HOME
DETAILS

പ്ലസ് വൺ പ്രവേശനം : സ്‌കൂൾ-കോമ്പിനേഷൻ മാറ്റം അനുവദിച്ചില്ല; വലഞ്ഞ് വിദ്യാർഥികൾ

  
Web Desk
July 15 2024 | 01:07 AM

Plus One Admission: Distress Among Students as Plus One School-Combination Admission Changes Denied

 

നിലമ്പൂർ: പ്ലസ് വൺ പ്രവേശന നടപടികൾ ഒന്നര മാസത്തോളം പിന്നിട്ടിട്ടും സ്‌കൂൾ-കോമ്പിനേഷൻ മാറ്റം അനുവദിക്കാത്തത് വിദ്യാർഥികളെ വലയ്ക്കുന്നു. മൂന്ന് മുഖ്യ അലോട്ട്‌മെന്റുകളും ഒരു സപ്ലിമെന്ററി അലോട്ട്‌മെന്റും നടന്നിട്ടും ഒന്നാം അലോട്ട്‌മെന്റ് മുതൽ ചേർന്ന കുട്ടികൾക്ക് കൂടുതൽ സൗകര്യപ്രദമായ കോമ്പിനേഷനിലേക്കോ സ്‌കൂളിലേക്കോ മാറാൻ കഴിഞ്ഞിട്ടില്ല. നാല് അലോട്ട്‌മെന്റുകൾ പിന്നിട്ടിട്ടും മാറ്റത്തിനുള്ള അവസരം നിഷേധിക്കപ്പെടുന്നത് കുട്ടികളിൽ പ്രയാസം സൃഷ്ടിക്കുകയാണ്.

സർക്കാർ സ്‌കൂളുകളിൽ മെറിറ്റും സംവരണവും പാലിച്ചാണ് അലോട്ട്‌മെന്റ് നടക്കുന്നത്. ആദ്യ രണ്ട് അലോട്ട്‌മെന്റുകളിൽ സംവരണ സീറ്റുകളിൽ മതിയായ അപേക്ഷകർ ഇല്ലെങ്കിൽ അത്തരം സീറ്റ് ഒഴിച്ചിട്ട് ബാക്കി വരുന്ന 60 ശതമാനത്തോളം സീറ്റുകളിലാണ് പ്രവേശനം അനുവദിക്കുന്നത്. ഈ സാഹചര്യത്തിൽ പല കുട്ടികൾക്കും ഇഷ്ടപ്പെട്ട കോഴ്സോ സ്‌കൂളോ ലഭ്യമാവാറില്ല. മൂന്നാമത്തെ അലോട്ട് മെന്റിൽ അപേക്ഷകരില്ലാത്ത സംവരണ സീറ്റുകൾ ജനറൽ മെറിറ്റിലേക്ക് മാറ്റി അത്തരം സീറ്റിലേക്ക് കൂടി അലോട്ട്‌മെന്റ് നടത്തുന്ന രീതിയാണുള്ളത്. ഇങ്ങനെ മുഖ്യ അലോട്ട്‌മെന്റ് പൂർത്തിയാക്കുമ്പോൾ പലപ്പോഴും ആഗ്രഹിക്കുന്ന കോഴ്‌സോ സ്‌കൂളോ ലഭിക്കാത്ത വിദ്യാർഥികൾക്ക് തുടർന്നു നടക്കുന്ന സ്‌കൂൾ-കോമ്പിനേഷൻ ട്രാൻസ്ഫറിൽ അതു ലഭ്യമാവാറുണ്ട്.

എന്നാൽ, ഇത്തവണ ട്രാൻസ്ഫർ അനുവദിക്കാതെ തന്നെ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് നടത്തിയത് മാറ്റം പ്രതീക്ഷിച്ച കുട്ടികൾക്ക് തിരിച്ചടിയായി. താൽപര്യമുള്ള കോഴ്‌സ് ലഭിക്കാത്തവരും അപേക്ഷാ സമർപ്പണ സമയത്ത് അബദ്ധവശാൽ ഓപ്ഷൻ മാറി നൽകിയവരും മാറ്റം പ്രതീക്ഷിച്ച് സ്ഥിരപ്രവേശനം നേടിയവരാണ്. വീട്ടിൽനിന്ന് ദൂരെയുള്ള സ്ഥലങ്ങളിൽ പ്രവേശനം നേടിയ പലരും സ്‌കൂൾ യൂനിഫോം പോലും തയ്പിക്കാതെ സ്‌കൂൾ മാറ്റം പ്രതീക്ഷിച്ചിരിക്കുന്നുണ്ട്.

സപ്ലിമെന്ററി അലോട്ട്‌മെന്റിന് മുമ്പായി സ്‌കൂൾ-കോമ്പിനേഷൻ ട്രാൻസ്ഫർ അനുവദിക്കാത്തതു കാരണം സയൻസ് വിഷയം പഠിക്കാൻ താൽപര്യമുള്ളവർക്ക് ആദ്യ അലോട്ട്‌മെന്റിൽ മറ്റു കോമ്പിനേഷനിൽ പ്രവേശനം നേടിയത് മൂലം നിർബന്ധിതമായി അതിൽ തുടരേണ്ട അവസ്ഥയാണ്. അതേസമയം ഒഴിവുള്ള സീറ്റുകളിലേക്ക് ഒടുവിൽ നടന്ന സപ്ലിമെന്ററി അലോട്ട്‌മെന്റിൽ സയൻസ് വിഷയം താൽപര്യമില്ലാതിരുന്നിട്ടു കൂടി വിദ്യാർഥികൾ നിർബന്ധിതമായി അതിൽ ചേരേണ്ട അവസ്ഥയുമുണ്ടായി. പ്രവേശന നടപടികൾ ആരംഭിച്ച് ഒന്നര മാസം പിന്നിടുമ്പോഴും ഓൺലൈൻ പ്രവേശന നടപടിയിലെ കാലതാമസം സംശയാസ്പദമാണ്.

മൂന്നാം അലോട്ട്‌മെന്റ് കഴിഞ്ഞിട്ടും രണ്ടാഴ്ചയോളം വൈകി മാത്രമാണ് സപ്ലിമെന്ററി അലോട്ട്‌മെന്റിനായി അപേക്ഷ ക്ഷണിച്ചത്. ഇത് അൺഎയ്ഡഡ്, പ്രൈവറ്റ് സ്ഥാപനങ്ങളെ സഹായിക്കുന്നതിനാണെന്ന് ആരോപണം ഉയർന്നിരുന്നു. സയൻസ് പോലെ കൂടുതൽ ആവശ്യക്കാരുള്ള വിഷയ കോമ്പിനേഷൻ ലഭിക്കാതെ വരുമ്പോൾ കുട്ടികൾ അൺഎയ്ഡഡ്, പ്രൈവറ്റ് കോച്ചിങ് സ്ഥാപനങ്ങളിൽ ഉയർന്ന ഫീസ് നൽകി പ്രവേശനം തേടേണ്ട സാഹചര്യമുണ്ടായി. ഇതു സർക്കാർ മേഖലയിലെ പൊതുവിദ്യാലയങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് അധ്യാപകർ പറയുന്നു.

 

The decision not to allow changes in school-combination admissions for Plus One is causing significant distress among students.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  a day ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  a day ago
No Image

സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ

National
  •  a day ago
No Image

മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല

Kerala
  •  a day ago
No Image

ഇന്ത്യക്കായി സെഞ്ച്വറി, വീണ്ടും ചരിത്രം പിറന്നു; വമ്പൻ നേട്ടത്തിൽ തിളങ്ങി വൈഭവ്

Cricket
  •  a day ago
No Image

പാകിസ്ഥാനും അസർബൈജാനും 200 കോടി ഡോളറിന്റെ നിക്ഷേപ കരാർ; ഇന്ത്യയുമായുള്ള ബന്ധം വഷളാകുന്നു

International
  •  a day ago
No Image

രോഹിത്തും കോഹ്‌ലിയുമല്ല! ക്രിക്കറ്റിൽ പ്രചോദനമായത് മറ്റൊരു താരം: വൈഭവ് സൂര്യവംശി

Cricket
  •  a day ago
No Image

'കെട്ടിടം ആരോഗ്യമന്ത്രി വന്ന് ഉരുട്ടിയിട്ടതോ തള്ളിയിട്ടതോ അല്ലല്ലോ'; വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ടവരെ വിമര്‍ശിച്ച് വി.എന്‍ വാസവന്‍

Kerala
  •  a day ago
No Image

വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികക്ക് പരുക്കേറ്റ സംഭവം; മകൻ അറസ്റ്റിൽ

Kerala
  •  a day ago
No Image

ഉഭയകക്ഷി ബന്ധം ശക്തമാകുന്നതിനിടെ സഊദി പൗരന്മാര്‍ക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നത് പരിഗണനയിലെന്ന് റഷ്യ 

Saudi-arabia
  •  a day ago