കാനഡയിലേക്ക് കുടിയേറാൻ നിൽക്കുന്നവരുടെ ശ്രദ്ധയ്ക്ക്; തൊഴിലില്ലാഴ്മ നിരക്ക് കുത്തനെ ഉയരുന്നു, വിദേശികളെ 20% കുറച്ചേക്കും
ഒട്ടാവ: കാനഡയിലെ തൊഴിലില്ലായ്മ നിരക്ക് വർധിക്കുന്നതായി റിപ്പോർട്ട്. താൽക്കാലിക താമസക്കാരും സമീപകാല കുടിയേറ്റക്കാരും വർധിച്ചതോടെയാണ് തൊഴിലില്ലാഴ്മ നിരക്ക് ഉയരുന്നത്. നേരത്തെ തൊഴിൽ ക്ഷാമം നികത്താൻ രാജ്യത്തേക്ക് സ്വാഗതം ചെയ്ത നിരവധി ആളുകൾ ഇപ്പോൾ ജോലി കണ്ടെത്താൻ പാടുപെടുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ബ്ലൂംബെർഗ് കണക്കുകൾ പ്രകാരം വിദേശ തൊഴിലാളികൾ, അന്തർദേശീയ വിദ്യാർഥികൾ, അഭയാർഥികൾ എന്നിവരുൾപ്പെടെയുള്ള താൽക്കാലിക താമസക്കാരുടെ തൊഴിലില്ലായ്മ നിരക്ക് ജൂണിൽ 11% ആയിരുന്നു. താരതമ്യപ്പെടുത്താവുന്ന ഡാറ്റ ഉപയോഗിച്ച്, എല്ലാ തൊഴിലാളികളുടെയും തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ മാസം വെറും 6.2% ആയിരുന്നു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വന്നിറങ്ങിയ കുടിയേറ്റക്കാർക്കും ജോലി കണ്ടെത്താൻ പ്രയാസമുള്ളതായി കണക്കുകൾ പറയുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എത്തിയവരുടെ തൊഴിലില്ലായ്മ നിരക്ക് ജൂണിൽ 12.6% ആയി ഉയർന്നു.
കാനഡയിലെ തൊഴിൽ വിപണിയുടെ തളർച്ച യുവ തൊഴിലാളികളെയും പുതുമുഖങ്ങളെയും ബാധിച്ചിട്ടുണ്ടെന്ന് അടുത്തിടെ നടത്തിയ ഒരു പ്രസംഗത്തിൽ ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മക്ലെം വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഗവൺമെൻ്റിന് തൊഴിലാളികളുടെ ക്ഷാമം ഉണ്ടാക്കാതെയോ വിപണിയെ കർശനമാക്കാതെയോ സ്ഥിരമല്ലാത്ത താമസക്കാരുടെ വരവ് കുറയ്ക്കാൻ ഇപ്പോൾ സാധിക്കുമെന്നും മക്ലെം പറഞ്ഞു. മൂന്ന് വർഷത്തിനുള്ളിൽ വിദേശത്ത് നിന്നുള്ള താമസക്കാരെ 20% കുറയ്ക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.
അതേസമയം, ജോലി ലഭിക്കാത്ത ആളുകളുടെ വർധന ഇന്ത്യയിൽ നിന്ന് ഉൾപ്പെടെയുള്ളവരെ ബാധിക്കുന്നുണ്ട്. ചെറിയ ജോലികൾക്ക് പോലും ആളുകളുടെ നിരവധി അപേക്ഷകളാണ് എത്തുന്നത്. രാജ്യത്ത് വാടകയ്ക്ക് താമസിക്കുന്ന ആളുകൾ ഉയർന്ന സാമ്പത്തിക സമ്മർദ്ദം നേരിടുന്നുണ്ട്. പാർട്ട് ടൈം ജോലി ലക്ഷ്യമിട്ട് കാനഡയിൽ എത്തിയ വിദ്യാർഥികൾക്കും തൊഴിലില്ലായ്മ നിരക്ക് തിരിച്ചടിയാകും.
മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്കിൽ താൽക്കാലിക താമസക്കാരുടെയും സമീപകാല കുടിയേറ്റക്കാരുടെയും സംഭാവന രണ്ട് വർഷത്തിനുള്ളിൽ ഇരട്ടിയിലധികമായാതായി ബ്ലൂംബെർഗ് കണക്കുകൂട്ടലുകൾ കാണിക്കുന്നു. ജൂണിലെ എല്ലാ തൊഴിലാളികളുടെയും താരതമ്യപ്പെടുത്താവുന്ന തൊഴിലില്ലായ്മ നിരക്ക് 6.2% ആണ്. ബ്ലൂംബെർഗ് കണക്കുകൾ അനുസരിച്ച്, താൽക്കാലിക താമസക്കാരുടെ തൊഴിലില്ലായ്മ നിരക്ക് 2021 നവംബറിൽ ഉണ്ടായിരുന്ന 5.7% എന്ന റെക്കോർഡ് മറികടക്കുകയാണ്.
വിദേശ വിദ്യാർഥികൾക്കും തൊഴിലാളികൾക്കുമുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കി കൊണ്ടുള്ള ട്രൂഡോ സർക്കാരിൻ്റെ കോവിഡ് പാൻഡെമിക് കാലഘട്ടത്തിലെ തീരുമാനമാണ് തിരിച്ചടിയാകുന്നെന്താണ് സൂചന. 2022-ൽ ജോലി ഒഴിവുകൾ നികത്താൻ അധിക തൊഴിലാളികൾ ആവശ്യമായിരുന്നെങ്കിൽ നിലവിൽ ആ സാഹചര്യമല്ല നിലനിൽക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."