ബംഗ്ലാദേശ് സുപ്രിംകോടതി വളഞ്ഞ് പ്രതിഷേധക്കാര്‍; രാജി സന്നദ്ധത അറിയിച്ച് ചീഫ് ജസ്റ്റിസ് ഉബൈദുല്‍ ഹസന്‍
ധാക്ക: ബംഗ്ലാദേശിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്നാലെ സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ് ഉബൈദുല്‍ ഹസന്‍. പുതുതായി രൂപവത്കരിച്ച ഇടക്കാല സര്‍ക്കാരിനോട് ആലോചിക്കാതെ ചീഫ് ജസ്റ്റിസ് വിളിച്ചുചേര്‍ത്ത ഫുള്‍ കോര്‍ട്ട് യോഗമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് യോഗമെന്ന് ആരോപിച്ചാണ് വിദ്യാര്‍ഥി പ്രതിഷേധക്കാര്‍ കോടതി വളഞ്ഞ് പ്രക്ഷോഭം ആരംഭിച്ചത്.
രാവിലെ 10.30 ഓടെ സുപ്രിംകോടതി വളപ്പില്‍ എത്തിയ നൂറുകണക്കിന് പ്രതിഷേധക്കാര്‍ ചീഫ് ജസ്റ്റിസിനും ജഡ്ജിമാര്‍ക്കും പ്രാദേശിക സമയം ഉച്ചയ്ക്ക് 1 മണിക്ക് സ്ഥാനമൊഴിയാന്‍ അന്ത്യശാസനം നല്‍കുകയായിരുന്നു. വൈകുന്നരം പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീനുമായി കൂടിയാലോചിച്ച ശേഷം ഉബൈദുല്‍ ഹസന്‍ രാജി സമര്‍പ്പിക്കുമെന്നാണ് വിവരം.
ഡോ. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ഇടക്കാല ഗവണ്‍മെന്റ് ചുമതലയേറ്റ് ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ പ്രതിഷേധം. ബംഗ്ലാദേശിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് രാജിവെച്ച് നാടുവിട്ട മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിശ്വസ്തനായിട്ടാണ് ഉബൈദുല്‍ ഹസന്‍ അറിയപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."