HOME
DETAILS

പരിപ്പുവടയും കട്ടന്‍ചായയുമില്ല; പുതിയ പേരില്‍ ഈ മാസം ആത്മകഥ പ്രസിദ്ധീകരിക്കും: ഇ.പി ജയരാജന്‍ 

  
December 05, 2024 | 11:44 AM

autobiography-controversy-p-jayarajan-says-will-not-be-titled-kattanchayayum-parippuvadayum

കണ്ണൂര്‍: ആത്മകഥയുടെ ആദ്യഭാഗം ഈ മാസം പ്രസിദ്ധീകരിക്കുമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്‍. പുസ്തകപ്രസിദ്ധീകരണത്തിന് പാര്‍ട്ടിയുടെ അനുമതി തേടിയതായും ഇ.പി മാധ്യമങ്ങളോടു പറഞ്ഞു. മൂന്നു ഭാഗങ്ങളുള്ള ആത്മകഥയില്‍, പൂര്‍ത്തിയായ ആദ്യ ഭാഗമാണ് ഡിസംബര്‍ അവസാനത്തോടെ പ്രസിദ്ധീകരിക്കുക. പ്രസാധനാവകാശം ഡി.സി ബുക്സിന് നല്‍കില്ലെന്നും ഇ.പി ജയരാജന്‍ വ്യക്തമാക്കി. 

ഒന്നാം ഭാഗം പ്രസിദ്ധീകരിച്ചതിനു ശേഷമാവും രണ്ടും മൂന്നും ഭാഗങ്ങള്‍ എഴുതുക. 'പരിപ്പുവടയും കട്ടന്‍ചായയും' എന്ന പേരായിരിക്കില്ല ആത്മകഥയ്ക്ക്. തന്നെ പരിഹസിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പ്രയോഗിക്കുന്ന പേരായതിനാലാണ് ശീര്‍ഷകം മാറ്റുന്നതെന്നും പേര് ഇപ്പോള്‍ നിശ്ചയിച്ചിട്ടില്ലെന്നും ഇ.പി പറഞ്ഞു. 

നവംബര്‍ 13ന് വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിനത്തിലായിരുന്നു സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കി ഇ.പിയുടെ ആത്മകഥാ ഭാഗങ്ങള്‍ പുറത്തുവന്നത്. കട്ടന്‍ചായയും പരിപ്പുവടയും എന്ന പേരില്‍ ഇ.പി ജയരാജന്റെ ആത്മകഥ പ്രസിദ്ധീകരിക്കുമെന്ന് ഡിസി ബുക്‌സ് അറിയിച്ചതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിലെ പ്രയാസം പാര്‍ട്ടി മനസ്സിലാക്കിയില്ലെന്നാണ് പുറത്ത് വന്ന ആത്മകഥയുടെ ഭാഗങ്ങളിലെ വിമര്‍ശനം. പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി പി സരിന്‍ വയ്യാവേലിയാകുമെന്നും പരാമര്‍ശമുണ്ടായിരുന്നു. 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അല്‍ഫലാഹ് ചാന്‍സിലറുടെ തറവാട് പൊളിക്കാനുള്ള നീക്കത്തിന് സ്റ്റേ

National
  •  14 hours ago
No Image

കേരളത്തിൽ ശക്തമായ മഴ തുടരും; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  14 hours ago
No Image

ലോകത്തെ ഏറ്റവും വലിയ സൗജന്യ സാമൂഹിക പരിപാടിയായ ദുബൈ റണ്‍ ഇന്ന്; മെട്രോ സമയക്രമം നീട്ടി

latest
  •  14 hours ago
No Image

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; സൂഷ്മ പരിശോധന അവസാനിച്ചു, സംസ്ഥാനത്ത് 98,451 സ്ഥാനാർത്ഥികൾ

Kerala
  •  a day ago
No Image

ജാമ്യ ഹര്ജികൾ അടക്കം കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കും: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

National
  •  a day ago
No Image

സഞ്ജു നയിക്കും, ടീമിൽ വിഘ്‌നേഷ് പുത്തൂരും; മുഷ്താഖ് അലി ട്രോഫിക്കൊരുങ്ങി കേരളം

Cricket
  •  a day ago
No Image

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണ് മലയാളി സൈനികന് വീരമൃത്യു

Kerala
  •  a day ago
No Image

സന്തോഷം അതിരുകടന്നു: ഡ്യൂട്ടി റൂമിൽ പ്രതിശ്രുത വധുവിനൊപ്പം നൃത്തം; ഡോക്ടർക്കെതിരെ നടപടി

National
  •  a day ago
No Image

ചെന്നൈയിൽ എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്, എന്നാൽ ഏറെ സ്പെഷ്യൽ ആ താരം: സഞ്ജു

Cricket
  •  a day ago
No Image

വെറും ആറ് സെക്കൻഡ് മാത്രം; സിനിമയിലെ സ്റ്റണ്ട് സീനുകൾ തോറ്റ് പോകും ഈ സിസിടിവി ദൃശ്യങ്ങൾക്ക് മുന്നിൽ; കാണാം സമൂഹമാധ്യമങ്ങളിൽ തരം​ഗമായ ഒരു അപകടരം​ഗം

National
  •  a day ago