HOME
DETAILS

ഉരുൾദുരന്തത്തിന്റെ ഒമ്പതാം നാൾ; തിരച്ചിൽ ഇന്നും തുടരും, ഇനിയും കാണാമറയത്ത് 152 മനുഷ്യർ

  
August 07, 2024 | 2:26 AM

wayanad landslide searching continues 9th day missing 152 persons

മേപ്പാടി: നാടിനെ തുടച്ചുനീക്കിയ ഉരുൾദുരന്തം എട്ടു ദിവസം പിന്നിട്ടപ്പോൾ ഇനിയും കാണാമറയത്ത് ഉള്ളത് 152 മനുഷ്യർ. ഇവർക്കായി ഇന്നലെയും മുണ്ടക്കൈ മുതൽ ചാലിയാറിന്റെ തീരങ്ങൾ വരെ തിരച്ചിൽ നടത്തി. തിരച്ചിൽ ഇന്നും തുടരും. സൂക്ഷമ പരിശോധനയാണ് നടക്കുന്നത്.  ദുരന്തത്തിൽ ഇതുവരെ 394 പേരാണ് മരിച്ചത്. ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 224 ആണ്. വിവിധയിടങ്ങളിൽ നിന്നായി 189 ശരീരഭാഗങ്ങളും കണ്ടെടുത്തിട്ടുണ്ട്. 148 മൃതദേഹങ്ങൾ വയനാട്ടില്‍ നിന്നും 76 മൃതദേഹങ്ങൾ നിലമ്പൂരില്‍ നിന്നും ഇതുവരെ ലഭിച്ചു.

ഇന്നലെ ചാലിയാറിൽനിന്ന് രണ്ട് ശരീര ഭാഗങ്ങൾ കണ്ടെത്തി. ഏറ്റവും ദുർഘടമായ സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെയും സൺറൈസ് വാലിയുടെയും പാറയിടുക്കുകൾക്കിടയിൽ ഹെലികോപ്റ്ററിൽ വനംവകുപ്പ്, ആർമി അടങ്ങുന്ന സംഘങ്ങളെ എത്തിച്ച് വൈകിട്ട് അഞ്ചുവരെ തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. സൺറൈസ് വാലി മുതൽ അരുണപ്പുഴ ചാലിയാറിൽ സംഗമിക്കുന്ന പ്രദേശം വരെയായിരുന്നു തെരച്ചിൽ.തിരച്ചിൽ ഇന്നും തുടരും. അതേസമയം ഇന്നലെ പുത്തുമലയിലെ ശ്മശാനത്തിൽ 22 ശരീരഭാഗങ്ങൾ കൂടി സർവമത പ്രാർഥനകൾക്കു ശേഷം സംസ്‌കരിച്ചു. 

ഉരുൾപൊട്ടൽ ദുരന്ത മേഖലയിൽ ഇപ്പോൾ നടക്കുന്ന സൂക്ഷ്മ പരിശോധന തുടരുമെന്ന് റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു. സൂചിപ്പാറയിൽനിന്ന് ഒരു മൃതദേഹം കണ്ടെത്തിയതിനെ തുടർന്നാണ് ഹെലികോപ്റ്ററിന്റെ സഹായത്തോടെ തിരച്ചിൽ നടത്തുന്നത്.  ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, അട്ടമല തുടങ്ങിയ പ്രദേശങ്ങളിൽ മന്ത്രിസഭാ ഉപസമിതി ഇന്നലെയും സന്ദർശനം നടത്തി. 

കാണാതായവരുടെ വിവരശേഖരണം ഊർജിതമാക്കി. റേഷൻ കാർഡിലെ അംഗങ്ങളുടെ വിവരങ്ങൾ പരിശോധിക്കുന്നുണ്ട്. ആശാവർക്കർമാരെയും ജനപ്രതിനിധികളെയും ഇതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. ക്യാംപിൽ കഴിയുന്നവരെ പുനരധിവാസം സാധ്യമാകുന്നതുവരെ താമസിപ്പിക്കുന്നതിന് കെട്ടിടങ്ങൾ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഒഴിഞ്ഞുകിടക്കുന്ന സർക്കാർ, സ്വകാര്യ കെട്ടിടങ്ങൾ, വീടുകൾ, റിസോർട്ടുകൾ എന്നിവ ഒരാഴ്ചക്കകം കണ്ടെത്തി നൽകാനുള്ള നിർദേശം മന്ത്രിസഭ ഉപസമിതി നൽകിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago