HOME
DETAILS

നാളെയാണ് ലാസ്റ്റ് ഡേറ്റ്; കേന്ദ്രസര്‍വീസില്‍ എം.ടി.എസ്, ഹവില്‍ദാര്‍; പത്താം ക്ലാസ് മതി; 8326 ഒഴിവുകള്‍

  
July 30, 2024 | 1:48 PM

ssc mts havildar recruitment sslc can apply till tomorrow

പത്താം ക്ലാസ് വിജയിച്ചവര്‍ക്ക് കേന്ദ്ര സര്‍വിസില്‍ നിയമനം ലഭിക്കുന്ന  മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (നോണ്‍ ടെക്‌നിക്കല്‍), ഹവില്‍ദാര്‍ പരീക്ഷകള്‍ക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ (SSC) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് പരീക്ഷ. കേന്ദ്ര സര്‍ക്കാറിന്റെ വിവിധ വകുപ്പുകളില്‍ മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (MTS) തസ്തികയില്‍ 4887 ഒഴിവുകളാണുള്ളത്. കൂടാതെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് നാര്‍കോട്ടിക്‌സ് (CBN), സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് & കസ്റ്റംസ് (CBIC) എന്നിവയിലെ ഹവില്‍ദാര്‍ തസ്തികയില്‍ 3439 ഒഴിവുകളുമുണ്ട്. ഒഴിവുകളുടെ എണ്ണത്തില്‍ മാറ്റംവരാം. ഗ്രൂപ്പ് 'സി' നോണ്‍ ഗസറ്റഡ്, നോണ്‍ മിനിസ്റ്റീരിയല്‍ തസ്തികയാണ്. വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഓഫിസുകളിലുമാണ് അവസരം .

യോഗ്യത
2024 ഓഗസ്റ്റ് ഒന്നിനകം പത്താം ക്ലാസ് /തത്തുല്യ യോഗ്യത നേടിയിരിക്കണം. പ്രായം, ഹവില്‍ദാര്‍ തസ്തികയ്ക്ക് 18 27 നും എം.ടി.എസിന് 18 25 നുമിടയിലായിരിക്കണം. പട്ടിക വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സിക്കാര്‍ക്ക് മൂന്നും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും ഇളവുണ്ട്.

പരീക്ഷ
മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളടങ്ങിയ കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ്. 45 മിനിറ്റ് വീതം ദൈര്‍ഘ്യമുള്ള രണ്ട് സെഷനുകളുണ്ട്. ഒന്നാം സെഷനില്‍ ന്യൂമെറിക്കല്‍ & മാത്തമാറ്റിക്കല്‍ എബിലിറ്റി, റീസണിങ് എബിലിറ്റി & പ്രോബ്ലം സോള്‍വിങ് എന്നിവയും രണ്ടാം സെഷനില്‍ ജനറല്‍ അവയര്‍നസ്, ഇംഗ്ലിഷ് ലാംഗ്വേജ് & കോംപ്രിഹെന്‍ഷന്‍ എന്നിവയുമാണ് വിഷയങ്ങള്‍. ഒന്നാം സെഷനില്‍ 40 ചോദ്യങ്ങള്‍,120 മാര്‍ക്ക്. രണ്ടാം സെഷനില്‍ 50 ചോദ്യങ്ങള്‍, 150 മാര്‍ക്ക്. ഒന്നാം സെഷനില്‍ നെഗറ്റീവ് മാര്‍ക്കില്ല. എന്നാല്‍ രണ്ടാം സെഷനില്‍ തെറ്റുത്തരത്തിന് ഒരു മാര്‍ക്ക് നഷ്ടപ്പെടും.


ഹവില്‍ദാര്‍ തസ്തികയിലേക്ക് കംപ്യൂട്ടറധിഷ്ഠിത പരീക്ഷയ്ക്കു പുറമെ ശാരീരികശേഷി പരിശോധനയും ശരീരിക യോഗ്യതാ പരീക്ഷയുമുണ്ടാകും.
പുരുഷന്മാര്‍ 15 മിനിറ്റില്‍ 1600 മീറ്ററും സ്ത്രീകള്‍ 20 മിനിറ്റില്‍ ഒരു കിലോമീറ്ററും നടക്കണം. പുരുഷന്മാര്‍ക്ക് 157.5 സെന്റീമീറ്റര്‍ ഉയരവും (എസ്.ടി വിഭാഗക്കാര്‍ക്ക് 5 സെന്റീമീറ്റര്‍ ഇളവുണ്ട്).സ്ത്രീകള്‍ക്ക് 152 സെന്റീമീറ്റര്‍ (എസ്.ടി വിഭാഗക്കാര്‍ക്ക് 2.5 സെന്റീമീറ്റര്‍ ഇളവ്) ഉയരവും വേണം. പുരുഷന്മാര്‍ക്ക്  81 സെന്റീമീറ്റര്‍ നെഞ്ചളവും 5 സെന്റീമീറ്റര്‍ വികാസവും വേണം. സ്ത്രീകള്‍ക്ക് 48 കിലോഗ്രാം (എസ്.ടി വിഭാഗത്തിന് 2 കിലോഗ്രാം ഇളവ് ) ഭാരം വേണം.

അപേക്ഷ
ssc.gov.in വഴി ജൂലൈ 31 രാത്രി 11 നകം അപേക്ഷ സമര്‍പ്പിക്കണം. വണ്‍ടൈം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് അപേക്ഷിക്കേണ്ടത്. 100 രൂപയാണ് അപേക്ഷാ ഫീസ്. വനിതകള്‍ക്കും പട്ടിക വിഭാഗക്കാര്‍ക്കും ഭിന്ന ശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും ഫീസില്ല. ഓഗസ്റ്റ് ഒന്ന് വരെ ഫീസടക്കാം. ഓഗസ്റ്റ് 16, 17 തീയതികളില്‍ അപേക്ഷയിലെ അപാകതകള്‍ തിരുത്താം. ഇതിന് നിശ്ചിത ഫീസ് അടക്കേണ്ടി വരും. കേരളക്കാര്‍ക്ക് എറണാകുളം, കൊല്ലം, കോഴിക്കോട് ,കോട്ടയം, തൃശ്ശൂര്‍ തിരുവനന്തപുരം, ബെംഗളൂരു ,മൈസൂര്‍,മംഗലാപുരമടക്കം 14 കേന്ദ്രങ്ങളില്‍ പരീക്ഷയെഴുതാം. അപേക്ഷയില്‍ മൂന്ന് കേന്ദ്രങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ സൂചിപ്പിക്കണം. പരീക്ഷാ സിലബസടക്കം വിശദാംശങ്ങളടങ്ങിയ പ്രോസ്പക്ടസ് ssc.gov.in ല്‍ ലഭ്യമാണ്.

ssc mts havildar recruitment sslc can apply till tomorrow 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേസ് വിവരങ്ങൾ വിരൽത്തുമ്പിൽ: കോടതി നടപടികൾ ഇനി വാട്സ്ആപ്പിൽ

Kerala
  •  2 days ago
No Image

നികുതിവെട്ടിപ്പ്: 25 അന്യസംസ്ഥാന ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ് 

Kerala
  •  2 days ago
No Image

ദുർമന്ത്രവാദം: യുവതിയെ മദ്യം നൽകി പീഡിപ്പിച്ചു, വായിൽ ഭസ്മം കുത്തിനിറച്ചു; ഭർത്താവും പിതാവുമടക്കം മൂന്ന് പേർ അറസ്റ്റിൽ

Kerala
  •  2 days ago
No Image

ഫ്രീലാൻസ് വിസ അനുവദിക്കുന്നത് നിർത്തിവെച്ചിട്ടില്ല; ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കുക: GDRFA

uae
  •  2 days ago
No Image

കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: മുഖ്യപ്രതി മുംബൈയിൽ പിടിയിൽ

Kerala
  •  2 days ago
No Image

ഓസ്ട്രേലിയൻ വിങ്‌ഗർ റയാൻ വില്യംസ് ഇന്ത്യൻ ഫുട്‌ബോൾ ടീമിലേക്ക്; നേപ്പാളി ഡിഫെൻഡർ അബ്നീത് ഭാർതിയും പരിശീലന ക്യാമ്പിൽ

Football
  •  2 days ago
No Image

കോഴിക്കോട് കസ്റ്റഡിയിലെടുത്ത പ്രതി പൊലിസ് ജീപ്പിൽ നിന്ന് ചാടി രക്ഷപ്പെട്ടു; തിരച്ചിൽ ഊർജിതം

Kerala
  •  2 days ago
No Image

വയനാട് മീനങ്ങാടിയിൽ മോഷണം: 12 പവനും 50,000 രൂപയും കവർന്നു

Kerala
  •  2 days ago
No Image

സ്വർണപ്പാളി വിവാദത്തിനിടെ ദേവസ്വം ബോർഡ് പ്രസിഡന്റാകാൻ കെ. ജയകുമാർ ഐഎഎസ്; അന്തിമ തീരുമാനം നാളെ

Kerala
  •  2 days ago
No Image

തൃശൂരിൽ ജ്വല്ലറിക്കു മുമ്പിൽ സംശയാസ്പദമായ രീതിയിൽ കണ്ടതോടെ ചോദ്യം ചെയ്തു; പിന്നാലെ തെളിഞ്ഞത് വൻ മോഷണങ്ങൾ; യുവതികൾ അറസ്റ്റിൽ

Kerala
  •  2 days ago