HOME
DETAILS

പ്രൈമറി ടീച്ചറാകാം: ഡി.എൽ.എഡിന് ഇപ്പോൾ അപേക്ഷിക്കാം

  
അൻവർ മുട്ടാഞ്ചേരി
July 05 2024 | 03:07 AM

Become a Primary Teacher: Apply Now for D.EL.Ed

 

പ്ലസ്ടുവിനു ശേഷം രണ്ടു വർഷത്തെ പഠനം കൊണ്ട് എൽ.പി /യു.പി സ്‌കൂൾ തലങ്ങളിൽ അധ്യാപകരാകാൻ അവസരം നൽകുന്ന കോഴ്‌സാണ് ഡി.എൽ.എഡ് അഥവാ ഡിപ്ലോമ ഇൻ എലമെന്ററി എജ്യുക്കേഷൻ. 2024-26 അധ്യയന വർഷത്തിൽ ഗവൺമെന്റ്/ എയ്ഡഡ്,സ്വാശ്രയ സ്ഥാപനങ്ങൾ നടത്തുന്ന ഡി.എൽ.എഡ് കോഴ്‌സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.

 

കേരളത്തിൽ ഗവൺമെന്റ് / എയ്ഡഡ്

മേഖലയിലും സ്വാശ്രയ മേഖലയിലും 101 ടീച്ചേഴ്‌സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ വീതമാണുള്ളത്.

ആകെയുള്ള സീറ്റുകളിൽ പ്ലസ്ടു സയൻസ്, ഹ്യൂമാനിറ്റീസ് സ്ട്രീമുകാർക്ക് 40 ശതമാനം വീതം സീറ്റുകളിലും കൊമേഴ്‌സ് സ്ട്രീമുകാർക്ക് 20 ശതമാനം സീറ്റുകളിലുമാണ് പ്രവേശനം നൽകുക. സ്വാശ്രയ സ്ഥാപനങ്ങളിലെ

50 ശതമാനം സീറ്റ് ഓപൺ മെറിറ്റും 50 ശതമാനം മാനേജ്‌മെന്റ് സീറ്റുമാണ്.


യോഗ്യതയുടെ അടിസ്ഥാനത്തിൽ അതത് മാനേജർമാരാണ് മാനേജ്‌മെൻറ് സീറ്റുകളുടെ പ്രവേശനം നടത്തുന്നത്. ന്യൂനപക്ഷ സമുദായ വിഭാഗങ്ങൾ നടത്തുന്ന സ്ഥാപനങ്ങളിൽ 50 ശതമാനം സീറ്റുകൾ പൊതു മെറിറ്റടിസ്ഥാനത്തിലും 50 ശതമാനം സീറ്റുകൾ അതാത് ന്യൂനപക്ഷ സമുദായ വിഭാഗത്തിൽനിന്ന് യോഗ്യതയുടെ അടിസ്ഥാനത്തിലുമാണ് പ്രവേശനം നൽകുന്നത്. മൈനോറിറ്റി വിഭാഗത്തിൽപെടാത്ത എയ്ഡഡ് സ്‌കൂളുകളിൽ 20 ശതമാനം സീറ്റിലേക്ക് മാനേജർമാർ അർഹതയുടെ അടിസ്ഥാനത്തിൽ പ്രവേശനം നൽകും.

 

യോഗ്യത

50 ശതമാനം മാർക്കോടെ പ്ലസ് ടു ജയിച്ചിരിക്കണം. ഒ.ബി.സി വിഭാഗത്തിന് 45 ശതമാനം മതി. പട്ടിക വിഭാഗങ്ങൾക്ക് പാസ് മാർക്കും. മൂന്ന് ചാൻസിൽ കൂടുതൽ എടുത്ത് യോഗ്യതാ പരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാൻ അർഹതയില്ല. 2024 ജൂലൈ ഒന്നിനു 17 വയസ് തികഞ്ഞിരിക്കണം. 33 വയസിൽ കൂടാനും പാടില്ല. ഉയർന്ന പ്രായപരിധിയിൽ പട്ടിക വിഭാഗക്കാർക്ക് അഞ്ചു വർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നു വർഷത്തെയും ഇളവ് ലഭിക്കും. വിമുക്ത ഭടന്മാർക്കും നിയമാനുസൃത ഇളവുണ്ട്.

 

അപേക്ഷ
www.education.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്ന് ലഭിക്കുന്ന നിശ്ചിത അപേക്ഷാ ഫോമിൽ അപേക്ഷ സമർപ്പിക്കണം. ഗവൺമെന്റ്/ എയിഡഡ് വിഭാഗത്തിലും സ്വാശ്രയ വിഭാഗത്തിലും പ്രത്യേകം അപേക്ഷിക്കണം. ഇരു വിഭാഗത്തിലും ഓരോ റവന്യൂ ജില്ലയിൽ മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ. ഒരു ജില്ലയിൽ മാത്രമേ അപേക്ഷിച്ചിട്ടുള്ളൂ എന്ന സത്യപ്രസ്താവന അപേക്ഷയോടൊപ്പം നൽകണം. പ്രവേശനമാഗ്രഹിക്കുന്ന റവന്യൂ ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ജൂലൈ 18 നകം അപേക്ഷ സമർപ്പിക്കണം.


ഗവൺമെന്റ്/ എയിഡഡ് വിഭാഗത്തിൽ അഞ്ച് രൂപയും സ്വാശ്രയ വിഭാഗത്തിൽ 100 രൂപയുമാണ് അപേക്ഷാ ഫീസ്. പട്ടിക വിഭാഗക്കാർക്ക് ഫീസില്ല. മാനേജ്‌മെന്റ് സീറ്റുകളുടെ പ്രവേശനത്തിന് ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ അപേക്ഷ നൽകണം. എയ്ഡഡ് വിഭാഗ മാനേജ്‌മെന്റ് അപേക്ഷയുടെ പകർപ്പ് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർക്കും നൽകണം. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനങ്ങൾ education.kerala.gov.in ൽ ലഭ്യമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളര്‍കോട് അപകടം: ഒരു വിദ്യാര്‍ഥി കൂടി മരിച്ചു, ഇതോടെ മരണം ആറായി 

latest
  •  9 days ago
No Image

രൂപീകൃതമായി 53 വർഷം; ഇതുവരെ യുഎഇ നൽകിയത് 36,000 കോടി ദിർഹത്തിൻ്റെ സഹായം 

uae
  •  9 days ago
No Image

സിദ്ദാര്‍ഥന്റെ മരണം: പ്രതികളെ ഡീബാര്‍ ചെയ്ത നടപടിയും അഡ്മിഷന്‍ വിലക്കും റദ്ദാക്കി

Kerala
  •  9 days ago
No Image

സി.പി.എം ഏരിയാ സമ്മേളനത്തിന് റോഡ് അടച്ച് സ്‌റ്റേജ്, വന്‍ ഗതാഗതക്കുരുക്ക്

Kerala
  •  9 days ago
No Image

2025 ലെ രാജ്യാന്തര ചാന്ദ്രദിന സമ്മേളനം അബൂദബിയില്‍

uae
  •  9 days ago
No Image

പരിപ്പുവടയും കട്ടന്‍ചായയുമില്ല; പുതിയ പേരില്‍ ഈ മാസം ആത്മകഥ പ്രസിദ്ധീകരിക്കും: ഇ.പി ജയരാജന്‍ 

Kerala
  •  9 days ago
No Image

കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ച് പഠനം; പ്രോബ-3 വിക്ഷേപണം വിജയം

National
  •  9 days ago
No Image

ഗസ്സയിലെ വെടിനിര്‍ത്തല്‍; ഖത്തറിന്റെ നേതൃത്വത്തില്‍ ഉടന്‍ മധ്യസ്ഥത പുനരാരംഭിക്കുന്നതായി റിപ്പോര്‍ട്ടുകള്‍

qatar
  •  9 days ago
No Image

എലത്തൂരില്‍ ഇന്ധനം ചോര്‍ന്ന സംഭവം; എച്ച്പിസിഎല്ലിന് വീഴ്ച സംഭവിച്ചെന്ന് കലക്ടര്‍, കേസെടുത്തു

Kerala
  •  9 days ago
No Image

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വീണ്ടും തുടങ്ങുന്നു; ട്രംപിന്റെ ദൂതന്‍ ഖത്തറും ഇസ്‌റാഈലും സന്ദര്‍ശിച്ചു

International
  •  9 days ago

No Image

പിതാവിന് സഹോദരിയോട് സ്‌നേഹം, തന്നോട് അവഗണന; ഡല്‍ഹിയില്‍ സഹോദരിയുടേയും മാതാപിതാക്കളുടേയും കൊലപാതകത്തിലേക്ക് 20കാരനെ നയിച്ചത് കടുത്ത പക

National
  •  9 days ago
No Image

യൂണിവേഴ്‌സിറ്റി കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിക്ക് എസ്.എഫ്.ഐ നേതാക്കളുടെ ക്രൂരമര്‍ദ്ദനം; പരാതിയില്‍ കേസെടുത്തിട്ടും തുടര്‍നടപടിയെടുക്കാതെ പൊലിസ്

Kerala
  •  9 days ago
No Image

രക്ഷാപ്രവര്‍ത്തനം ഫലം കണ്ടില്ല; പാലപ്പിള്ളിയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കുട്ടിയാന ചരിഞ്ഞു

Kerala
  •  9 days ago
No Image

പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകം; മന്ത്രവാദിനിയായ യുവതി അടക്കം നാലുപേര്‍ അറസ്റ്റില്‍, സംഘം തട്ടിയത് 596 പവന്‍ സ്വര്‍ണം

Kerala
  •  9 days ago