ഒമാനിൽ ഇലക്ട്രോണിക് വിസ എളുപ്പത്തിൽ സ്വന്തമാക്കാം; വഴിയോരുക്കി ഒമാൻ റോയൽ പോലിസ്
മസ്കത്ത്:ഇനി ഒമാനിൽ ഇലക്ട്രോണിക് വിസ എളുപ്പത്തിൽ സ്വന്തമാക്കാം. ഇലക്ട്രോണിക് വിസ സ്വന്തമാക്കാനുള്ള സംവിധാനമൊരുക്കി റോയൽ ഒമാൻ പോലിസ്. ടുറിസം, ജോലി തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി ഒമാനിൽ എത്താൻ ആഗ്രഹിക്കുന്നവർക്ക് ഇനി ഇലക്ട്രോണിക് വിസ നടപടികൾ ഇതിലൂടെ കൂടുതൽ സുഗുമമാകും . ഒമാനിലെ ടൂറിസം സീസൺ തുടങ്ങിയതോടെ ആയിരകണക്കിന് ആളുകളാണ് വിസക്കായി അപേക്ഷിക്കുന്നത്. ഇതിന് പ്രതിവിധിയായാണ് റോയൽ ഒമാൻ പൊലീസ് നടപടികൾ എളുപ്പമായിരിക്കുന്നത്.
തൊഴിലുടമ, തൊഴിലുടമ അല്ലാത്തവർ, ജി.സി.സി രാജ്യങ്ങളിൽ താമസിക്കുന്നവർതുടങ്ങിയവർക്കെല്ലാം ടൂറിസ്റ്റ് വിസക്കായി അപേക്ഷിക്കാൻ കഴിയും. ഒമാനിൽ എത്തിച്ചേരുന്നതിൻ്റെ നാല് ദിവസം മുമ്പെങ്കിലും വിസാ അപേക്ഷ നൽകണം.അപേക്ഷകളുടെ നില അനുസരിച്ച് നടപടിക്രമങ്ങളുടെ സമയം വ്യത്യാസങ്ങൾ വരും. റോയൽ ഒമാൻ പൊലീസിന്റെ വെബ്സൈറ്റ് സന്ദർശിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ വിസ ലഭിക്കുന്നതാണ്. എക്സസ്പ്രസ്സ് വിസക്ക് ഒരു മാസവും, രാജ്യത്തെ തൊഴിലുടമയുമായി ബന്ധപ്പെട്ട വിസക്ക് മൂന്ന് മാസവും, തൊഴിലുടമയല്ലാത്ത വിസക്ക് ഒരു മാസവുമാണ് സമയ പരിധി.സ്പോൺസേഡ് ടൂറിസ്റ്റ് വിസയും, എക്‌സ്പ്രസ്സ് വിസയും ഇലക്ട്രോണിക് വിസ സംവിധാനത്തിൽ ചേർത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."