HOME
DETAILS

ഇന്നലെ പുറപ്പെടേണ്ടിയിരുന്ന വിമാനം ഇതുവരെയും പുറപ്പെട്ടില്ല; നെടുമ്പാശേരി വിമാനത്താവളത്തില്‍ വലഞ്ഞ് യാത്രക്കാര്‍

  
August 04, 2024 | 2:39 AM

The flight has not yet taken off

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനം വൈകിയതിനെ തുടര്‍ന്ന് വലഞ്ഞ് യാത്രക്കാര്‍. ഇന്നലെ രാത്രി 11.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഇതുവരെയും പുറപ്പെട്ടിട്ടില്ല. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദുബൈയിലേക്കുള്ള സ്‌പൈസ് ജെറ്റ് (sg18) ആണ് യാത്രക്കാരെ ദുരിതത്തിലാക്കിയത്. ടെക്‌നിക്കല്‍ പ്രശ്‌നമാണ് വിമാനം വൈകാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.

ഏകദേശം നൂറിലധികം യാത്രക്കാരാണുള്ളത്. ഈ വിഷയത്തില്‍ അധികൃതര്‍ കൃത്യമായി പ്രതികരിക്കുന്നുമില്ല. കുട്ടികളും പരീക്ഷയ്ക്കായ് പോകുന്ന വിദ്യാര്‍ത്ഥികളും ഈ ഫ്‌ളൈറ്റിലുണ്ടായിരുന്നു.

മറ്റൊരു ഫ്‌ളൈറ്റില്‍ യാത്രയ്ക്കുള്ള സൗകര്യം ഒരുക്കിതരാന്‍ ആവശ്യപ്പെട്ടെങ്കിലും അങ്ങനെയൊരു സംവിധാനമൊന്നുമില്ലെന്നാണ് അധികൃതര്‍ പറഞ്ഞത്. കാന്‍സലേഷന്‍ എന്ന ഓപഷന്‍ മാത്രമേ ഉള്ളൂവെന്നും റീ ഫണ്ടാകാന്‍ ഏഴുദിവസം പിടിക്കുമെന്നാണ് അവര്‍ പറയുന്നത്. ടെക്‌നിക്കല്‍ പ്രശ്‌നമാണ് വിമാനം വൈകാന്‍ കാരണമെന്നും അധികൃതര്‍ പറഞ്ഞു.

വിമാനം വൈകുമെന്ന് കുറച്ച് യാത്രക്കാര്‍ക്ക് മാത്രം മുന്നറിയിപ്പ് ലഭിച്ചിരുന്നു. മുന്നറിയിപ്പില്‍ മൂന്ന് മണിയോടെ പുറപ്പെടുമെന്നാണ് അറിയിച്ചിരുന്നതെന്നും ഇത് കണക്കിലെടുത്ത് എത്തിയ യാത്രക്കാരുമുണ്ട്.

പിന്നീടും വിമാനം വൈകുമെന്നും 3.40ന് പുറപ്പെടുമെന്നും പറഞ്ഞു. എന്നാല്‍ ഇതുവരെയും പുറപ്പെട്ടിട്ടില്ല. ചെക്കിന്‍ പൂര്‍ത്തിയായി നില്‍ക്കുകയാണ്. ഫ്‌ളൈറ്റ് എപ്പോള്‍ പുറപ്പെടുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ലെന്നും യാത്രക്കാര്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് വിയോഗം; ദക്ഷിണാഫ്രിക്കൻ ലോകകപ്പ് താരം ജെയ്ഡൻ ആഡംസ് മരിച്ച നിലയിൽ

Football
  •  3 days ago
No Image

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു 

National
  •  3 days ago
No Image

'ഡ്രൈവർ ഡിവൈഎഫ്ഐക്കാരനാണെന്ന് തെളിയിച്ചാൽ പിരിച്ചുവിടാം'; യൂത്ത് കോൺഗ്രസ് ആരോപണത്തിന് മറുപടിയുമായി മന്ത്രി കെ.എ. തുളസി

Kerala
  •  3 days ago
No Image

വൈഭവ് ഔട്ട് സഞ്ജു ഇൻ; ആശ്വാസജയം തേടി ഇന്ത്യ; ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു

Cricket
  •  3 days ago
No Image

കൊല്ലത്ത് വൈദ്യുതി ലൈൻ നന്നാക്കുന്നതിനിടെ അപകടം; കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

Kerala
  •  3 days ago
No Image

ഗസ്സയിലെ യുഎഇ ഫീല്‍ഡ് ആശുപത്രി സന്ദര്‍ശിച്ച് യു.എന്‍ പ്രതിനിധിസംഘം

uae
  •  3 days ago
No Image

വിയറ്റ്‌നാം ബോട്ട് ദുരന്തം: മരിച്ചവരിൽ രണ്ട് മലയാളികളും, 18 പേരെ രക്ഷപ്പെടുത്തി

International
  •  3 days ago
No Image

റൊണോ യുഗം തീർന്നു, ടിക്കറ്റ് വിപണിയും തകർന്നു! പോർച്ചുഗലിന്റെ പതനത്തോടെ ലോകകപ്പ് ടിക്കറ്റ് നിരക്കുകളിൽ വൻ ഇടിവ്

Football
  •  3 days ago
No Image

"പിതാവിന്റെ രക്തത്തിന് പകരം ചോദിച്ചിരിക്കും"; പ്രതികാരം ഇറാൻ ജനതയുടെ ദൃഢനിശ്ചയമെന്ന് മകൻ മുജ്തബ ഖാംനഈ

International
  •  3 days ago
No Image

എംബാപ്പെയെ മറികടക്കാൻ മെസ്സി; ലോകകപ്പിലെ ചരിത്ര നേട്ടത്തിന് അർജന്റീനൻ നായകന് ഇനി ഇരട്ട ഗോളിന്റെ ദൂരം മാത്രം

Football
  •  3 days ago