HOME
DETAILS

വയനാട് ദുരിതബാധിതര്‍ക്ക് സ്വന്തം നിലയില്‍ അഞ്ചു വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് രമേശ് ചെന്നിത്തല

  
August 10, 2024 | 3:08 AM

Ramesh Chennithala that five houses will be built

തിരുവനന്തപുരം: വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച 100 വീടുകളില്‍ അഞ്ചെണ്ണം സ്വന്തം നിലയില്‍ തന്നെ നിര്‍മ്മിച്ചു നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവും ചില യുഡിഎഫ് എംഎല്‍എമാരും ഇതേ ആഗ്രഹം പങ്കുവയ്ക്കുകയായിരുന്നു.

 എന്നാല്‍ വീട് വയ്ക്കാനുള്ള സ്ഥലം നല്‍കുമോയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രമേശ് ചെന്നിത്തല ഒരു മാസത്തെ ശമ്പളം നേരത്തെ തന്നെ നല്‍കിയിരുന്നു. കേരളത്തെ നടുക്കിയ വയനാട് ദുരന്തഭൂമിയില്‍ നിന്നുള്ള തേങ്ങലുകള്‍ നമ്മെ എല്ലാവരെയും സങ്കടപ്പെടുത്തുന്ന കാര്യവുമാണ്.

ഓരോരുത്തരും അവനവനു കഴിയാവുന്ന സഹായങ്ങള്‍ നല്‍കി അവിടെയുള്ള നമ്മുടെ കൂടപിറപ്പുകളെയും സഹോദരങ്ങളെയും ചേര്‍ത്തുപിടിക്കണമെന്നും ഈ ദുരന്തത്തെയും നമ്മള്‍ അതിജീവിക്കുമെന്നുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ദുരിതാശ്വാസ പുനരധിവാസ നടപടികള്‍ക്കായി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളില്‍ നിന്നും പണം സമാഹരിക്കാന്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം തീരുമാനിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റെയും സംയുക്ത ബാങ്ക് അക്കൗണ്ടിലേക്കാണ് ഈ പണം എത്തിക്കുക. വിശദാംശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  3 days ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  3 days ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  3 days ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  3 days ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  3 days ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  3 days ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  3 days ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  3 days ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  3 days ago
No Image

ആലിക്കുട്ടി മുസ്‌ലിയാർ സമസ്തയുടെ നയനിലപാടുകളിലെ കരുത്തും കാവലും: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

Kerala
  •  3 days ago