HOME
DETAILS

മുണ്ടക്കൈയില്‍ നാളെ ജനകീയ തിരച്ചില്‍; പങ്കാളികളാകാന്‍ ദുരന്തബാധിതരുടെ ബന്ധുക്കളും സുഹൃത്തുക്കളും

  
Web Desk
August 08 2024 | 05:08 AM

Search for Missing Loved Ones  in Wayanad Landslide Area

കല്‍പറ്റ: വയനാട് മുണ്ടക്കൈയിലെ ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയില്‍ പ്രിയപ്പെട്ടവരുടെ ശേഷിപ്പുകള്‍ തേടി നാളെ ദുരന്തബാധിതരുടെ ബന്ധുക്കളും സുഹൃത്തുക്കളും ഇറങ്ങും.  വെള്ളിയാഴ്ച ജനകീയ തിരച്ചില്‍ നടത്തുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ അറിയിച്ചു. അതില്‍ ദുരന്തബാധിതരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഭാഗമാക്കുമെന്നും ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമെങ്കില്‍ ദുരന്തമേഖലയിലേക്ക് വരാന്‍ അവസരം നല്‍കമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  

ക്യാംപുകളിലുള്ള ആളുകളെ താല്‍ക്കാലിക പുനഃരധിവാസത്തിന്റെ ഭാഗമായി വാടകവീടുകളിലേക്ക് മാറ്റുക എന്നതിനാണ് നിലവില്‍ ഏറ്റവും പ്രാധാന്യം നല്‍കുന്നത്. എത്ര പേര്‍ക്ക് സ്ഥിരമായ പുന:രധിവാസം വേണ്ടിവരുമെന്ന് കണക്കാക്കും. വാടകവീടുകളിലേക്ക് മാറ്റുന്നവരുടെ വാടക സര്‍ക്കാര്‍ നല്‍കും മന്ത്രി പറഞ്ഞു.

നഷ്ടമായ എല്ലാ രേഖകളും സര്‍ക്കാര്‍ ലഭ്യമാക്കും. സംസ്ഥാന സര്‍ക്കാറിന്റെ അധികാരപരിധിയിലെ ഒരു രേഖയും ലഭിക്കാത്ത സാഹചര്യമുണ്ടാകില്ല. നാളെ പ്രധാനമന്ത്രി വയനാട്ടിലെത്തുമ്പോള്‍ അദ്ദേഹത്തെ സ്‌നേഹത്തോടെ സ്വീകരിക്കുകയാണ്. കേന്ദ്ര സര്‍ക്കാറുമായി ഒരു തര്‍ക്കത്തിനും ഈ ഘട്ടത്തില്‍ നില്‍ക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. 

 

In the aftermath of the landslide disaster in Mundakkai, Wayanad, families and friends of the victims will join a public search operation on Friday to look for missing loved ones.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  15 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  16 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  16 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  16 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  16 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  16 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  16 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  16 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  16 days ago