ഈ രാജ്യങ്ങളില്‍ വാഹനമോടിക്കാന്‍ ഇന്ത്യന്‍ ഡ്രൈവിങ്് ലൈസന്‍സ് മതി
ഡ്രൈവിങ് ലൈസന്‍സ് എന്ന് പറയുന്നത് ഇന്ത്യയില്‍ വാഹനമോടിക്കാനുള്ള വെറുമൊരു കാര്‍ഡ് മാത്രമല്ല, ഒരു തിരിച്ചറിയല്‍ രേഖ കൂടിയാണ്. എന്നാല്‍ ഇന്ത്യക്ക് പുറമേ മറ്റു ചില രാജ്യങ്ങളില്‍ വാഹനമോടിക്കാന്‍ കൂടി ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് മതിയാകുമെന്ന് അറിയാമോ നിങ്ങള്‍ക്ക്. അതായത് ചില വിദേശ രാജ്യങ്ങളിലെ നിരത്തുകളില്‍ കൂടിയും നിങ്ങള്‍ക്ക് ആ രാജ്യങ്ങളിലെ ലൈസന്‍സ് ഇല്ലെങ്കിലും വാഹനമോടിക്കാം. ചില ഉപാധികളും നിബന്ധനകളും ഉണ്ടെന്ന് മാത്രം. രാജ്യങ്ങളും നിബന്ധനകളും അറിയാം.
1. യുനൈറ്റഡ് സ്റ്റേറ്റ്‌സ്
ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് രാജ്യത്തിന്റെ റോഡിലൂടെ സഞ്ചരിക്കാന്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് നിങ്ങളെ അനുവദിക്കുന്നു. ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമായി, ഇടതുവശത്ത് ഓടിക്കുന്ന റോഡിന്റെ വലതുവശത്ത് ഡ്രൈവ് ചെയ്യുന്നതുള്‍പെടെ ഒരു കാര്‍ വാടകയ്‌ക്കെടുക്കുന്നതിനും റോഡ് ട്രിപ്പ് ആരംഭിക്കുന്നതിനും മുമ്പ് നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ഡ്രൈവിംഗ് ലൈസന്‍സ് ഇംഗ്ലീഷ് ഭാഷയിലായിരിക്കണം, ലൈസന്‍സ് മറ്റൊരു ഭാഷയിലാണെങ്കില്‍, 'ഫോം I94' ന്റെയും ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റിന്റെയും ഒരു പകര്‍പ്പ് നിങ്ങളുടെ കൈവശം ഉണ്ടായിരിക്കണം. നിയമപരമായി അമേരിക്കയില്‍ എത്തിയതിന്റെ ഐ94ഫോമിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് നിര്‍ബന്ധമാണ്. യാത്രാ അപകടങ്ങളില്‍ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന്, ഒരു യു.എസ്.എ ട്രാവല്‍ ഇന്‍ഷുറന്‍സ് വാങ്ങുന്നത് ഉറപ്പാക്കുക. അമേരിക്കയില്‍ എത്തി ആദ്യത്തെ വര്‍ഷം മാത്രമാണ് ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിക്കാന്‍ കഴിയുക.
2. ആസ്‌ത്രേലിയ
ആസ്‌ത്രേലിയയിലും ഇന്ത്യന്‍ ലൈസന്‍സുകള്‍ക്ക് സാധുതയുണ്ട്. ക്യൂന്‍സ് ലാന്‍ഡ്, സൗത്ത് ആസ്‌ത്രേലിയ,ആസ്‌ത്രേലിയന്‍ ക്യാപിറ്റല്‍ എന്നിവിടങ്ങളില്‍ ഒരു വര്‍ഷവും നോര്‍ത്തേണ്‍ ആസ്‌ത്രേലിയയില്‍ മൂന്ന് മാസവുമാണ് ഇന്ത്യന്‍ ലൈസന്‍സിന് സാധുതയുള്ളത്. ഇന്ത്യന്‍ ലൈസന്‍സിനൊപ്പം രാജ്യത്ത് ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റും കൈവശം വയ്ക്കണമെന്ന് നിര്‍ദേശമുണ്ട്.
3.യു.കെ
ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ലൈസന്‍സ് സാധുവാണ്. വെയില്‍സ്,സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ യു.കെയിലെത്തി ആദ്യത്തെ വര്‍ഷം ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാം. നിങ്ങളുടെ ലൈസന്‍സില്‍ പറയുന്ന വാഹനം മാത്രമേ ഓടിക്കാവൂ എന്ന ഒരു നിബന്ധന കൂടിയുണ്ട്.
4. ജര്‍മ്മനി
ജര്‍മ്മനിയില്‍ എത്തി ആദ്യത്തെ ആറ് മാസം ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാം. നിങ്ങളുടെ മാതൃഭാഷയിലാണെങ്കില്‍, നിങ്ങള്‍ അത് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യണം അല്ലെങ്കില്‍ ഒരു ജര്‍മ്മന്‍ പതിപ്പ് നേടേണ്ടതുണ്ട്. ഇതോടൊപ്പം ഇന്റര്‍നാഷനല്‍ ലൈസന്‍സ് ആവശ്യമില്ല. എന്നാല്‍ ആറ് മാസം കഴിഞ്ഞാല്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റോ, ജര്‍മ്മന്‍ ഡ്രൈവിങ് ലൈസന്‍സോ വേണം.
5. സ്വിറ്റ്‌സര്‍ലന്‍ഡ്
സ്വിറ്റ്‌സര്‍ലന്‍ഡില്‍ എത്തി ആദ്യ വര്‍ഷം ഇന്ത്യയുടെ ഡ്രൈവിങ് ലൈസന്‍സുണ്ടെങ്കില്‍ വാഹനം ഓടിക്കാം. ലൈസന്‍സ് പ്രിന്റ് ചെയ്തിരിക്കുന്നത് ഇംഗ്ലീഷിലായിരിക്കണം, ഡ്രൈവര്‍മാര്‍ക്ക് ഏത് വിഭാഗത്തിലുള്ള വാഹനവും ഓടിക്കാം.
6. സൗത്ത് ആഫ്രിക്ക
ഒരു വര്‍ഷം ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാം. ഒരു വര്‍ഷമാണ് സാധുത. ലൈസന്‍സ് ഇംഗ്ലീഷിലായിരിക്കണം. ഒപ്പും ഫോട്ടോയും അതില്‍ പതിഞ്ഞിരിക്കണം. വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കുന്നതിന് ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ് ആവശ്യമാണ്. അപകടങ്ങളില്‍ നിന്ന് പരിരക്ഷ നേടാന്‍ ദക്ഷിണാഫ്രിക്കന്‍ ട്രാവല്‍ ഇന്‍ഷുറന്‍സ് ഉറപ്പാക്കുക.
7. ഫ്രാന്‍സ്
ഫ്രാന്‍സില്‍ എത്തി ഒരു വര്‍ഷം ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാം. പക്ഷെ ഫ്രാന്‍സില്‍ ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവിങ്ങാണെന്ന് മാത്രം.
8. മലേഷ്യ
ഇന്ത്യന്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് മലേഷ്യയിലും വാഹനം ഓടിക്കാം. ഇന്റര്‍നാഷണല്‍ ഡ്രൈവിഡ് പെര്‍മിറ്റും കൈയില്‍ കരുതുന്നത് അധിക സാധുത നല്‍കും.
9. ഭൂട്ടാന്‍
ഭൂട്ടാനില്‍ ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാം. എന്നാല്‍ പാസ്‌പോര്‍ട്ടും വോട്ടര്‍ ഐഡി കാര്‍ഡും കൈവശം വെയ്ക്കണം.
10. സിംഗപ്പൂര്‍
18 വയസ് തികഞ്ഞവര്‍ക്ക് ദിഗപ്പൂരില്‍ ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാം. ഒരു വര്‍ഷത്തിന് ശേഷം സിംഗപ്പൂരിലെ ലൈസന്‍സ് നിര്‍ബന്ധമാണ്.
11. ന്യുസിലന്‍ഡ്
ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ആദ്യ വര്‍ഷം ന്യുസിലന്‍ഡിലും സാധുവാണ്. ഈ കാലാവധി കഴിഞ്ഞാല്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റോ, ന്യൂസിലന്‍ഡ് ലൈസന്‍സോ നിര്‍ബന്ധമാണ്.
12. സ്വീഡന്‍
ഒരു വര്‍ഷം ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാം. എന്നാല്‍ ലൈസന്‍സ് കൂടാതെ മറ്റൊരു ഐഡി കാര്‍ഡും ഫോട്ടോയും കൈയില്‍ കരുതണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."