HOME
DETAILS

ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വനഗവേഷണത്തില്‍ പിഎച്ച്ഡി; പരീക്ഷ കേന്ദ്രം തൃശൂരിലും; അപേക്ഷ 28 വരെ

  
June 23, 2024 | 12:02 PM

phd in forest research institute apply now


വന ഗവേഷണ, പഠന മേഖലയില്‍ ഇന്ത്യയിലെ പ്രശസ്തമായ സ്ഥാപനമായ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് യൂണിവേഴ്‌സിറ്റി, ഡെഹ്‌റാഡൂണ്‍ ഇപ്പോള്‍ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. പിഎച്ച്ഡി പഠനത്തിനായി 55 ശതമാനം മാര്‍ക്ക് അഥവാ തുല്യ ഗ്രേഡോടെ പ്രസക്ത വിഷയത്തിലെ മാസ്റ്റര്‍ അഥവാ എംഫില്‍ ബിരുദമോ തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 

4 വര്‍ഷ ബി.എ കോഴ്‌സുകാര്‍ക്ക് 75 ശതമാനം മാര്‍ക്ക് വേണം. പട്ടിക, പിന്നാക്ക, ഭിന്നശേഷി വിാഭാഗക്കാര്‍ക്ക് 5ശതമാനം മാര്‍ക്ക് അഥവാ തുല്യ ഗ്രേഡ് വരെ ഇളവ് കിട്ടും. ഓരോ മേഖലയ്ക്കും ഏതേത് വിഷയങ്ങളിലെ യോഗ്യതയാണ് സ്വീകരിക്കുന്നതെന്ന് സൈറ്റിലുണ്ട്. 

യുജിസി/ യുജിസി സിഎസ് ഐആര്‍ നെറ്റ്, ഗേറ്റ്, സീഡ് സമാന ടെസ്റ്റ് വഴി ഫെലോഷിപ്പിന് യോഗ്യത നേടിയവരെ അഭിമുഖം നടത്തി തെരഞ്ഞെടുക്കും. ഈ യോഗ്യതയില്ലാത്തവര്‍ക്കായി ഡെറാഡൂണ്‍, പീച്ചി (തൃശൂര്‍), കോയമ്പത്തൂര്‍, ബെംഗളൂരു അടക്കം 11 കേന്ദ്രങ്ങളില്‍ ഓഗസ്റ്റ് 18ന് എന്‍ട്രന്‍സ് പരീക്ഷ നടത്തും. തുടര്‍ന്ന് ഇന്റര്‍വ്യൂ ഉണ്ടായിരിക്കും. 

റാങ്കിങ്

എന്‍ട്രന്‍സ് പരീക്ഷയിലെ മാര്‍ക്കും, ഇന്റര്‍വ്യൂ മാര്‍ക്കിനും യഥാക്രമം 70%, 30% വെയിറ്റേജ് നല്‍കിയാണ് റാങ്കിങ്. 

മറ്റ് വിവരങ്ങള്‍

3-6 വര്‍ഷമാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം. 2025 മാര്‍ച്ച് ടേമിലേക്കാണ് പ്രവേശനം. 

ഓരോ കേന്ദ്രത്തിലും സൗകര്യമുള്ള ഗവേഷണ മേഖലകള്‍ അറിയിപ്പിലുണ്ട്. ഫോറസ്റ്റ് എന്റമോളജി, ഫോറസ്റ്റ് ബയോടെക്‌നോളജി, ഫോറസ്റ്റ് ബോട്ടണി എന്നിവയ്ക്കാണ് പീച്ചിയില്‍ സൗകര്യം. 

The registrar,
FRI Deemed to be University, 
Dehradun എന്ന പേരിലുള്ള 1500 രൂപയുടെ ഡ്രാഫ്റ്റ് സഹിതം അപേക്ഷ 28 വരെ സ്വീകരിക്കും. അപേക്ഷ ഫോം വെബ്‌സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്. 

പീച്ചിയിലെ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എഫ്ആര്‍ ഐയ്ക്ക് പുറമെ കാലിക്കറ്റ്/ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലകളുമായി ബന്ധപ്പെട്ടും പിഎച്ച് ഡി ഗവേഷണമുണ്ട്. 

കൂടുതല്‍ വിവരങ്ങള്‍ക്കും, വിജ്ഞാപനത്തിനുമായി, 

മെയില്‍- [email protected]
ph: 0135-2224439
Web: http://fridu.edu.in 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയില്‍ ഇന്ന് ചൂട് കുറയും; വരും ദിവസങ്ങളില്‍ മേഘാവൃതമായ കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യത | UAE Weather Updates

uae
  •  5 days ago
No Image

ഇടിച്ചിട്ട് കടന്നുകളയുന്ന വാഹനങ്ങളെ പിടികൂടാന്‍ പ്രത്യേക പൊലിസ് സ്‌ക്വാഡ്; ജില്ലാ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്

Kerala
  •  5 days ago
No Image

കുവൈത്തിലെ യു.എസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; ലക്ഷ്യമിട്ടത് യു.എസിന്റെ നിര്‍ണായക പ്രതിരോധ ശേഷിയെ

Kuwait
  •  5 days ago
No Image

തോറ്റെങ്കിലും നീലയും വെള്ളയും ജേഴ്‌സിക്കായി സർവ്വവും നൽകി; കണ്ണീരടക്കാനാവാതെ എൻസോ

Football
  •  5 days ago
No Image

'വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി'; ഐപിഎൽ താരത്തിനെ അറസ്റ്റ് ചെയ്യാൻ കൽക്കട്ട ഹൈക്കോടതി നിർദേശം

Cricket
  •  5 days ago
No Image

ബഹ്‌റൈന്‍- കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് റദ്ദാക്കി; റിയാദില്‍ ഇറക്കിയ വിമാനം തുടരാനായില്ല

bahrain
  •  5 days ago
No Image

മാജിക് മറന്ന മജീഷ്യൻ

Football
  •  5 days ago
No Image

കൊടുങ്ങല്ലൂര്‍ സ്വദേശി ദുബൈയില്‍ അന്തരിച്ചു

uae
  •  5 days ago
No Image

അവര്‍ക്കൊപ്പം ഒരു കാലവും പോയി

Football
  •  5 days ago
No Image

കിരീടത്തിലേക്കുള്ള പാതയൊരുക്കിയത് മധ്യനിരയിലെ മേൽക്കൈ

Football
  •  5 days ago