HOME
DETAILS

ശക്തമായ മഴ തുടരുന്നു, 12 ഡാമുകളിൽ റെഡ് അലർട്ട് പൊൻമുടി ഡാമിൽ ഓറഞ്ച് അലർട്ട്

  
Web Desk
July 31 2024 | 00:07 AM

Heavy Rain Continues Red Alert Issued for 12 Dams Orange Alert for Ponmudi Dam

പാലക്കാട്: കഴിഞ്ഞദിവസങ്ങളിലായി സംസ്ഥാനത്ത് പെയ്ത ശക്തമായ മഴയെ തുടർന്ന് 12 പ്രധാന അണക്കെട്ടുകളിൽ മൂന്നാംഘട്ട മുന്നറിയിപ്പ് ലെവലായ റെഡ് അലർട്ടിലെത്തി. ഇടുക്കി ജില്ലയിലെ ലോവർ പെരിയാർ ( സംഭരണശേഷിയുടെ 100 ശതമാനം), മാട്ടുപ്പെട്ടി (98.58), കല്ലാർക്കുട്ടി (98.48), ഇരട്ടയാർ (50.76), കോഴിക്കോട് ജില്ലയിലെ കുറ്റിയാടി (100), വയനാട് ബാണാസുര സാഗർ (91.42), പത്തനംതിട്ടയിലെ മൂഴിയാർ (90.95), തൃശൂർ ജില്ലയിലെ വാഴാനി (100), പീച്ചി (100), പെരിങ്ങൽകത്ത് (89.93), പാലക്കാട് ജില്ലയിലെ മീങ്കര (99), മംഗലം (92) ഡാമുകളാണ് കേരളാ സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജുമെൻ്റ് അതോറിറ്റി (കെ.എസ്.ഡി.എം.എ) പുറത്തുവിട്ട കണക്കുകൾ പ്രകാരം റെഡ് അലർട്ടിലെത്തിയിരിക്കുന്നത്. സംഭരണശേഷിയുടെ 91.15 ശതമാനവും ജലമെത്തിയതിനെ തുടർന്ന് ഇടുക്കി ജില്ലയിലെ പൊൻമുടി ഡാമിൽ രണ്ടാംഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

 പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ (92), ശിരുവാണി (91), പോത്തുണ്ടി (86), ഇടുക്കി മലങ്കര (81) ഡാമുകളിൽ 75 ശതമാനത്തിലധികം ജലമെത്തിയിട്ടുണ്ട്. 1459.49 മില്യൻ ക്യുബിക് മീറ്റർ സംഭരണശേഷിയുള്ള സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ജലം ഉൾക്കൊള്ളുന്ന ഡാമായ ഇടുക്കിയിൽ 800.93 മില്യൻ ക്യുബിക് മീറ്റർ ജലമെത്തിയിട്ടുണ്ട്. ഈ മാസം ഒൻപതിന് 555.826 മി.ക്യു. മീറ്റർ ജലമായിരുന്നു ഉണ്ടായിരുന്നത്.

1017.80 മി.ക്യു. മീറ്റർ സംഭരണശേഷിയുള്ള എറണാകുളം ഇടമലയാർ ഡാമിൽ 633.19 മി.ക്യു. മീറ്ററും 504.92 മില്യൻ ക്യുബിക് മീറ്റർ സംഭരണശേഷിയുള്ള കൊല്ലം കല്ലട ഡാമിൽ 330.6 മി.ക്യു. മീറ്ററും 226 മി.ക്യു. മീറ്റർ സംഭരണശേഷിയുള്ള മലമ്പുഴ ഡാമിൽ 152.53 മി.ക്യു. മീറ്റർ ജലവുമെത്തിയിട്ടുണ്ട്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമസിക്കാന്‍ വേറെ ഇടം നോക്കണം; ഇറാന്റെ തിരിച്ചടിയില്‍ വീടുകള്‍ തകര്‍ന്ന് ഹോട്ടലുകളില്‍ അഭയം തേടിയ ഇസ്‌റാഈലികളെ ഒഴിപ്പിക്കാന്‍ ഹോട്ടലുടമകള്‍ 

International
  •  26 minutes ago
No Image

യുഎഇയില്‍ കൈനിറയെ തൊഴിലവസരങ്ങള്‍; വരും വര്‍ഷങ്ങളില്‍ ഈ തൊഴില്‍ മേഖലയില്‍ വന്‍കുതിപ്പിന് സാധ്യത

uae
  •  37 minutes ago
No Image

 അതിവേഗതയില്‍ വന്ന ട്രക്കിടിച്ചു, കാര്‍ കത്തി  യു.എസില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം; മരിച്ചത് അവധിക്കാലം ആഘോഷിക്കാനെത്തിയ ഹൈദരാബാദ് സ്വദേശികള്‍ 

National
  •  an hour ago
No Image

ചെങ്കടലില്‍ ബ്രിട്ടീഷ് ചരക്ക് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം; കപ്പല്‍ ജീവനക്കാരെ രക്ഷപ്പെടുത്തി യുഎഇ

uae
  •  an hour ago
No Image

ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ പാതയ്ക്ക് അംഗീകാരം നല്‍കി ഖത്തര്‍ മന്ത്രിസഭ

qatar
  •  2 hours ago
No Image

വ്യാജ തൊഴില്‍ വാര്‍ത്തകള്‍; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി സപ്ലൈക്കോ

Kerala
  •  2 hours ago
No Image

ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കുറവ് ജീവിതച്ചെലവ് ഉള്ളത് ഈ രാജ്യത്തെന്ന് റിപ്പോര്‍ട്ട്

oman
  •  3 hours ago
No Image

ഇസ്‌റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹമാസ്;  വടക്കന്‍ ഗസ്സയില്‍ ബോംബാക്രമണം, അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു, 14 പേര്‍ക്ക് പരുക്ക്

International
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരികബന്ധം; ജയിലിലായിരുന്ന ബ്രിട്ടീഷ് കൗമാരക്കാരനെ വിട്ടയച്ച് ദുബൈ

uae
  •  3 hours ago
No Image

കമ്പനി തുണച്ചു; അഞ്ച് വര്‍ഷത്തിലേറെയായി സഊദി ജയിലില്‍ കഴിയുകയായിരുന്ന കുന്ദമംഗലം സ്വദേശി ഷാജു ജയില്‍മോചിതനായി

Saudi-arabia
  •  4 hours ago