മൂന്നാറിന്റെ കുളിരും തേക്കടിയുടെ കാനനഭംഗിയും, മഴയില്‍ കുളിച്ച ആലപ്പുഴയും കാണാം; ഐ.ആര്‍.സി.ടി.സിയുടെ തകര്‍പ്പന്‍ പാക്കേജ്
മഴക്കാലം ആസ്വദിക്കാന്‍ കേരളത്തേക്കാള്‍ മികച്ചൊരു സ്ഥലം വെറെയില്ല. മൂന്നാറിന്റെ കുളിരും തേക്കടിയുടെ കാനനഭംഗിയും ആലപ്പുഴയുടെ സൗന്ദര്യവും ആവോളം ആസ്വദിക്കാന്‍ ഐ.ആര്‍.സി.ടി.സി അവസരമൊരുക്കുന്നു. ലോകസഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ വരുന്ന കൊച്ചി, മൂന്നാര്‍, തേക്കടി, ആലപ്പുഴ, കുമരകം എന്നീ സ്ഥലങ്ങളാണ് പാക്കേജില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
1. മൂന്നാര്‍-തേക്കടി പാക്കേജ്
കെഎസ്ആര്‍ ബെംഗളൂരു റെയില്‍വേസ്റ്റഷനില്‍ നിന്നും രാത്രി 8.10 ന് ട്രെയിനില്‍ പുറപ്പെട്ട് രാവിലെ 7.20 ഓടെ എറണാകുളം റെയില്‍വേ സ്റ്റേഷനിലെത്താം. അവിടെ നിന്ന് റോഡ് മാര്‍ഗം മൂന്നാറിലേക്ക് ഉച്ചയോടെ അവിടെയെത്തും. വൈകീട്ട് നാല് മണിയോടെ ടീ മ്യൂസിയത്തിലേക്ക്.
പിറ്റേ ദിവസം ഇരവികുളം ദേശീയോദ്യാനം, ടോപ് സ്റ്റേഷന്‍, മാട്ടുപ്പെട്ടി ഡാം, ഇക്കോ പോയിന്റ്, കുണ്ടള തടാകം എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിന് ശേഷം മൂന്നാര്‍ ടൗണില്‍ ഷോപ്പിങ് നടത്താം. അന്ന് മൂന്നാറില്‍ തന്നെയാണ് താമസം ഒരുക്കിയിരിക്കുന്നത്. തേക്കടിയിലേക്ക്. കാനനസൗന്ദര്യം ആസ്വദിച്ച് പിറ്റേന്ന് രാവിലെ
പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ബോട്ടിംങും കഴിഞ്ഞ് നേരെ എറണാകുളം റെയില്‍വേസ്റ്റേഷനിലേക്ക്. വൈകീട്ട് 5.55 നാണ് ബെംഗളൂരേക്ക് തിരികെ ട്രെയിന്‍.
ജൂലൈ 11 നാണ് ഈ പാക്കേജില്‍ അടുത്ത യാത്ര. സ്ലീപ്പര്‍ ക്ലാസില്‍ 12,300രൂപ മുതലാണ് പാക്കേജ്. കംഫോര്‍ട്ട് 3 എസി ക്ലാസില്‍ 14,500 രൂപ മുതലും.
മൂന്നാര്‍- ആലപ്പുഴ റെയില്‍ ടൂര്‍ പാക്കേജ്
കെഎസ്ആര്‍ ബെംഗളൂരു റെയില്‍വേസ്റ്റഷനില്‍ നിന്നും രാത്രി 8.10 ന് ട്രെയിന്‍. രാവിലെ എറണാകുളം റെയില്‍വെ സ്റ്റേഷനിലെത്തും. ഇവിടെ നിന്ന് റോഡ് മാര്‍ഗം നേരെ മൂന്നാറിലേക്ക് പോകും. രാത്രി മൂന്നാറില്‍ കഴിഞ്ഞ ശേഷം പിറ്റേ ദിവസം രാവിലെ ഇരവികുളം ദേശീയോധ്യാനം, ടോപ് സ്റ്റേഷന്‍, മാട്ടുപ്പെട്ടി ഡാം, ഇക്കോ പോയിന്റ്, കുണ്ടള തടാകം എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിന് ശേഷം പിറ്റേന്ന് രാവിലെ മൂന്നാറില്‍ നിന്ന് ആലപ്പുഴയിലേക്ക് തിരിക്കും. ഹൗസ് ബോട്ട് യാത്രയാണ് ഈ പാക്കേജിന്റെ ഹൈലൈറ്റ്. ഉച്ചഭക്ഷണവും അത്താഴവുമെല്ലാം ഹൗസ് ബോട്ടിലായിരിക്കും. പിറ്റേന്ന് രാവിലെ കൊച്ചിയിലേക്ക് തിരികെ എത്തി അവിടെ സെന്റ് ഫ്രാന്‍സീസ് ചര്‍ച്ച്, സാന്റാ ക്രൂസ് ബസലിക്ക എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. വൈകിട്ട് ബെംഗളൂരുവിലേക്ക് തിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്-
https://www.irctctourism.com/tourpacakage_search?searchKey=&tagType=&travelType=&category=
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."