വൈറലായി ഷാര്‍ജയിലെ മഴത്തെരുവ്
ഷാർജയിലെ സംസാര വിഷയങ്ങളിലൊന്നാണ് സവായ വാക്കിലെ 'മഴ തെരുവ്. ഈ വേനൽക്കാലത്ത് എല്ലാ സന്ദർശകർക്കും സൗജന്യ കൃത്രിമ മഴ ഷോകൾ അവതരിപ്പിച്ചതു മുതൽ ഈന്തപ്പനകൾ നിറഞ്ഞ സവായ വാക്ക് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സന്ദർശകർക്ക് ഒരു റിയലിസ്റ്റിക് അനുഭവം സൃഷ്ടിക്കുന്നതിനായി ഇടിമുഴക്കം പോലെയുള്ള ശബ്‌ദ ഇഫക്റ്റുകളും കൃത്രിമമായി സൃഷ്ടിക്കുന്നു, ഓരോ മഴയും ഏകദേശം അഞ്ച് മിനിറ്റ് നീണ്ടുനിൽക്കും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും തുടർന്ന് വൈകുന്നേരം 5 മുതൽ രാത്രി 11 വരെയാണ് പ്രദർശനങ്ങൾ നടക്കുന്നുന്നത്.
സൗജന്യ മഴ ഷോകൾ മാത്രമല്ല, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, ഷോപ്പുകൾ, റെസ്റ്റോറൻ്റുകൾ, കഫേകൾ എന്നിവയുടെ ഒരു നിരയും ഇവിടെ കാണാം. തുറന്ന സമുച്ചയത്തിൽ ഒരു ഔട്ട്ഡോർ നടപ്പാത, ഒരു കൃത്രിമ തടാകം, കെട്ടിടത്തിൻ്റെ രണ്ട് അറ്റങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ക്രോസിംഗ് ബ്രിഡ്ജ് എന്നിവ ഇവിടുത്തെ ഹൈലൈറ്റുകളാണ്.
'മഴ ഷോ' എന്ന ആശയത്തിന് പിന്നില്‍
വേനൽക്കാല മാസങ്ങളിൽ സന്ദർശകരുടെ വരവ് സ്ഥിരമായി കുറവായിരുന്നു. വേനൽക്കാലത്തും സന്ദർശകരെ ആകർഷിക്കാൻ എന്തുചെയ്യാനാകുമെന്നുള്ള ആലോചനകളുടെ ഫലമാണ് മഴ ഷോകൾ എന്ന ആശയം. ഇതിനായി തണൽ നൽകുകയും ചൂട് കുറയ്ക്കുകയും ചെയ്യുന്ന മരങ്ങൾ നട്ടുപിടിപ്പിക്കുകയായിരുന്നു ആദ്യ പടി. തണുത്ത അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി സൈറ്റിൽ 300-ലധികം മരങ്ങൾ നട്ടുപിടിപ്പിച്ചു. വെള്ളം സ്പ്രേ ചെയ്യുന്ന, മിസ്റ്റിംഗ് ഫാനുകൾ ഉപയോഗിക്കുന്നതും പരിഗണിച്ചു. ഇത് അന്തരീക്ഷത്തെ ഈർപ്പമുള്ളതും സന്ദർശകർക്ക് അസ്വാസ്ഥ്യവുമാക്കുമെന്നുള്ള ആശങ്ക നിലനിന്നിരുന്നു. തുടർന്നാണ് കൃത്രിമ മഴ പെയ്യിക്കാനുള്ള സാധ്യതയെക്കുറിച്ച് ചർച്ച ചെയ്യാൻ തുടങ്ങിയത്. തുടര്‍ന്ന് അവരുടെ എഞ്ചിനീയർമാരുടെ ടീം "സ്ഥലത്തിൻ്റെ ആവശ്യകതകൾക്ക് അനുയോജ്യമായ രീതിയിൽ പദ്ധതി നടപ്പിലാക്കി.
യു.എ.ഇ.യിൽ വേനൽക്കാലം കനത്തപ്പോൾ, രാജ്യത്ത് താപനില 50 ഡിഗ്രി സെൽഷ്യസ് കവിഞ്ഞു, മിക്ക സ്ഥാപനങ്ങളും അവരുടെ പ്രവർത്തനങ്ങൾ ഇൻഡോറിലേക്ക് മാറ്റാൻ പ്രേരിപ്പിച്ചപ്പോഴും സവായ വാക്ക് പോലെയുള്ള ചില ഔട്ട്ഡോർ ഡെസ്റ്റിനേഷനുകൾ സന്ദർശകരെ കൂടുതൽ ആകര്‍ഷിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."