HOME
DETAILS

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കെ.കെ ലതിക ഷെയര്‍ ചെയ്തത് തെറ്റ്: കെ.കെ ശൈലജ

  
August 14, 2024 | 7:49 AM

kk-shailaja-condemns-kafir-screenshot-sharing

കണ്ണൂര്‍: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് സി.പി.എം നേതാവ് കെ.കെ.ലതിക ഷെയര്‍ ചെയ്തത് തെറ്റാണെന്ന് മുന്‍ മന്ത്രിയും വടകര ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായിരുന്ന കെ.കെ.ശൈലജ. സ്‌ക്രീന്‍ഷോട്ട് എന്തിന് ഷെയര്‍ ചെയ്തുവെന്ന് ചോദിച്ചപ്പോള്‍ പൊതുസമൂഹം അറിയേണ്ടതല്ലേ എന്നായിരുന്നു ലതികയുടെ മറുപടി. കാഫിര്‍ പോസ്റ്റ് നിര്‍മിച്ചത് ആരാണെങ്കിലും പിടിക്കപ്പെടണമെന്നും ശൈലജ പറഞ്ഞു.

ഇടതുപക്ഷപ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇങ്ങനെയൊരു പ്രവര്‍ത്തനം നടത്തില്ല. ഇടതുപക്ഷത്തിന്റെ പേരില്‍ ആരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ ശിക്ഷിക്കപ്പെടണം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി തന്നെ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച  ഗ്രൂപ്പുകളെ തള്ളി പറഞ്ഞിട്ടുണ്ട്. കാഫിര്‍ പോസ്റ്റ് മാത്രമല്ല മാധ്യമങ്ങള്‍ അന്വേഷിക്കേണ്ടത്. കാന്തപുരത്തിന്റെ പേരില്‍ വ്യാജ ലെറ്റര്‍ ഹെഡില്‍ വന്ന പ്രചാരണവും അന്വേഷിക്കണം.''  കെ.കെ. ശൈലജ പറഞ്ഞു.

'കാന്തപുരം അബൂബക്കര്‍ മുസ് ലിയാരുടെ ലെറ്റര്‍ ഹെഡ് കൃത്രിമമായി ക്രിയേറ്റ് ചെയ്തുകൊണ്ട് അതില്‍ എനിക്കെതിരായിട്ട് അദ്ദേഹം പറഞ്ഞുവെന്ന് വരുത്തുന്ന പോസ്റ്റ് വന്നിരുന്നു. ഇതെല്ലാം കുടുംബസദസ്സുകളിലാണ് പ്രചരിപ്പിച്ചത്. സ്ത്രീകളുടെയടക്കം ഇടയില്‍ വളരെ അനുകൂലമായ സാഹചര്യം ഇടതുപക്ഷത്തിനുണ്ടെന്ന് കണ്ടപ്പോഴാണ് ഇത്തരത്തിലുള്ള പ്രചരണ തന്ത്രങ്ങള്‍ അന്ന് സ്വീകരിച്ചിരുന്നത്. ആ കൂട്ടത്തില്‍ ഏറ്റവും ഒടുവില്‍ വന്നതാണ് കാഫിര്‍ പ്രയോഗം.'

കാഫിര്‍ പ്രചരണം സി.പി.എമ്മിന്റെ ഭീകര പ്രവര്‍ത്തനമെന്ന വി.ഡി. സതീശന്റെ ആരോപണത്തിന്, അങ്ങനെയെങ്കില്‍ കാന്തപുരത്തിന്റെ വ്യാജ ലെറ്റര്‍ ഹെഡ് ഇറക്കിയതും ഭീകര പ്രവര്‍ത്തനമാണെന്നായിരുന്നു ശൈലജയുടെ മറുപടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago