HOME
DETAILS

സ്വതന്ത്രരുടെ വോട്ടുവിഹിതത്തില്‍ കണ്ണും നട്ട് പാര്‍ട്ടികള്‍

  
കെ. ഷിന്റുലാല്‍
March 27 2024 | 04:03 AM

Parties eyeing the votes of independents

കോഴിക്കോട്: ദേശീയപാര്‍ട്ടി പദവി നഷ്ടപ്പെടാതിരിക്കാന്‍ സി.പി.എമ്മും കഴിഞ്ഞ നിയമസഭയിലേറ്റ തിരിച്ചടി ലോക്‌സഭാ തെരഞ്ഞെടുപ്പിലൂടെ നികത്താന്‍ യു.ഡി.എഫും പ്രചാരണത്തില്‍ പടപൊരുതുമ്പോഴും വോട്ട് വിഹിതത്തില്‍ ആശങ്ക. കഴിഞ്ഞ മൂന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും മൂന്നു മുന്നണികള്‍ക്കൊപ്പം നില്‍ക്കാതെ പുറത്തുള്ളത് 14.85 ശതമാനം വോട്ടാണ്.

ഇതില്‍ 360 സ്വതന്ത്രസ്ഥാനാര്‍ഥികള്‍ വഴി നഷ്ടപ്പെട്ടത് 6.62 ശതമാനം വോട്ടുകളാണ്. മുന്നണികള്‍ക്കൊപ്പമില്ലാതെ മത്സരിച്ച മറ്റുപാര്‍ട്ടികളിലെ 175 സ്ഥാനാര്‍ഥികള്‍ 6.97 ശതമാനം വോട്ട് കരസ്ഥമാക്കി. പുറമേ കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലായി നോട്ടയ്ക്ക് കിട്ടയത് 1.16 ശതമാനം വോട്ടാണ്. കൈയത്തും ദൂരെയുണ്ടായിരുന്ന നഷ്ടമായ വോട്ടുകള്‍ പെട്ടിയിലാക്കാനുള്ള ശ്രമത്തിലാണ് മൂന്നുമുന്നണികളുമുള്ളത്.

2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികള്‍ക്കൊപ്പവും നില്‍ക്കാതെ സ്വന്തം പാര്‍ട്ടിയിലൂടെ മത്സരിച്ചത് 36 സ്ഥാനാര്‍ഥികളായിരുന്നു. കൂടാതെ 122 സ്ഥാനാര്‍ഥികള്‍ സ്വതന്ത്രരായും മത്സരിച്ചു. ഇതുവഴി 4.6 ശതമാനം വോട്ടാണ് നഷ്ടമായത്. 2014 ല്‍ സ്വതന്ത്രരായ 123 പേരും മറ്റു പാര്‍ട്ടികളില്‍നിന്ന് 86 പേരും മത്സരിച്ചതിലൂടെ 5.91 ശതമാനവും നോട്ടയ്ക്ക് ലഭിച്ച 1.17 ശതമാനവും ഉള്‍പ്പെടെ 7.08 ശതമാനം വോട്ടാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് നഷ്ടപ്പെട്ട വോട്ടുകളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. 115 സ്വതന്ത്രര്‍ക്ക് 2.40 ശതമാനവും മറ്റുപാര്‍ട്ടികള്‍ക്ക് 0.80 ശതമാനവും നോട്ടയ്ക്ക് 0.51 ശതമാനവുമുള്‍പ്പെടെ 3.71 ശതമാനം വോട്ടാണ് മുന്നണികള്‍ക്കില്ലാതെ പുറത്തായത്.ഇത്തവണ വോട്ടുകള്‍ ചിന്നിച്ചിതറാതെ ഏകീകരിക്കാനുള്ള ശ്രമത്തിലാണ് മൂന്നു മുന്നണികളും. മികച്ച സ്ഥാനാര്‍ഥികളെ മത്സര രംഗത്തിറക്കിയതോടെ വോട്ട് നിലയില്‍ മുന്നേറ്റമുണ്ടാക്കാനാവുമെന്നാണ് മുന്നണികളുടെ പ്രതീക്ഷ


ഗ്രാഫ് ഉയര്‍ത്താന്‍ കോണ്‍ഗ്രസും സി.പി.എമ്മും

കേരളത്തിലും കേന്ദ്രത്തിലും അധികാരത്തിലില്ലെന്ന പരിമിതികള്‍ക്കിടയിലും വോട്ട് വിഹിതം പരമാവധി കൂട്ടാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. 2009 ലെ തെരഞ്ഞെടുപ്പില്‍ 40.13 ശതമാനം വോട്ടുണ്ടായിരുന്ന കോണ്‍ഗ്രസിന് 2014 ആയപ്പോഴേക്കും 31.10 ശതമാനമായി കുറഞ്ഞു. രാഹുല്‍ ഗാന്ധി ഇഫക്ടും മോദിവിരുദ്ധ നിലപാടും സംസ്ഥാനത്തുടനീളമുണ്ടായിട്ടും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഗ്രാഫ് കുത്തനെ ഉയര്‍ത്താനായില്ല. 2014 നെ അപേക്ഷിച്ച് 37.27 ശതമാനമാക്കി ഉയര്‍ത്താനായെങ്കിലും 2009 ലെ വോട്ടിങ് ശതമാനത്തിലേക്ക് ഉയര്‍ന്നിരുന്നില്ല.

പൗരത്വ ഭേദഗതി നിയമവും ഇന്‍ഡ്യാ സഖ്യത്തിന് നേതൃത്വം കൊടുക്കുന്നുവെന്നതും വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇത്തവണ കോണ്‍ഗ്രസ്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ പ്രധാന്യം കുറയുന്നത് സംസ്ഥാനത്തെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് സി.പി.എം കണക്കുകൂട്ടുന്നത്.

 മത്സരിക്കുന്ന 15 മണ്ഡലങ്ങളിലും വോട്ടിങ് ശതമാനം ഉയര്‍ത്താനുള്ള തന്ത്രങ്ങളാണ് അണിയറയില്‍ പുരോഗമിക്കുന്നത്. 2009 ല്‍ വോട്ടിങ് ശതമാനം 30.48 ഉണ്ടായിരുന്നത് 2019 ല്‍ 25.83 ശതമാനമായി കുറഞ്ഞത് സി.പി.എമ്മിനെ അലട്ടുന്നുണ്ട്. അതേസമയം 2014 ല്‍ 31.10 ശതമാനമായി ഉയര്‍ന്നിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

Kerala
  •  3 months ago
No Image

നിപ:  മലപ്പുറം ജില്ലയില്‍  കണ്ടയിന്‍മെന്റ് സോണില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ 

Kerala
  •  3 months ago
No Image

മലപ്പുറത്ത് കാണാതായ യുവതിയേയും മക്കളേയും കൊല്ലത്ത് കണ്ടെത്തി 

Kerala
  •  3 months ago
No Image

കരിപ്പൂരില്‍ നിന്നുള്ള രണ്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി; സാങ്കേതിക തകരാറെന്ന് വിശദീകരണം  

Kerala
  •  3 months ago
No Image

'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' മൂന്നാം മോദിക്കാലത്തു തന്നെ നടപ്പിലാക്കിയേക്കും; ഒരുക്കങ്ങള്‍ തകൃതിയെന്ന് റിപ്പോര്‍ട്ട്

National
  •  3 months ago
No Image

മൈനാഗപ്പള്ളിയില്‍ കാറിടിച്ച് യുവതി മരിച്ച സംഭവം: ഒളിവിലായിരുന്ന ഡ്രൈവര്‍ പിടിയില്‍ 

Kerala
  •  3 months ago
No Image

ട്രംപിന് നേരെ വീണ്ടും വധശ്രമം; പ്രതിയെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍

International
  •  3 months ago
No Image

യാഗി ചുഴലിക്കാറ്റില്‍ തകര്‍ന്ന് മ്യാന്‍മര്‍; ഇതുവരെ മരിച്ചത് 113 പേര്‍; സഹായമയച്ച് ഇന്ത്യ

International
  •  3 months ago
No Image

ലെബനൻ നോവലിസ്റ്റ് ഏലിയാസ് ഖൗറി അന്തരിച്ചു

National
  •  3 months ago
No Image

കൊച്ചിയിൽ പഞ്ചാബിൻ്റെ നാടകീയ വിജയം; ബ്ലാസ്റ്റേഴ്‌സിന് കണ്ണീരോണം

Football
  •  3 months ago