HOME
DETAILS

യു.എസില്‍ മുസ്‌ലിം വിരുദ്ധ പ്രതിഷേധം;  സൊഹ്റാന്‍ മംദാനിയുടെ വീടിന് നേരെ സ്ഫോടകവസ്തുക്കള്‍ എറിഞ്ഞു

  
Web Desk
March 08, 2026 | 7:31 AM

anti muslim protest in us explosives thrown at zohran mamdanis house

ന്യൂയോര്‍ക്ക്: യു.എസില്‍ വീണ്ടും മുസ്ലിം വിരുദ്ധ പ്രതിഷേധം. പ്രതിഷേധത്തിനിടെ ന്യേൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനിയുടെ വസതിക്ക് പുറത്ത് സ്ഫോടക വസ്തു എറിഞ്ഞു. മംദാനിയുടെ ഔദ്യോഗിക വസതിക്ക് പുറത്ത് ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്.  തീവ്ര വലതുപക്ഷ സംഘടനയുടെ പ്രതിഷേധത്തിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് ആറ് പേരെ കസ്റ്റഡിയിലെടുത്തതായി പൊലിസ് അറിയിച്ചു.

 സംഭവം നടക്കുമ്പോള്‍ മേയറും കുടുംബവും വസതിയുലുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. മേയര്‍ സുരക്ഷിതനാണെന്ന് വക്താവ് ജോ കാല്‍വെല്ലോ പറഞ്ഞു. തീവ്രവലതുപക്ഷ ഇന്‍ഫ്‌ളുവന്‍സറായ ജെയ്ക്ക് ലാങ്ങിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

'സ്റ്റോപ്പ് ഇസ്ലാമിക് ടേക്ക് ഓവര്‍ ഓഫ് ന്യൂയോര്‍ക്ക് സിറ്റി' എന്ന പേരിലായിരുന്നു പ്രതിഷേധം. ന്യൂയോര്‍ക് നഗരത്തില്‍ നടക്കുന്ന ഇസ്ലാമികവല്‍ക്കരണം അവസാനിപ്പിക്കുകയെന്നായിരുന്നു പ്രതിഷേധക്കാരുടെ മുദ്രാവാക്യം. അതിനിടെ 
പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്ന ആരോ പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ചു. തുടര്‍ന്നാണ് പ്രതിഷേധം അക്രമാസക്തമായതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനിടയില്‍ ഒരു പ്രതിഷേധക്കാരന്‍ എന്തോ കത്തിച്ച് എറിയുന്നത് കണ്ടതായി എന്‍.വൈ.പി.ഡി കമ്മീഷണര്‍ ജെസീക്ക ടിഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സംശയാസ്പദമായ രണ്ട് ഉപകരണങ്ങള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കറുത്ത ടേപ്പ് ഉപയോഗിച്ച് പൊതിഞ്ഞൊരു ജാറും, അതിനുള്ളില്‍ നട്ടുകളും ബോള്‍ട്ടുകളും സ്‌ക്രൂകളും, ഒപ്പം കത്തിക്കാന്‍ കഴിയുന്ന തിരിയും ഉണ്ടായിരുന്നുവെന്ന് ജെസീക്ക ടിഷ് വ്യക്തമാക്കി. പൊലിസ് ബാരിക്കേഡില്‍ തട്ടി വീണ സ്‌ഫോടക വസ്തു പൊട്ടിയിട്ടില്ല. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റതായും റിപ്പോര്‍ട്ടില്ല. 

tensions rise in the united states as anti muslim protests escalate. explosives were reportedly thrown at the house of zohran mamdani, raising serious security and safety concerns.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധിനിവേശ വെസ്റ്റ് ബാങ്കിൽ ഫലസ്തീനികളെ കുടിയിറക്കാൻ ഇസ്റാഈലിന്റെ 'ലൈംഗിക അതിക്രമ' തന്ത്രം; നടുക്കുന്ന റിപ്പോർട്ട് പുറത്ത്

International
  •  a day ago
No Image

തൃശ്ശൂർ മുണ്ടത്തിക്കോട് സ്ഫോടനം: മരണസംഖ്യ 14 ആയി; മൂന്ന് പേരെ തിരിച്ചറിഞ്ഞു; നടുക്കം മാറാതെ നാട്

Kerala
  •  2 days ago
No Image

തൊട്ടിൽപ്പാലം നാമ്പിലാട് ആളൊഴിഞ്ഞ പറമ്പിൽ യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലിസ്

Kerala
  •  2 days ago
No Image

വിദൂര പഠനത്തിന് ട്യൂഷൻ ഫീസ് കുറയ്ക്കില്ലെന്ന് കെഎച്ച്ഡിഎ; പരാതികൾക്കിടയിലും ഫീസ് നൽകാൻ രക്ഷിതാക്കൾ ബാധ്യസ്ഥർ

uae
  •  2 days ago
No Image

മാലിന്യം തള്ളിയവരിൽ നിന്ന് പിഴിഞ്ഞത് 2.53 കോടി; ആ തുക കൊണ്ട് സ്ക്വാഡിന് പുത്തൻ വാഹനങ്ങൾ; മന്ത്രിക്കെതിരെ ആഞ്ഞടിച്ച് മേയർ

Kerala
  •  2 days ago
No Image

ഐ.പി.എല്ലിൽ അഭിഷേകിന്റെ റൺ അഭിഷേകം; ടി20 ക്രിക്കറ്റിലെ റെക്കോർഡ് ബുക്കിൽ നിന്ന് രോഹിത്തിനെ വെട്ടി, ഇനി കോഹ്‌ലിക്കൊപ്പം!

Cricket
  •  2 days ago
No Image

അവഗണിക്കുന്നുവെന്ന് സംശയം; കാമുകനെ യുവതി കെട്ടിയിട്ട് തീ കൊളുത്തിക്കൊന്നു

National
  •  2 days ago
No Image

ഡല്‍ഹിയില്‍ പാക് സഹായത്തോടെ വൻ ഭീകരാക്രമണത്തിന് ശ്രമം; രണ്ട് ഭീകരര്‍ അറസ്റ്റില്‍; പിടിയിലായത് വിവേകും,രജ്‌വീറും

crime
  •  2 days ago
No Image

ബഹ്‌റൈൻ ആഭ്യന്തര മന്ത്രിയും ബിഡിഎഫ് ചീഫ് ഓഫ് സ്റ്റാഫും കൂടിക്കാഴ്ച നടത്തി

bahrain
  •  2 days ago
No Image

ഫെർഗൂസൻ യുഗത്തിനും അസാധ്യമായത് കാരിക് നേടി! 41 വർഷത്തെ ശാപം തീർത്ത് യുണൈറ്റഡ്

Football
  •  2 days ago