HOME
DETAILS

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ പുതിയ റൂട്ട് മാപ്പ് പുറത്തു വിട്ട് ആരോഗ്യവകുപ്പ് 

  
Farzana
July 22 2024 | 04:07 AM

The health department released the new route map of the child who died due to Nipah

മലപ്പുറം: മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച 14 കാരന്റെ പുതിയ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തിറക്കി. നേരത്തെ പ്രാഥമിക റൂട്ട് മാപ്പ് തയാറാക്കിയിരുന്നു. എന്നാല്‍ രോഗിയുടെ മരണത്തെ തുടര്‍ന്നാണ് കുറച്ചുകൂടി വിശദമായ റൂട്ട് മാപ്പ് പുറത്തിറക്കിയത്. 

റൂട്ട് മാപ്പില്‍ പ്രതിപാദിച്ച സ്ഥലങ്ങളില്‍ സന്ദര്‍ശിച്ചിട്ടുള്ളവര്‍ എത്രയും വേഗം കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ 11.30ഓടെയാണ് മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ അഷ്മില്‍ ഡാനിഷ് മരിച്ചത്. 

പുതിയ റൂട്ട് മാപ്പ്:
ജൂലൈ 11 രാവിലെ 6.50 ന് ചെമ്പ്രശ്ശേരി ബസ് സ്റ്റോപ്പില്‍ നിന്നും സി.പി.ബി എന്ന സ്വകാര്യ ബസില്‍ കയറി. 7.18 നും 8.30 നും ഇടയില്‍ പാണ്ടിക്കാട് ബ്രൈറ്റ് ട്യൂഷന്‍ സെന്ററില്‍

ജൂലൈ 12 രാവിലെ 7.50 ന് വീട്ടില്‍ നിന്നും ഓട്ടോയില്‍ ഡോ.വിജയന്‍ ക്ലിനിക് (8 മുതല്‍ 8.30 വരെ), തിരിച്ച് ഓട്ടോയില്‍ വീട്ടിലേക്ക്

ജൂലൈ 13 രാവിലെ പി.കെ.എം ഹോസ്പ്പിറ്റല്‍: കുട്ടികളുടെ ഒ.പി (7.50 am-8.30am), കാഷ്വാലിറ്റി (8.30am -8.45am), നിരീക്ഷണ മുറി (8.45am-9.50am), കുട്ടികളുടെ ഒ.പി (9.50am-10.15am), കാന്റീന്‍ (10.15am-10.30am)

ജൂലൈ 14 വീട്ടില്‍

ജൂലൈ 15 രാവിലെ ഓട്ടോയില്‍ പി.കെ.എം ഹോസ്പിറ്റിലേക്ക്. കാഷ്വാലിറ്റി (7.15am- 7.50am), ആശുപത്രി മുറി (7.50am-  6.20pm), ആംബുലന്‍സ് (6.20 pm), 

മൗലാന ഹോസ്പിറ്റല്‍ കാഷ്വാലിറ്റി (6.50 pm 8.10 pm), എം.ആര്‍.ഐ മുറി (8.10 pm -8.50 pm)
എമര്‍ജന്‍സി വിഭാഗം (8.50 - 9.15 pm)
 പീഡിയാട്രിക് ഐ.സി.യു ( 9.15 pm മുതല്‍ ജൂലൈ 17 വൈകുന്നേരം 7.30 വരെ)
 ജൂലൈ 17 എം.ആര്‍.ഐ മുറി (7.37 pm 8.20 pm)
 പീഡിയാട്രിക് ഐ.സിയു (8.20 pm മുതല്‍ ജൂലൈ 19 വൈകുന്നേരം 5.30pm വരെ)

ജൂലൈ 19 വൈകുന്നേരം 5.30 ആംബുലന്‍സില്‍ മിംസ് ഹോസ്പിറ്റല്‍ , കോഴിക്കോട്.


കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍
0483 2732010
0483 2732060

നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ മൃതദേഹം ആരോഗ്യവകുപ്പിന്റെ പ്രോട്ടോകോള്‍ പാലിച്ച് ഞായറാഴ്ച വൈകീട്ട് 7.30ഓടെ ഒടോമ്പറ്റ പഴയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

അതേസമയം, കേന്ദ്ര സംഘം ഇന്ന് മലപ്പുറത്ത് എത്തുന്നുണ്ട്. നാല് ഐ.സി.എം.ആര്‍ ശാസ്ത്രജ്ഞരും രണ്ട് സാങ്കേതിക വിദഗ്ധരുമാണ് സംഘത്തിലുള്ളത്. നിപ ബാധിച്ച് മരിച്ച 14കാരന് രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള നടപടികള്‍ തുടരും. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മെഡിക്കല്‍ ലാബ് ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിക്കും.

ഞായറാഴ്ച പ്രത്യേക സംഘം കുട്ടി പോയ ഇടങ്ങളെല്ലാം പരിശോധിച്ചിരുന്നു. കൂട്ടുകാരില്‍നിന്നും വീട്ടുകാരില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് ഉറവിടം കണ്ടെത്താനായി ശ്രമിക്കുന്നത്. നിപ സ്ഥിരീകരിച്ച സമയത്ത് കുട്ടി അബോധാവസ്ഥയിലായതിനാല്‍ എന്തെല്ലാം പഴങ്ങളാണ് പുറത്തുനിന്ന് കഴിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. നാട്ടിലെ മരത്തില്‍നിന്ന് കുട്ടി അമ്പഴങ്ങ കഴിച്ചതായി മന്ത്രി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പ്രദേശത്തിന്റെ രണ്ട് കിലോമീറ്റര്‍ പരിധിയില്‍ വവ്വാലുകള്‍ വരാറുണ്ടെന്നാണ് സൂചന.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  4 days ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  4 days ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  4 days ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  4 days ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  4 days ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  4 days ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  4 days ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  4 days ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  4 days ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  4 days ago