സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; പവന് 53,000
കൊച്ചി: കേരളത്തിൽ സ്വര്‍ണവിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന്റെ വിലയിൽ 80 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 53000 രൂപയായി. ഗ്രാമിന് 10 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 6625 രൂപ എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. രണ്ടുദിവസത്തിനിടെ 720 രൂപയാണ് പവന് കുറഞ്ഞത്.
54,000ലേക്ക് നീങ്ങുന്നുവെന്ന പ്രതീതി സൃഷ്ടിച്ച സ്വര്‍ണവില കഴിഞ്ഞ ദിവസം അതേപടി തിരിച്ചിറങ്ങിയിരുന്നു. 640 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതിന് പിന്നാലെയാണ് ഇന്നും വില കുറഞ്ഞത്. നിലവിൽ പവന് 53,000 രൂപയാണ് വിലയെങ്കിലും, ഏറ്റവും കുറഞ്ഞ പണിക്കൂലി കണക്കാക്കിയാൽപ്പോലും ഏകദേശം 60,000 രൂപ ഒരു പവന് നൽകേണ്ടിവരും. ജി.എസ്.ടി, ഹാൾ മാർക്കിങ് ചാർജുകൾ ഉൾപ്പെടെയുള്ള തുകയാണിത്.
സംസ്ഥാനത്തെ വെള്ളി വിലയിലും ഇന്ന് കുറവ് രേഖപ്പെടുത്തി.
ജൂണിലെ സ്വർണവില
1-June-24 53200
2-June-24 53200
3-June-24 52880
4-June-24 53440
5-June-24 53280
6-June-24 53840
7-June-24 54080 (ഈ മാസത്തെ കൂടിയ വില
8-June-24 52560 (ഈ മാസത്തെ കുറഞ്ഞ വില)
9-June-24 52560
10-June-24 52560
11-June-24 52680
12-June-24 52920
13-June-24 52920
14-June-24 52720
15-June-24 53200
16-June-24 53200
17-June-24 53040
18-June-24 52960
19-June-24 52960
20-June-24 53120
21-June-24 53720
22-June-24 53080
23-June-24 53080
24-June-24 53000
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."