HOME
DETAILS

വിനോദ സഞ്ചാരികളെ രക്ഷിക്കാനിറങ്ങി; പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി

  
June 29, 2026 | 5:46 AM

tourist-guide-body-found-after-drowning-while-rescuing-tourists-in-river

തിരുവമ്പാടി: പതങ്കയത്ത് ടൂറിസ്റ്റുകളുമായി എത്തിയപ്പോള്‍ അപകടത്തില്‍പ്പെട്ട രണ്ടുപേരെ രക്ഷിക്കുന്നതിനിടയില്‍ ഒഴുക്കില്‍ പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം കുഴിമണ്ണ സ്വദേശിയായ ഷിബില്‍ റഹ്മാന്റെ(25) മൃതദേഹമാണ് മൂന്ന് ദിവസത്തിന് ശേഷം കണ്ടെത്തിയത്. 

മുക്കം അഗ്‌നിരക്ഷാസേന ഓഫിസര്‍ എന്‍. അഹമ്മദ് റഹീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ രാവിലെ ഏഴിന് തുടങ്ങിയ തിരച്ചിലിന് നേതൃത്വം നല്‍കിയത്. കോഴിക്കോട് നിന്നുള്ള അഗ്‌നിരക്ഷാസേനയുടെ സ്‌കൂബ ടീമും തിരച്ചിലിനുണ്ടായിരുന്നു. ഡ്രോണുകളു പയോഗിച്ചും ഊര്‍ജ്ജിതമായ പരിശോധന നടത്തിയിരുന്നെങ്കിലും ഉച്ചയോടെ ശക്തമായ മലവെള്ളപ്പാച്ചില്‍ ഉണ്ടായതിനെത്തുടര്‍ന്ന് പുഴയിലിറങ്ങിയുള്ള തിരച്ചില്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. തുടര്‍ന്ന് കരയോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ പരിശോധന നടത്തിയ ശേഷം ഇന്നലത്തെ തിരച്ചില്‍ അവസാനിപ്പിച്ചിരുന്നു.  ഇന്ന് രാവിലെ ആറ് മണിയോടെയാണ് തിരച്ചില്‍ പുനരാരംഭിച്ചത്. 

ശനിയാഴ്ച്ച വൈകീട്ടോടെയാണ് അപകടമുണ്ടായത്. ആനക്കാംപൊയില്‍ പതങ്കയം വെള്ളച്ചാട്ടത്തിന് മുകളില്‍ കാലമ്പാറ തൂക്കുപാലത്തിന് താഴെവച്ചാണ് അപകടമുണ്ടായത്. 

ഷിബിലിനൊപ്പം ബംഗളുരുവില്‍ നിന്നെത്തിയ 11 അംഗ വിനോദസഞ്ചാരികളാണ് ഉണ്ടായിരുന്നത്. ഇവര്‍ പാറക്കെട്ടുകള്‍ക്ക് മുകളില്‍ കയറി പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നതിനിടെ പെട്ടന്ന് മലവെള്ളപ്പാച്ചിലുണ്ടായി. രണ്ട് പേര്‍ പാറയില്‍ കാല്‍വഴുതി ഒഴുക്കില്‍പെട്ടു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഷിബില്‍ ഒഴുക്കില്‍പെട്ടത്. വിനോദസഞ്ചാരികളായ രണ്ട് പേരെയും നാട്ടുകാര്‍ രക്ഷപ്പെടുത്തിയെങ്കിലും ഷിബിലിനെ കാണാതാവുകയായിരുന്നു.

 

The body of a tourist guide who went missing after being swept away by strong river currents while attempting to rescue tourists has been recovered. The incident occurred during a rescue effort, highlighting the risks faced by guides in challenging conditions. Authorities completed the search operation and recovered the body, while the tragic incident has drawn attention to the importance of safety measures at tourist destinations.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിണറായിയുടെ യാത്ര മുടങ്ങിയ സംഭവം: കേരള ഹൗസ് പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 hours ago
No Image

'ഭൂപടത്തിൽ ബോസ്നിയ എവിടെയെന്ന് അറിയില്ല, അറിയേണ്ടതുമില്ല'; തത്സമയ ചർച്ചയിൽ വംശീയ അധിക്ഷേപം, ഒടുവിൽ മാപ്പപേക്ഷിച്ച് യുഎസ് മാധ്യമപ്രവർത്തക

Football
  •  4 hours ago
No Image

ഊരാളുങ്കലിന് ക്രമവിരുദ്ധമായി ഒന്നും നല്‍കിയിട്ടില്ല; അവരുടേത് നിലവാരമുള്ള പ്രവൃത്തി; പിന്തുണച്ച് സര്‍ക്കാര്‍

Kerala
  •  4 hours ago
No Image

ഗ്രൂപ്പ് ഘട്ടത്തിൽ പുലികളായാൽ കിരീടം കിട്ടില്ലേ? അർജന്റീനയെയും ഫ്രാൻസിനെയും ഭയപ്പെടുത്തുന്ന ലോകകപ്പ് ചരിത്രം!

Football
  •  4 hours ago
No Image

പ്ലസ് വണ്‍ മലബാര്‍ മേഖലക്ക് അധിക ബാച്ചുകള്‍; ആവശ്യാനുസരണം താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുന്നതും പരിഗണനയിലെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Kerala
  •  5 hours ago
No Image

കുണ്ടന്നൂരില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ട്വിസ്റ്റ്, സംഭവം പൊലിസില്‍ അറിയിച്ചത് യുവതിയുടെ സുഹൃത്ത്, അമ്മ അറസ്റ്റില്‍

Kerala
  •  5 hours ago
No Image

തൃശൂരില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍

Kerala
  •  5 hours ago
No Image

'കഴിവില്ലാത്തവർ നേതൃത്വത്തിൽ'; ദക്ഷിണ കൊറിയൻ കോച്ച് ഹോങ് മ്യുങ്-ബോ രാജിവെച്ചു, അന്വേഷണത്തിന് ഉത്തരവിട്ട് ദക്ഷിണ കൊറിയൻ പ്രസിഡന്റ്

Football
  •  5 hours ago
No Image

കിരീട വരൾച്ച തീർക്കാൻ ബ്രസീൽ, അട്ടിമറി വീര്യവുമായി ജപ്പാൻ; ലോകകപ്പിലെ ജീവനമരണ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം

Football
  •  5 hours ago
No Image

ഗസ്സ വംശഹത്യ, പീഡനം, ലൈംഗിക അതിക്രമം....ഇറ്റാമര്‍ ബെന്‍-ഗ്വിറിനെ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് യു.എസ് നീതിന്യായ വകുപ്പിന് ഹിന്ദ് റജബ് ഫൗണ്ടേഷന്റെ പരാതി 

International
  •  5 hours ago