HOME
DETAILS

ബിഎസ്എന്‍എല്‍ 4G ടവര്‍ നിങ്ങള്‍ താമസിക്കുന്നതിന്റെ തൊട്ടടുത്തുണ്ടോ?... ഈസിയായി ചെക്ക് ചെയ്യാം

  
July 23, 2024 | 1:41 PM


ടെലികോം കമ്പനികളെല്ലാം റീചാര്‍ജ് നിരക്ക് കൂട്ടിയപ്പോള്‍ ഒരു രൂപപോലും കൂട്ടാതെ പിടിച്ചുനിന്നത് ബിഎസ്എന്‍എല്‍ ആയിരുന്നു. അതുകൊണ്ട് തന്നെ പലരും കണക്ഷന്‍ ബിഎസ്എന്‍എല്ലിലേക്ക് പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബിഎസ്എന്‍എല്‍ 4G കണക്ടിവിറ്റിയും മറ്റൊരു ഹൈലൈറ്റാണ്.

4ജി സര്‍വീസ് ഇല്ലാത്ത ഏക ടെലികോം കമ്പനി എന്ന നാണക്കേട് ബിഎസ്എന്‍എല്‍ ഘട്ടംഘട്ടമായി ഒഴിവാക്കിവരികയാണ്. ഈ നിങ്ങള്‍ താമസിക്കുന്നയിടത്ത് ബിഎസ്എന്‍എല്‍ 4ജി സേവനം ലഭ്യമാണോ എന്ന് എങ്ങനെ പരിശോധിക്കാമെന്ന് നോക്കാം. 

2ജി, 3ജി, 4ജി, 5ജി ടവറുകള്‍ നിങ്ങളുടെയടുത്ത് ഉണ്ടോ എന്ന് സഞ്ചാര്‍ തരംഗ് പോര്‍ട്ടല്‍ വഴി അറിയാന്‍ കഴിയും. https://tarangsanchar.gov.in/emfportal എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കുകയാണ് ഇതിന് ആദ്യം വേണ്ടത്. ഇതിന് ശേഷം ഹോം പേജില്‍ കാണുന്ന മൈ ലൊക്കേഷന്‍ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഇങ്ങനെ ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലെയോ പേഴ്‌സണല്‍ കമ്പ്യൂട്ടറിലേയോ ടാബ്‌ലറ്റിലേയോ ജിപിഎസ് ഓണാണ് എന്ന് ഉറപ്പുവരുത്തണം. മൈ ലൊക്കേഷന്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തുറന്നുവരുന്ന സ്‌ക്രീനില്‍ നിങ്ങളുടെ പേര്, ഇമെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍, ക്യാപ്ച്ച എന്നിവ നല്‍കുക. ശേഷം ഒടിപി മെയില്‍ വഴി ലഭ്യമാകാനായി ക്ലിക്ക് ചെയ്യുക. മെയിലില്‍ ലഭിക്കുന്ന ഒടിപി സമര്‍പ്പിച്ചുകഴിഞ്ഞാല്‍ ഒരു ഭൂപടം നിങ്ങള്‍ക്ക് ലഭ്യമാകും. നിങ്ങളുടെ ജിപിഎസ് ലോക്കേഷന്‍ അനുസരിച്ച് അടുത്തുള്ള എല്ലാ സെല്‍ഫോണ്‍ ടവറുകളുടെയും മാപ്പാണിത്. ഭൂപടത്തില്‍ കാണുന്ന ടവര്‍ ലൊക്കേഷനുകളില്‍ ക്ലിക്ക് ചെയ്താല്‍ അത് ഏത് കമ്പനിയുടേതാണെന്നും ഏത് തരം നെറ്റ്‌വര്‍ക്കിലുള്ളതാണെന്നും (2ജി/3ജി/4ജി/5ജി) മനസിലാക്കാം. 

സ്വകാര്യ ടെലികോം സേവനദാതാക്കള്‍ 2024 ജൂലൈ ആദ്യം താരിഫ് നിരക്ക് കുത്തനെ ഉയര്‍ത്തിയപ്പോള്‍ ബിഎസ്എല്ലിലേക്ക് ചേക്കേറുകയാണ് നിരവധി പേര്‍. ഇതേസമയം തന്നെ ബിഎസ്എന്‍എല്‍ 4ജി ടവറുകള്‍ സ്ഥാപിക്കുന്നത് പുരോഗമിക്കുകയും ചെയ്യുന്നു. സ്വകാര്യ കമ്പനികളെ അപേക്ഷിച്ച് മെച്ചപ്പെട്ട നിരക്കില്‍ ഡാറ്റ പാക്കേജുകള്‍ ബിഎസ്എന്‍എല്‍ നല്‍കുന്നുണ്ട്. 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം കോര്‍പറേഷനില്‍ ബി.ജെ.പി- യു.ഡി.എഫ് കൈയ്യാങ്കളി, കൗണ്‍സിലറുടെ ഷര്‍ട്ട് വലിച്ചൂരി, വനിതാ അംഗങ്ങളെ കൈയ്യേറ്റം ചെയ്തു, ഹാജര്‍ രജിസ്റ്ററിനായി പിടിവലി

Kerala
  •  a month ago
No Image

കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴ; മൂന്ന് വടക്കന്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

Kerala
  •  a month ago
No Image

കീഴാറ്റൂര്‍ വയല്‍ക്കിളി സമരം: സുരേഷ് കീഴാറ്റൂര്‍ ഉള്‍പ്പെടെ 28 പ്രതികളെയും കോടതി വെറുതെ വിട്ടു

Kerala
  •  a month ago
No Image

പിണറായിയുടെ യാത്ര മുടങ്ങിയ സംഭവം: കേരള ഹൗസ് പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  a month ago
No Image

'ഭൂപടത്തിൽ ബോസ്നിയ എവിടെയെന്ന് അറിയില്ല, അറിയേണ്ടതുമില്ല'; തത്സമയ ചർച്ചയിൽ വംശീയ അധിക്ഷേപം, ഒടുവിൽ മാപ്പപേക്ഷിച്ച് യുഎസ് മാധ്യമപ്രവർത്തക

Football
  •  a month ago
No Image

ഊരാളുങ്കലിന് ക്രമവിരുദ്ധമായി ഒന്നും നല്‍കിയിട്ടില്ല; അവരുടേത് നിലവാരമുള്ള പ്രവൃത്തി; പിന്തുണച്ച് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ഗ്രൂപ്പ് ഘട്ടത്തിൽ പുലികളായാൽ കിരീടം കിട്ടില്ലേ? അർജന്റീനയെയും ഫ്രാൻസിനെയും ഭയപ്പെടുത്തുന്ന ലോകകപ്പ് ചരിത്രം!

Football
  •  a month ago
No Image

പ്ലസ് വണ്‍ മലബാര്‍ മേഖലക്ക് അധിക ബാച്ചുകള്‍; ആവശ്യാനുസരണം താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുന്നതും പരിഗണനയിലെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Kerala
  •  a month ago
No Image

കുണ്ടന്നൂരില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ട്വിസ്റ്റ്, സംഭവം പൊലിസില്‍ അറിയിച്ചത് യുവതിയുടെ സുഹൃത്ത്, അമ്മ അറസ്റ്റില്‍

Kerala
  •  a month ago
No Image

തൃശൂരില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍

Kerala
  •  a month ago