ചരിത്രത്തിൽ മൂന്നാമത്! വമ്പൻ തിരിച്ചടി; സ്വന്തം തട്ടകത്തിൽ തലതാഴ്ത്തി സഞ്ജു
തിരുവനന്തപുരം: ഇന്ത്യക്കെതിരായ അവസാന ടി-20യിൽ ന്യൂസിലാൻഡിന് 272 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 271 റൺസ് അടിച്ചെടുത്തത്.
സെഞ്ച്വറി നേടിയ ഇഷാൻ കിഷനും അർദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവുമാണ് ഇന്ത്യക്ക് മിന്നും ടോട്ടൽ സമ്മാനിച്ചത്. 43 പന്തിൽ പുറത്താവാതെ 103 റൺസ് നേടിയാണ് കിഷൻ തിളങ്ങിയത്. ആറ് ഫോറുകളും 10 സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. 29 പന്തിൽ 63 റൺസ് നേടിയാണ് ഇന്ത്യൻ ക്യാപ്റ്റൻ തിളങ്ങിയത്. നാല് ഫോറുകളും ആറ് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. ഹർദിക് പാണ്ഡ്യാ 17 പന്തിൽ 42 റൺസും അഭിഷേക് ശർമ്മ 16 പന്തിൽ 30 റൺസും നേടി തിളങ്ങി.
മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ നിരാശപ്പെടുത്തി. മത്സരത്തിൽ ആറ് റൺസ് നേടിയാണ് സഞ്ജു മടങ്ങിയത്. സഞ്ജു കേരളത്തിൽ ഒരുപാട് മത്സരങ്ങളിൽ ബാറ്റെടുത്തിട്ടുണ്ടെങ്കിലും ഇന്ത്യൻ ജേഴ്സിയിൽ സഞ്ജു ഇതാദ്യമായാണ് സ്വന്തം തട്ടകത്തിൽ കളിക്കാനിറങ്ങിയിരുന്നത്. എന്നാൽ ആരാധകരെയെല്ലാം നിരാശപ്പെടുത്തി സഞ്ജു മടങ്ങുകയായിരുന്നു.
ഈ പരമ്പരയിൽ വെറും 46 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. വിശാഖപട്ടണത്ത് നടന്ന നാലാം മത്സരത്തിൽ നേടിയ 24 റൺസാണ് പരമ്പരയിൽ ഇതുവരെ സഞ്ജുവിൻ്റെ ഉയർന്ന സ്കോർ. 10,6,0 എന്നിങ്ങനെയാണ് ആദ്യ മൂന്ന് മത്സരങ്ങളിലെ സ്കോറുകൾ.
ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് അഞ്ചു ടി-20 മത്സരങ്ങളുടെ പരമ്പരയിൽ 100 റൺസിൽ താഴെ ഇന്ത്യൻ ഓപ്പണർമാർ നേടുന്നത്. ഇതിൽ രണ്ടിലും സഞ്ജുവാണുള്ളത്. ഈ പരമ്പരയിലും 2025ൽ ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയിലുമാണ് സഞ്ജു നിരാശപ്പെടുത്തിയത്. ആ പരമ്പരയിൽ സഞ്ജു 51 റൺസായിരുന്നു നേടിയിരുന്നത്. 2022ൽ ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ റിതുരാജ് ഗെയ്ക്‌വാദ് 2022ൽ സൗത്ത് ആഫ്രിക്കക്കെതിരെ 96 റൺസും നേടിയിരുന്നു.
New Zealand set a huge target of 272 runs in the final T20I against India. Batting first, India scored 271 runs for the loss of five wickets in the match to be played at the Kariyavattom Greenfield Stadium in Thiruvananthapuram. Malayali star Sanju Samson disappointed in the match. Sanju returned after scoring six runs in the match. This is the third time in history that Indian openers have scored less than 100 runs in a five-match T20I series. Sanju has been in both of them. Sanju disappointed in this series and in the series against England in 2025.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."