HOME
DETAILS

സഞ്ജുവിന് പകരം ഇന്ത്യൻ ഇതിഹാസം രാജസ്ഥാനിലേക്ക്; ഞെട്ടിക്കാനൊരുങ്ങി റോയൽസ്

  
August 08 2025 | 10:08 AM

sanju samson Rajasthan royals trade updates

അടുത്ത ഐപിഎൽ സീസണിൽ മലയാളി സൂപ്പർ താരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുമോയെന്ന ചർച്ചകളാണ് ഇപ്പോൾ സജീവായി നിലനിൽക്കുന്നത്. രാജസ്ഥാൻ വിടാൻ സഞ്ജു സാംസൺ താത്പര്യം പ്രകടപ്പിച്ചുവെന്നാണ് ക്രിക് ബസ് റിപ്പോർട്ട് ചെയ്തത്. സഞ്ജു രാജസ്ഥാനിൽ തുടരുമെന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് തന്നെ ലേലത്തിൽ വിടാൻ രാജസ്ഥനോട് സഞ്ജു ആവശ്യപ്പെട്ടുവെന്ന തരത്തിലുള്ള വാർത്ത പുറത്തു വന്നത്. 

ചെന്നൈ സൂപ്പർ കിങ്‌സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകളാണ് സഞ്ജുവിനെ സ്വന്തമാക്കാൻ രംഗത്തുള്ളത്. ചെന്നൈ എംഎസ് ധോണിയുടെ പകരക്കാരനായി മലയാളി താരത്തെ ടീമിലെത്തിക്കാൻ ശ്രമങ്ങൾ നടത്തുന്നുവെന്ന വാർത്തകൾ നിലനിൽക്കുന്നുണ്ട്. ഇപ്പോൾ സഞ്ജുവിന്റെ ട്രേഡുമായി ബന്ധപ്പെട്ട് ചെന്നൈയും രാജസ്ഥാനും തമ്മിൽ ചർച്ച നടക്കുന്നുവെന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

സഞ്ജുവിന് പകരമായി ഋതുരാജ് ഗെയ്ക്വാദ്, രവീന്ദ്ര ജഡേജ എന്നിവരിൽ ഒരാളെ രാജസ്ഥാൻ ചെന്നൈയിൽ നിന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഗെയ്ക്വാദ് അടുത്ത സീസണിൽ ചെന്നൈയുടെ ക്യാപ്റ്റനായി എത്തുന്നതിനാൽ താരം രാജസ്ഥാനിലേക്ക് പോവുമോയെന്നതും ചോദ്യചിഹ്നമായി നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യൻ ഇതിഹാസ ഓൾ റൗണ്ടർ ജഡേജ രാജസ്ഥാനിൽ എത്താനും സാധ്യതകളുണ്ട്. ഇക്കാര്യത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. 

2025 ഐപിഎല്ലിൽ സീസണിൽ രാജസ്ഥാൻ റോയൽസ് നിരാശാജനകമായ പ്രകടനമാണ്‌ പുറത്തെടുത്തത്. എട്ട് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാൻ ഫിനിഷ് ചെയ്‌തത്. പരുക്കേറ്റതിന് പിന്നാലെ സഞ്ജുവിന് രാജസ്ഥാനൊപ്പമുള്ള ധാരാളം മത്സരങ്ങൾ നഷ്ടമായിരുന്നു. ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിൽ പരുക്കേറ്റ് സഞ്ജു പുറത്തായിരുന്നു.

മത്സരത്തിൽ റിട്ടയേർഡ് ഹാർട്ടായാണ് സഞ്ജു മടങ്ങിയത്. മത്സരത്തിൽ 19 പന്തിൽ 31 റൺസായിരുന്നു സഞ്ജു നേടിയിരുന്നത്. രണ്ട് ഫോറുകളും ഒരു സിക്‌സും നേടിക്കൊണ്ട് മിന്നും ഫോമിൽ തുടരവെയാണ് സഞ്ജുവിനു ഈ തിരിച്ചടി നേരിടേണ്ടി വന്നത്. സഞ്ജുവിന്റെ അഭാവത്തിൽ റിയാൻ പരാഗ് ആയിരുന്നു പല മത്സരങ്ങളിലും രാജസ്ഥാനെ നയിച്ചിരുന്നത്. 

നിലവിൽ കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിനായുള്ള തയ്യാറെടുപ്പിലാണ് സഞ്ജു. താരലേലത്തിൽ സഞ്ജുവിനെ 26.80 ലക്ഷം രൂപയാണ് സഞ്ജുവിന് ലഭിച്ചത്. കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ആണ് സഞ്ജുവിനെ സ്വന്തമാക്കിയത്. ടൂർണമെന്റിന്റെ ചരിത്രത്തിൽ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. 

Sanju Samson IPL 2026 Trade Updates. Sources indicate that discussions are underway between Chennai and Rajasthan regarding Sanju's trade. Rajasthan has asked Chennai for one of Rituraj Gaikwad and Ravindra Jadeja in exchange for Sanju.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നൂറനാട് നാലാം ക്ലാസുകാരിയെ മർദ്ദിച്ച സംഭവം; പിതാവും, രണ്ടാനമ്മയും പിടിയിൽ

Kerala
  •  2 hours ago
No Image

SSC CGL 2025: അഡ്മിറ്റ് കാർഡ് ഉടൻ

latest
  •  2 hours ago
No Image

പരസ്പരം സംസാരിക്കാതെ ഷാര്‍ജയില്‍ മലയാളി ദമ്പതികള്‍ ജീവിച്ചത് പത്തു വര്‍ഷം; വേര്‍പിരിയലിനു പകരം മൗനം തിരഞ്ഞെടുക്കുന്നതിനെതിരെ യുഎഇയിലെ മനഃശാസ്ത്രവിദ​ഗ്ധർ

uae
  •  2 hours ago
No Image

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ കൈക്കലാക്കി; തട്ടിപ്പിന് കൂട്ടുനിന്ന് അമ്മയും; അറസ്റ്റ്

Kerala
  •  2 hours ago
No Image

ടെസ്‌ലയക്ക് ഇന്ത്യ ഇഷ്ടപ്പെട്ടു: ഡൽഹിയിലും ഗുഡ്ഗാവിലും പുതിയ ഷോറൂമുകൾ ഉടൻ തുറക്കും

auto-mobile
  •  3 hours ago
No Image

സ്വർണ്ണം കടത്താൻ കൂട്ടുനിന്നു; കസ്റ്റംസ് ഇൻസ്പെക്ടറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

Kerala
  •  3 hours ago
No Image

'പരസ്പര വിശ്വാസം കൊണ്ട് കെട്ടിപ്പടുത്ത ബന്ധം': പുടിനെ കണ്ട് ഷെയ്ഖ് മുഹമ്മദ്; യുഎഇയുമായി കൂടുതല്‍ അടുക്കാന്‍ റഷ്യ

uae
  •  3 hours ago
No Image

ഉയർന്ന മൈലേജും യാത്രാസുഖവും: 10 ലക്ഷം രൂപയിൽ വാങ്ങാവുന്ന മികച്ച 4 സെഡാൻ കാറുകൾ 

auto-mobile
  •  3 hours ago
No Image

കൂലിപ്പട്ടാളവുമായി പോയ ഇമാറാത്തി വിമാനം തകര്‍ത്തുവെന്ന സുഡാന്‍ സായുധ സേനയുടെ അവകാശവാദം നിഷേധിച്ച് യുഎഇ | UAE Plane

uae
  •  4 hours ago
No Image

പേരാമ്പ്രയിലെ വയോധികയുടെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ

Kerala
  •  4 hours ago