വിദ്യാഭ്യാസ വാർത്തകള്‍ ; കീം: അപാകതകള്‍ പരിഹരിക്കാം, ലാറ്ററല്‍ എന്‍ട്രി സീറ്റുകളില്‍ ഒഴിവ്
മാനേജ്‌മെന്റ് കോഴ്‌സ്
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ (ഐ.എല്‍.ഡി.എം) എം.ബി.എ കോഴ്‌സിനായുള്ള ഓണ്‍ലൈന്‍ അപേക്ഷ 17 വരെ സ്വീകരിക്കും. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ildm.kerala.gov.in വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം. കേരള യൂനിവേഴ്‌സിറ്റി അഫിലിയേഷനോടുകൂടി നടത്തുന്ന കോഴ്‌സ് ഇന്ത്യയിലെ തന്നെ ആദ്യത്തെ എ.ഐ.സി.ടി.ഇ അംഗീകൃത എം.ബി.എ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കോഴ്‌സാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8547610005.
എം.ബി.എ ഡിസാസ്റ്റര്‍ ഐ.എല്‍.ഡി.എമ്മില്‍ ഒഴിവ്
റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.എല്‍.ഡി.എമ്മിന്റെ ഭാഗമായ റവന്യൂ ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ വിഡിയോ എഡിറ്റര്‍, വിഷ്വല്‍ മീഡിയയില്‍ ഇന്റേണ്‍സിന്റെ തസ്തികകളിലെ ഓരോ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിഡിയോ എഡിറ്റര്‍ തസ്തികയിലെ ഉയര്‍ന്ന പ്രായപരിധി 35, ഇന്റേണ്‍ഷിപ്പിന് 30 വയസുമാണ്. ഇ മെയില്‍: [email protected] .അവസാന തീയതി 17. വെബ്‌സൈറ്റ്: ildm.kerala.gov.in.
കീം: അപാകതകള്‍ പരിഹരിക്കാം
202425 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ പരിശോധിക്കുന്നതിനും അപേക്ഷയിലെ ന്യൂനതകള്‍ പരിഹരിക്കുന്നതിനും 16 വരെ അവസരം. www.cee.kerala.gov.in വഴി അപാകതകള്‍ പരിഹരിക്കാം.ഹെല്‍പ് ലൈന്‍ നമ്പര്‍: 04712525300.
അപേക്ഷകളുടെ സൂക്ഷ്മ പരിശോധന
സംസ്ഥാനത്തെ കോളജുകളിലേക്ക് 202425 അധ്യയന വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ റഗുലര്‍ (MCA Regular) കോഴ്‌സിന്റെ പ്രവേശന പരീക്ഷയ്ക്കായി സമര്‍പ്പിച്ച അപേക്ഷകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി.
ഇതിലെ തിരുത്തലുകള്‍ 16 നകം www.lbscetnre.kerala.gov.in ലെ അപ്ലിക്കേഷന്‍ പോര്‍ട്ടല്‍ മുഖേന വരുത്തണം. അപേക്ഷാര്‍ഥിയുടെ ലോഗിന്‍ പോര്‍ട്ടലില്‍ ലഭ്യമായ റിമാര്‍ക്‌സ് പ്രകാരം ആവശ്യമായ തിരുത്തലുകള്‍ വരുത്തിയവര്‍ ഇനി അത് ചെയ്യേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് :04712324396
ലാറ്ററല്‍ എന്‍ട്രി സീറ്റുകളില്‍ ഒഴിവ്
മൂന്നാര്‍ കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബ്രാഞ്ചുകളില്‍ ബി.ടെക് ലാറ്ററല്‍ എന്‍ട്രി സീറ്റുകളില്‍ അപേക്ഷ ക്ഷണിച്ചു. 7907580456, 9061578465 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ക്ക് : www.cemunnar.ac.in.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."