HOME
DETAILS

ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ ശ്രദ്ധിക്കുക. എല്ലാം സൈലന്റായി ഒരാള്‍ കാണുന്നുണ്ട് 

  
July 25 2024 | 10:07 AM

Beware of traffic violators. One sees everything silently

 

റോഡ് സുരക്ഷ ഉറപ്പാക്കാനായി ദുബൈ പൊലിസ് സൈലന്റ് റഡാര്‍ സ്ഥാപിക്കുന്നു. മുന്‍കാല റഡാറുകളെപ്പോലെ ഇവയില്‍ ഫഌഷ് സംവിധാനം ഉണ്ടാകില്ല. സീറ്റ് ബെല്‍റ്റ് ധരിക്കുക, യാത്രയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുക, എന്നിങ്ങനെ ശരിയായ സുരക്ഷാ സമ്പ്രദായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ നീക്കം. അമിത വേഗത മാത്രമല്ല കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. 


അതേസമയം സൈലന്റ് റഡാറുകള്‍ എപ്പോള്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ദുബൈയില്‍ വ്യത്യസ്ത റഡാറുകള്‍ റോഡില്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ട്രാഫിക് ടെക്‌നോളജി ഡിപ്പാര്‍ട്‌മെന്റ് പറയുന്നു. നിയമവിരുദ്ധമായ യു-ടേണുകളും മറ്റു ട്രാഫിക് നിയമലംഘനങ്ങളും പിടികൂടും. റോഡുകളിലെ റഡാറുകള്‍ക്ക് റോഡിന്റെ ഇരു വശവും മാത്രമല്ല ഹൈവേയിലെ ആറ് പ്രധാന പാതകളും നിരീക്ഷിക്കാന്‍ കഴിയും. ഈ റഡാറുകള്‍ പ്രകാരം വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് മറച്ചാല്‍ പോലും അമിത വേഗതയും മറ്റു നിയമലംഘനങ്ങളും കണ്ടെത്താം. 

ട്രാഫിക് നിയന്ത്രണ കേന്ദ്രങ്ങള്‍ 

റഡാറുകള്‍ മാത്രമല്ല ദുബൈ പൊലിസ് കമാന്‍ഡ് കണ്‍ട്രോളിലെ സ്‌ക്രീനുകളും റോഡുകള്‍ നിരീക്ഷിക്കും. ദുബൈ പൊലിസ് കമാന്‍ഡ് കണ്‍ട്രോള്‍ അസിസ്റ്റന്റ് ഡയറക്ടര്‍ വിശദീകരിക്കുന്നത് ഇപ്രകാരമാണ്. റോഡില്‍ എന്തെങ്കിലും ട്രാഫിക് ബ്ലോക്ക് ഉണ്ടോയെന്നും, അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടോയെന്നും, ഏതെങ്കിലും ഡ്രൈവര്‍ക്ക് സഹായം ആവശ്യമുണ്ടോ എന്നെല്ലാം ക്യാമറകളിലൂടെ കമാന്‍ഡ് സെന്ററിലെ സ്‌ക്രീനുകളില്‍ കണ്ടെത്താം. 

ദുബൈ പൊലിസിന്റെ ബോധവല്‍ക്കരണ വിഭാഗം ഡ്രൈവര്‍മാരെ സുരക്ഷിത അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവല്‍കരിച്ചിട്ടുണ്ട്. ഇത്തരം ലംഘനങ്ങള്‍ക്ക് 400 ദിര്‍ഹമാണ് പിഴയായി ഈടാക്കുന്നത്. ഡ്രൈവര്‍മാര്‍ക്കധികവും റഡാറുകള്‍ സ്ഥാപിച്ചിരിക്കുന്നതെവിടെ എന്നറിയാമെന്നും, അതനുസരിച്ച് വേഗത ക്രമീകരിക്കുന്ന ഒരു പ്രവണത നിലനില്‍ക്കുന്നുവെന്നും പൊലിസ് സമ്മതിക്കുന്നു. ഡ്രൈവര്‍മാരില്‍ നിന്ന് പിഴ ഈടാക്കുന്നതിനേക്കാള്‍ സുരക്ഷിതമായ ഡ്രൈവിംഗ് വേഗത ഉറപ്പാക്കുക എന്നതാണ് അതോറിറ്റിയുടെ ലക്ഷ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  a day ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  a day ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  a day ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  a day ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  a day ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  a day ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  a day ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  a day ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  a day ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  a day ago