HOME
DETAILS

ആരോഗ്യ വകുപ്പ് ഇടപെടുന്നില്ല; ആപ്പിലാക്കി അങ്കണവാടികളിലെ പോഷൻ ട്രാക്കർ ആപ്പ്

  
രാജു ശ്രീധർ
February 01, 2026 | 3:18 AM

Health department not interfering launches potion tracker app for Anganwadis

തിരുവനന്തപുരം: അംഗൻവാടികളിലെ സേവനങ്ങൾ ഡിജിറ്റലാക്കാനുള്ള  പോഷൻ ട്രാക്കർ ആപ്പിൻ്റെ പ്രവർത്തനം അവതാളത്തിൽ. അഞ്ച് വർഷമായിട്ടും പ്രവർത്തനങ്ങള്‍ പൂർണ സജ്ജമായിട്ടില്ല. 2021 മാർച്ച് ഒന്നിന് കേന്ദ്ര ശിശു മന്ത്രാലയമാണ് ''പോഷൻ ട്രാക്കർ'' ആപ്പ് പുറത്തിറക്കിയത്.

കുട്ടികളിലെ വളർച്ചാ മുരടിപ്പ്, ക്ഷീണം, ഭാരക്കുറവ് എന്നിവ തിരിച്ചറിയുന്നതിനും പോഷകാഹാര വിതരണം എളുപ്പമാക്കുന്നതിനുമാണ് ആപ്പ് ഉപയോഗിച്ചുവരുന്നത്. ഗർഭിണികൾക്കും ഗുണകരമാകും വിധമാണ് വിഭാവനം ചെയ്തതത്. രണ്ട് വർഷമായി കേന്ദ്രം അരിയും ഗോതമ്പും ഭക്ഷ്യവസ്തുക്കളും നല്‍കുന്നത് ഈ ആപ്ലിക്കേഷനിൽ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്.ആപ്പ് തെറ്റായ ഡാറ്റ നൽകുന്നതിനാൽ ഗുണഭോക്താക്കളുടെ എണ്ണം ഇരട്ടിക്കുന്നതായും അവശ്യസാധനങ്ങള്‍ കെട്ടിക്കിടക്കുന്നതായുമാണ് പരാതി. ആപ്പ് പണിമുടക്കുന്നതും നിത്യസംഭവമാണെന്നും  പരാതിയുണ്ട്.

അങ്കണവാടി വർക്കർമാർ. മുൻപ് പ്രതിദിന വിവര ശേഖരണവും തുടർനടപടികളും രജിസ്റ്ററുകളിൽ എഴുതി സൂക്ഷിക്കുകയായിരുന്നു പതിവ്.എന്നാൽ, 2018 ലെ ഡിജിറ്റലൈസേഷൻ നടപടികളുടെ ഭാഗമായി സ്‌മാർട്ട് ഫോണുകൾ വിതരണം ചെയ്തതോടെയാണ് അങ്കണവാടി വർക്കർമാർ പ്രതിസന്ധിയിലായത്. സംവിധാനം പൂർണമായും ഡിജിറ്റലായതോടെ വിവരങ്ങളും തുടർ നടപടികളും രജിസ്റ്ററുകളിൽ രേഖപ്പെടുത്തണം. ഇവ പിന്നീട്  ആപ്ലിലും അപ് ലോഡ് ചെയ്യണം.

തുടക്കത്തിൽ ഫോണുകളിൽ ''കോം കെയർ എൽ.ടി.എസ്'' എന്ന സോഫ്റ്റ് വെയറാണ് ഉപയോഗിച്ചിരുന്നത്. മാസങ്ങൾക്കു ശേഷമാണ് ഇപ്പോഴത്തെ ആപ്ലിക്കേഷനിലേക്ക് മാറിയത്.ഇതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയതെന്നു അങ്കണവാടി വർക്കർമാർ പറയുന്നു. അടിക്കടിയുള്ള അപ്ഡേഷനും സെർവർ തകരാറുകളും മൂലം  വിവര ശേഖരണവും തുട‌ർനടപടികളും മുടങ്ങുന്നു. വിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ മണിക്കൂറുകളെടുക്കും. അപ്‌ലോഡ് ചെയ്യുന്ന വിവരങ്ങളാകട്ടെ പൂർണരീതിയിൽ ലഭിക്കില്ല. പലരും സർക്കാർ നൽകിയ ഫോണുകൾ ഉപേക്ഷിച്ചു. സ്വന്തം ഫോൺ വഴി വിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ തുടങ്ങിയെങ്കിലും സോഫ്റ്റ്‌വെയർ അപ്ഡേഷൻ കാരണം ആപ് ഉപയോഗിക്കാൻ ആകുന്നില്ലെന്നാണ് പരാതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെയ്യാറില്‍ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാര്‍ഥി മുങ്ങിമരിച്ചു; സഹപാഠി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  2 hours ago
No Image

സി.ജെ റോയിയുടെ മരണം: ആദായ നികുതി ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു; കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഓഫിസില്‍ രാത്രി വൈകിയും പരിശോധന, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു 

Kerala
  •  2 hours ago
No Image

ഉരുൾ ബാധിതരുടെ വായ്പകൾ ഏറ്റെടുത്ത നടപടി; ആശ്വാസമാകാതെ പ്രദേശത്തെ താമസക്കാർ

Kerala
  •  2 hours ago
No Image

അമ്പതിന്റെ നിറവിൽ ഇടുക്കി വൈദ്യുത പദ്ധതി; ആഘോഷമാക്കാൻ കെ.എസ്.ഇ.ബി; 16 ലക്ഷം രൂപ അനുവദിച്ചു 

Kerala
  •  2 hours ago
No Image

പുതിയ ആർ.ആർ.ടി.എസ് അതിവേഗ പാതയുമായി സർക്കാർ;  ദുരിതംപേറി സിൽവർലൈൻ പ്രദേശത്തെ ഭൂവുടമകൾ

Kerala
  •  3 hours ago
No Image

സയൻസ് പഠിക്കാത്തവർക്കും നഴ്സാകാം; ചട്ടഭേദഗതിയിൽ ആശ്വാസം

Kerala
  •  3 hours ago
No Image

ഡൽഹിയിൽ സമാപിച്ച ഉച്ചകോടി ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിൽ പുതിയ ചരിത്രം സൃഷ്ടിച്ചു അറബ് രാഷ്ട്രങ്ങൾ: വ്യാപാരം 500 ബില്യൺ ഡോളറിലെത്തിക്കും, ഗസ്സ വിഷയത്തിൽ ഇസ്റാഈലിനെ പരാമർശിക്കാതെ സംയുക്ത പ്രസ്താവന

Saudi-arabia
  •  3 hours ago
No Image

കെ.എ.എസ് റാങ്ക് പട്ടിക; 61 പേരിൽ 39 പേരും മുന്നോക്കക്കാർ

Kerala
  •  3 hours ago
No Image

കേന്ദ്ര ബജറ്റ്; അതിവേഗ റെയിൽ മുതൽ എയിംസ് വരെ; പ്രഖ്യാപനങ്ങൾക്ക് കണ്ണുംനട്ട് കേരളം

Kerala
  •  3 hours ago
No Image

30 ലക്ഷം പേജുകൾ, 1.8 ലക്ഷം ചിത്രങ്ങൾ; എപ്സ്റ്റീൻ രേഖകൾ പുറത്തുവിട്ട് യു.എസ് നീതിന്യായ വകുപ്പ്

International
  •  3 hours ago