HOME
DETAILS

എം.ഡി.എസ് ഒന്നാം അലോട്ട്‌മെന്റ്; ബി.ഫാം റാങ്ക് ലിസ്റ്റ്; ബയോടെക് ജൈവശാസ്ത്ര റിസര്‍ച്ച് അസോഷ്യേറ്റ് അപേക്ഷ

  
Ashraf
July 23 2024 | 13:07 PM

MDS 1st Allotment; B.Pharm Rank List; Biotech Biology Research Associate Application

എം.ഡി.എസ് പ്രവേശനം; ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

സര്‍ക്കാര്‍, സ്വകാര്യ സ്വാശ്രയ ഡെന്റല്‍ കോളജുകളിലെ പിജി ഡെന്റല്‍ (എം.ഡി.എസ്) കോഴ്‌സുകളിലേക്കുള്ള ഒന്നാം ഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 

അലോട്ട്‌മെന്റ് സംബന്ധിച്ച വിവരങ്ങള്‍ വിദ്യാര്‍ഥികളുടെ ഹോം പേജില്‍ ലഭ്യമാണ്. ഹോം പേജില്‍ നിന്ന് വിദ്യാര്‍ഥികള്‍ അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുക്കണം. 25ന് വൈകീട്ട് നാലിനകം കോളജുകളില്‍ പ്രവേശനം നേടണം. നിശ്ചിത സമയത്തിനുള്ളില്‍ പ്രവേശനം നേടാത്ത വിദ്യാര്‍ഥികളുടെ അലോട്ട്‌മെന്റും ഓപ്ഷനുകളും റദ്ദാക്കും. 

അന്തിമ കാറ്റഗറി, മെറിറ്റ് ലിസ്റ്റ്

സര്‍ക്കാര്‍, സ്വാശ്രയ ഡെന്റല്‍ കോളജുകളിലെ സ്‌റ്റേറ്റ് ക്വാട്ട, ന്യൂനപക്ഷ ക്വോട്ട/ എന്‍.ആര്‍.ഐ ക്വോട്ട ഉള്‍പ്പെടെ മുഴുവന്‍ സീറ്റുകളിലേക്കുമുള്ള പിജി ഡെന്റല്‍ കോഴ്‌സ് (എം.ഡി.എസ്) പ്രവേശനത്തിന് അപേക്ഷിച്ചവരുടെ അന്തിമ കാറ്റഗറി ലിസ്റ്റും സ്റ്റേറ്റ് മെറിറ്റ് ലിസ്റ്റും www.cee.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. സര്‍വീസ് ക്വാട്ട വിഭാഗം കാറ്റഗറി ലിസ്റ്റ് പിന്നീട്ട് പ്രസിദ്ധീകരിക്കും. ഹെല്‍പ് ലൈന്‍ നമ്പര്‍: 0471 2525300. 

 

ബി.ഫാം റാങ്ക് പ്രസിദ്ധീകരിച്ചു

ബി.ഫാം കോഴ്‌സ് പ്രവേശനത്തിനുള്ള റാങ്ക് പ്രവേശന പരീക്ഷ കമ്മീഷണറുടെ www.cee.kerala.gov.in ലെ കീം 2024 കാന്‍ഡിഡേറ്റ് പോര്‍ട്ടല്‍ മുഖേന പരിശോധിക്കാം. ഹെല്‍പ് ലൈന്‍ : 0471 2525300

ബയോടെക് ജൈവശാസ്ത്ര റിസര്‍ച്ച് അസോഷ്യേറ്റ്

ബയോടെക്‌നോളജിയിലെയും ജൈവ ശാസ്ത്രശാഖകളിലെയും ഗവേഷണ അസോഷ്യേറ്റ്ഷിപ്പിന് ഓണ്‍ലൈന്‍ അപേക്ഷ ആഗ്സ്റ്റ് 7 വരെ. സയന്‍സ്, എഞ്ചിനീയറിങ് പി.എച്ച്.ഡി അഥവാ എം.ഡി/ എം.എസ് യോഗ്യത വേണം. 

തീസിസ് സമര്‍പ്പിച്ചവരെയും പരിഗണിക്കും. ആഗസ്റ്റ് 7ന് 40 വയസ് കവിയരുത്. വനിതകള്‍ക്ക് 45 വരെ ഇളവുണ്ട്. 2 വര്‍ഷത്തേക്കാണ് കാലാവധി. 4 വര്‍ഷം വരെ നീട്ടാം. മുന്‍പ് ഈ സഹായം കിട്ടിയവര്‍ അപേക്ഷിക്കേണ്ട. പി.എച്ച്.ഡി ഗൈഡിനോടോ കോ ഗൈഡിനോടോ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. പി.എച്ച്.ഡി/ എം.ഡി/ എം.എസ് നേടിയ സ്ഥാപനത്തിലും ഗവേഷണം പാടില്ല. 

വെബ്‌സൈറ്റ്; www.//ra.dbtindia.gov.in

MDS 1st Allotment; B.Pharm Rank List; Biotech Biology Research Associate Application

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമസിക്കാന്‍ വേറെ ഇടം നോക്കണം; ഇറാന്റെ തിരിച്ചടിയില്‍ വീടുകള്‍ തകര്‍ന്ന് ഹോട്ടലുകളില്‍ അഭയം തേടിയ ഇസ്‌റാഈലികളെ ഒഴിപ്പിക്കാന്‍ ഹോട്ടലുടമകള്‍ 

International
  •  25 minutes ago
No Image

യുഎഇയില്‍ കൈനിറയെ തൊഴിലവസരങ്ങള്‍; വരും വര്‍ഷങ്ങളില്‍ ഈ തൊഴില്‍ മേഖലയില്‍ വന്‍കുതിപ്പിന് സാധ്യത

uae
  •  36 minutes ago
No Image

 അതിവേഗതയില്‍ വന്ന ട്രക്കിടിച്ചു, കാര്‍ കത്തി  യു.എസില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം; മരിച്ചത് അവധിക്കാലം ആഘോഷിക്കാനെത്തിയ ഹൈദരാബാദ് സ്വദേശികള്‍ 

National
  •  an hour ago
No Image

ചെങ്കടലില്‍ ബ്രിട്ടീഷ് ചരക്ക് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം; കപ്പല്‍ ജീവനക്കാരെ രക്ഷപ്പെടുത്തി യുഎഇ

uae
  •  an hour ago
No Image

ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ പാതയ്ക്ക് അംഗീകാരം നല്‍കി ഖത്തര്‍ മന്ത്രിസഭ

qatar
  •  2 hours ago
No Image

വ്യാജ തൊഴില്‍ വാര്‍ത്തകള്‍; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി സപ്ലൈക്കോ

Kerala
  •  2 hours ago
No Image

ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കുറവ് ജീവിതച്ചെലവ് ഉള്ളത് ഈ രാജ്യത്തെന്ന് റിപ്പോര്‍ട്ട്

oman
  •  3 hours ago
No Image

ഇസ്‌റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹമാസ്;  വടക്കന്‍ ഗസ്സയില്‍ ബോംബാക്രമണം, അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു, 14 പേര്‍ക്ക് പരുക്ക്

International
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരികബന്ധം; ജയിലിലായിരുന്ന ബ്രിട്ടീഷ് കൗമാരക്കാരനെ വിട്ടയച്ച് ദുബൈ

uae
  •  3 hours ago
No Image

കമ്പനി തുണച്ചു; അഞ്ച് വര്‍ഷത്തിലേറെയായി സഊദി ജയിലില്‍ കഴിയുകയായിരുന്ന കുന്ദമംഗലം സ്വദേശി ഷാജു ജയില്‍മോചിതനായി

Saudi-arabia
  •  4 hours ago