇല്ലാതാക്കാന്‍ അവര്‍ ശ്രമിക്കും. കാരണം, തന്റെ സത്യങ്ങളാല്‍ അദ്ദേഹം അവര്‍ക്ക് ഭീഷണി സൃഷ്ടിച്ചിരുന്നു' ശ്വേത ഭട്ട് പറഞ്ഞു.
നരേന്ദ്ര മോദി സര്‍ക്കാര്‍ 2002ലെ ഗുജറാത്ത് വംശഹത്യക്ക് ഒത്താശ ചെയ്തു എന്ന് സുപ്രിം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ ഉദ്യോഗസ്ഥനാണ് സഞ്ജീവ് ഭട്ട്. എന്നാല്‍, ഭട്ട് ഉള്‍പ്പെടെയുള്ളവരുടെ വാദങ്ങള്‍ തള്ളുകയായിരുന്നു സുപ്രിം കോടതി. മാത്രമല്ല മോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെയായിരുന്നു സഞ്ജീവ് ഭട്ടിന്റെ അറസ്റ്റ്.
മുറിയില്‍ മയക്കുമരുന്ന് വെച്ച് അഭിഭാഷകനെ കുടുക്കിയെന്ന കേസില്‍ സഞ്ജീവ് ഭട്ടിനെ 20 വര്‍ഷത്തെ തടവിനാണ് ഗുജറാത്തിലെ പാലന്‍പൂര്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 1996ല്‍ ബനസ്‌കന്ധ എസ്.പിയായിരുന്നപ്പോള്‍ രാജസ്ഥാനിലെ പാലി സ്വദേശിയായ അഭിഭാഷകനെ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ 1.15 കിലോഗ്രാം മയക്കുമരുന്ന് വെച്ച് കുടുക്കിയെന്നാണ് കേസ്.
It’s 6 years today since Dad was wrongfully incarcerated for a crime he did not commit; his only crime, that he dared to stand up against this draconian regime …
— Aakashi Sanjiv Bhatt (@aakashibhatt) June 20, 2024
6 years on, our fight for justice continues …
Unbroken, Unbent, Unbowed … https://t.co/D9ufaiTqKg
ഗുജറാത്ത് ഹൈകോടതി ഉത്തരവിനെ തുടര്‍ന്നാണ് 2018ല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. പ്രത്യേക അന്വേഷണ സംഘമാണ് (എസ്.ഐ.ടി) കേസ് അന്വേഷിച്ചിരുന്നത്. സംഭവം നടന്ന് 22 വര്‍ഷത്തിന് ശേഷം 2018 സെപ്റ്റംബര്‍ 20ന് ഭട്ട് അറസ്റ്റിലായി. ഹരജിക്കാരനായ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഐ.ബി. വ്യാസ് ആദ്യം പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഭട്ടിനെതിരെ മൊഴിനല്‍കി മാപ്പുസാക്ഷിയാവുകയായിരുന്നു.
This is Shweta Sanjiv Bhatt,
— Sanjiv Bhatt (IPS) (@sanjivbhatt) June 20, 2024
Today marks 6 years of Sanjiv's wrongful incarceration.
Our battle for justice continues....#justiceforsanjivbhatt #FreeSanjivBhatt #EnoughIsEnough pic.twitter.com/aZRXCduEBy
ജാംനഗറില്‍ അഡീഷനല്‍ സൂപ്രണ്ട് ആയിരിക്കെ കസ്റ്റഡിയിലെടുത്ത പ്രഭുദാസ് വൈഷ്ണവി എന്നയാള്‍ മരിച്ചത് കസ്റ്റഡി പീഡനത്തെ തുടര്‍ന്നായിരുന്നു എന്ന കേസില്‍ 2018 സെപ്റ്റംബര്‍ അഞ്ചിന് സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ 2019ല്‍ ജാംനഗര്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവ് വിധിക്കുകയും ചെയ്തിരുന്നു.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിക്കെതിരേ സഞ്ജീവ് ഭട്ട് തെളിവ് നല്‍കിയതോടെയാണ് സംസ്ഥാന സര്‍ക്കാറിന്റെ കണ്ണിലെ കരടാവുന്നത്. തുടര്‍ന്ന് അദ്ദേഹത്തിനെതിരായ കേസുകള്‍ ബി.ജെ.പി സര്‍ക്കാര്‍ സജീവമാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."