HOME
DETAILS
MAL
ബിഹാറിലെ ഇന്‍ഡ്യാ സഖ്യ കക്ഷി നേതാവ് മുകേഷ് സാഹ്നിയുടെ പിതാവ് കൊല്ലപ്പെട്ടു
Web Desk
July 16 2024 | 05:07 AM
പട്ന: ബിഹാര്‍ മുന്‍ മന്ത്രിയും ഇന്‍ഡ്യാ സഖ്യ കക്ഷിയായ വികാസ്ശീല് ഇന്സാന് പാര്‍ട്ടി(വി.ഐ.പി) നേതാവുമായ മുകേഷ് സാഹ്നിയുടെ പിതാവ് ജിതേഷ് സാഹ്നി അതിക്രൂരമായി കൊല്ലപ്പെട്ടു. ബിഹാറിലെ ദര്‍ബാംഗ ജില്ലയിലെ വസതിയില്‍ വെച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ശരീരമാകെ വെട്ടി മുറിച്ച നിലയിലാണ്.
ബിഹാറിലെ ഒ.ബി.സി വിഭാഗത്തില്‍ ശക്തമായ സാന്നിധ്യമുള്ള പാര്‍ട്ടിയാണ് വി.ഐ.പി. നിലവില്‍ ആര്.ജെ.ഡിയും കോണ്‍ഗ്രസുമായും സഖ്യമുള്ള പാര്‍ട്ടി ഇന്‍ഡ്യാ സഖ്യത്തിന്റെ ഭാഗമാണ്. സംഭവം അന്വേഷിക്കാനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."