HOME
DETAILS

വിവരമൊന്നുമില്ല, ദുരന്തങ്ങളിൽ കാണാതായ ആ 131 പേരെക്കുറിച്ചും

  
അശ്‌റഫ് കൊണ്ടോട്ടി
August 10, 2024 | 2:46 AM

131 persons where missed in various disasters in kerala last seven years

മലപ്പുറം: വയനാട്ടിലെ ഉരുൾപൊട്ടലിൽ 133 പേരെ കാണാനില്ലെന്ന സർക്കാരിന്റെ പട്ടിക പുറത്തുവരുമ്പോൾ, സംസ്ഥാനത്ത് കഴിഞ്ഞ ഏഴ് വർഷത്തിനിടെയുണ്ടായ വലിയ ദുരന്തങ്ങളിലും അപകടങ്ങളിലും പെട്ട് കാണാമറയത്തുള്ളത് 131 പേർ. ഓഖി ദുരന്തം, കവളപ്പാറ, പുത്തുമല, പെട്ടിമുടി എന്നീ ഉരുൾപൊട്ടലുകളിലും മത്സ്യബന്ധനത്തിനിടെയും കാണാതായവരാണിവർ. 
   
കാണാതായവർ ഏഴ് വർഷത്തിനിടെ തിരിച്ചു വരാതിരുന്നാൽ മാത്രമാണ് സർക്കാർ അവർ മരണപ്പെട്ടതായി കണക്കാക്കുന്നത്. 110 മത്സ്യത്തൊഴിലാളികളെയാണ് മത്സ്യബന്ധത്തിനിടെ സംസ്ഥാനത്ത് ഏഴ് വർഷത്തിനിടെ കാണാതായത്. ഇവരിൽ 94 പേരെ കാണാതായത് ഓഖി ദുരന്തത്തിലാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നാണ് 110 മത്സ്യത്തൊഴിലാളികളെ കാണാതായത്.
  
2019 ഓഗസ്റ്റ് എട്ടിന് കവളപ്പാറ മുത്തപ്പൻ കുന്നിലുണ്ടായ ഉരുൾപ്പൊട്ടലിൽ 11 പേരെയാണ് കാണാതായത്. ഇതേ ദിവസം തന്നെയാണ് മേപ്പാടി പച്ചക്കാട് ഉരുൾപൊട്ടി പുത്തുമല ദുരന്തഭൂമിയായത്. 17 പേർമരിച്ച ദുരന്തത്തിൽ അഞ്ച് പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. 
2020 ഓഗസ്റ്റ് ആറിനാണ് മൂന്നാർ രാജമല പെട്ടിമുടിയിൽ ഉരുൾപൊട്ടലിൽ 70 പേർ മരിച്ചത്. ഇതിൽ നാലു പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
   
ദുരന്തങ്ങളിൽ കാണാതായവരെക്കുറിച്ച് സർക്കാർ പരിശോധന പൂർത്തിയാക്കിയാലും കുടുംബങ്ങൾക്ക് മരണ സർട്ടിഫിക്കറ്റ് ലഭിക്കാറില്ല. പലപ്പോഴും നിയമപരമായ കാര്യങ്ങളിൽ ഇത് സാങ്കേതിക തടസങ്ങൾ സൃഷ്ടിക്കാറുണ്ട്. കാണാതായവർ മരിച്ചതായി കണക്കാക്കണമെങ്കിൽ ഏഴുവർഷം കഴിയണമെന്നാണ് നിയമം. ഇതിന് ശേഷമാണ് ഇവരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിയമപരമായ തീരുമാനം കൈക്കൊള്ളാനാവുക. സംഭവം നടന്ന് ഏഴ് വർഷം വരെ ഇവർ നിയമപ്രകാരം മരിച്ചവരാകുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ 580 മീറ്റർ ഉയരത്തിൽ എമിറേറ്റ്‌സ് ഹോട്ടലോ? ടവറിന് മുകളിൽ വിമാനം; വൈറൽ വീഡിയോയുടെ സത്യാവസ്ഥ ഇതാ

uae
  •  4 days ago
No Image

വാളയാർ ആൾക്കൂട്ട ആക്രമണ കൊലപാതകം: അന്വേഷണം ഐപിഎസ് ഉദ്യോഗസ്ഥൻ നയിക്കുന്ന പ്രത്യേക സംഘത്തിന്; 10 ലക്ഷം രൂപ ധനസഹായം, കുറ്റപത്രം ഉടൻ

Kerala
  •  4 days ago
No Image

വിമാനയാത്രയിൽ പവർ ബാങ്ക് പണി തന്നേക്കാം; സുരക്ഷാ നിർദ്ദേശങ്ങളുമായി ദുബൈ എയർപോർട്ട് അധികൃതർ

uae
  •  4 days ago
No Image

2012ലെ റോണോയെ വെട്ടി 2013ലെ റൊണാൾഡോക്കൊപ്പം; ചരിത്രമെഴുതി എംബാപ്പെ

Football
  •  4 days ago
No Image

റൊണാൾഡോയുടെ റെക്കോർഡിനൊപ്പം എംബാപ്പെ; ''SIUUU' ആഘോഷമാക്കി മാഡ്രിഡ് സോഷ്യൽ മീഡിയ

Football
  •  4 days ago
No Image

മുളക് അരച്ച് സ്വകാര്യഭാഗത്ത് പുരട്ടുമെന്ന് ഭീഷണി; സി.ഐ. പ്രതാപചന്ദ്രന്റെ ക്രൂരതകൾ വിവരിച്ച് യുവതി

Kerala
  •  4 days ago
No Image

അഞ്ച് വര്‍ഷം ജോലി ചെയ്താല്‍ സ്വന്തം ഫ്‌ലാറ്റ്; ജീവനക്കാരെ ഞെട്ടിച്ച് ചൈനീസ് കമ്പനി

International
  •  4 days ago
No Image

ഹർമൻപ്രീത് കൗർ 350 നോട്ട് ഔട്ട്; ചരിത്രമെഴുതി ഇന്ത്യൻ ക്യാപ്റ്റൻ

Cricket
  •  4 days ago
No Image

മക്കൾക്ക് നല്ല മൂല്യങ്ങൾ പകർന്നുനൽകിയില്ല; പെൺകുട്ടിയെ ശല്യം ചെയ്ത ആൺകുട്ടികളുടെ അമ്മമാരെ അറസ്റ്റ് ചെയ്ത് യുപി പൊലിസ്

National
  •  4 days ago
No Image

റജബ് 27 (മിഅ്‌റാജ് ദിനം) ജനുവരി 17ന്

Kerala
  •  4 days ago