HOME
DETAILS

പൊലിസിൽ നിന്ന് രക്ഷപ്പെടാൻ ഓടയിൽ ഒളിച്ച മോഷ്ടാവിനെ 'പൊക്കി' ഫയർഫോഴ്സ്

  
Web Desk
July 28 2024 | 00:07 AM

Fireforce Heroically Captures Thief Hiding in Canal After Police Chase

കായംകുളം: പൊലിസിൽ നിന്ന് രക്ഷപ്പെടാൻ ഓടയില്‍ ഒളിച്ച മോഷ്ടാവിനെ ഒാക്സിജൻ സിലിണ്ടറടക്കമുള്ള സുരക്ഷാ സന്നാഹങ്ങളുമായി സാഹസികമായി പിടികൂടി അഗ്നിരക്ഷാസേന. തമിഴ്നാട് കടലൂർസ്വദേശി രാജശേഖരൻ ചെട്ടിയാരെയാണ് ഓടയ്ക്കുള്ളിൽ നിന്ന് പിടികൂടിയത്. കായംകുളം റെയിൽവേ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം. സ്റ്റേഷന് സമീപമുള്ള വീട്ടിൽ രാത്രി മോഷണത്തായി എത്തിയ ഇയാളെ വീട്ടുകാർ കണ്ടു. ഉടൻ തന്നെ പൊലിസിനെ അറിയിച്ചു.

പൊലിസ് പട്രോളിങ് സംഘം എത്തിയപ്പോൾ ഓടി റെയിൽവേ മേൽപ്പാലത്തിനു സമീപത്തെ ഓടയിൽ ഒളിച്ചു. ഓടയിലിറങ്ങി പിടികൂടാൻ പൊലിസ് ശ്രമിച്ചെങ്കിലും കാണാൻ കഴിയാത്ത വിധം ഇയാൾ ഓടയ്ക്കുള്ളിലേക്ക് കയറി. തുടർന്നാണ് അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചത്. അഗ്നിരക്ഷാ സേന ഓടയുടെ സ്ലാബ് പൊളിച്ചു മാറ്റി ഇയാളെ പിടിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ഓക്സിജൻ സിലിണ്ടറിൻ്റെ സഹായത്തോടെ അഗ്നിരക്ഷാ സേനാംഗങ്ങൾ ഓടയ്ക്കുള്ളിൽ കയറി അതിസാഹസികമായാണ് പ്രതിയെ പുറത്തെത്തിച്ചത്. അസി. സ്‌റ്റേഷൻ ഓഫിസർ ഹരീഷ് കുമാറിൻ്റെ നേതൃത്വത്തിൽ ഫയർ ഓഫിസർമാരായ മുകേഷ്, വിപിൻ, രാജഗോപാൽ, ഷിജു.ടി. സാം, ദിനേശ്, സജിൻ എന്നിവരടങ്ങുന്ന സംഘമാണ് കള്ളനെ ഓടക്കകത്ത് നിന്ന് പുറത്തെത്തിച്ചത്.

 

A thief, who attempted to escape by hiding in a canal after being spotted by the police, was heroically captured by the Fireforce. 




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫലസ്തീന് സഹായവുമായി വീണ്ടും ഇന്ത്യ; 30 ടണ്‍ മരുന്നുകള്‍ അയക്കുന്നു

National
  •  a month ago
No Image

'മൂവ് ഔട്ട്'; പൂരദിവസം ആംബുലന്‍സില്‍ യാത്ര ചെയ്‌തോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ സുരേഷ് ഗോപി

Kerala
  •  a month ago
No Image

ഇനി കൂടുതല്‍ ക്ലിയറാകും; വിഡിയോ കോളില്‍ പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

Tech
  •  a month ago
No Image

ഉമര്‍ ഫൈസിയുടെ പ്രസ്താവനയുമായി സമസ്തക്ക് ബന്ധമില്ല

organization
  •  a month ago
No Image

തിരിച്ചു പിടിക്കാന്‍...; 70 മണ്ഡലങ്ങള്‍, 300 പ്രവര്‍ത്തകര്‍; ഒരു മാസം നീണ്ടു നില്‍ക്കുന്ന 'ഡല്‍ഹി ന്യായ് യാത്ര'യുമായി കോണ്‍ഗ്രസ്

National
  •  a month ago
No Image

തുടര്‍നടപടി പൊലിസിന് സ്വീകരിക്കാം; ദിവ്യ ഉചിതമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ: ടി.പി രാമകൃഷ്ണന്‍

Kerala
  •  a month ago
No Image

നൂറുകടന്ന് ; ചെറുനാരങ്ങയും വെളുത്തുള്ളിയും ബീന്‍സും  ഇഞ്ചിയും

Kerala
  •  a month ago
No Image

'ലക്ഷ്യംനേടുന്നില്ല, അടിമുടി പാളിച്ച' 'പെട്ട്' ഇസ്‌റാഈല്‍; പുതിയ തന്ത്രങ്ങള്‍ മെനയണമെന്നാവശ്യപ്പെട്ട് നെതന്യാഹുവിന് ഗാലന്റിന്റെ കത്ത് 

International
  •  a month ago
No Image

ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണം, പരമാവധി ശിക്ഷ നല്‍കണം; ആദ്യമായി പ്രതികരിച്ച് നവീന്റെ ഭാര്യ

Kerala
  •  a month ago
No Image

'ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം; വംശഹത്യക്കാരോട് സഹകരിക്കില്ല' ഇസ്‌റാഈല്‍ പ്രസാധകരെ ബഹിഷ്‌ക്കരിച്ച് ആയിരത്തിലേറെ എഴുത്തുകാര്‍ 

International
  •  a month ago