HOME
DETAILS

യുഎഇയിലെ ഗാർഹിക തൊഴിലാളി നിയമത്തിൽ ഭേദഗതി 

  
August 14, 2024 | 10:50 AM

Amendment to Domestic Workers Act in UAE

ദുബൈ: ഗാർഹിക മേഖലയിലെ തൊഴിൽ തർക്കങ്ങളുമായി ബന്ധപ്പെട്ട നിയമത്തിൽ ഭേദഗതി വരുത്തി യു.എ.ഇ സർക്കാർ. ഇനി മുതൽ യുഎഇയിലെ എല്ലാ ഗാർഹിക തൊഴിൽ തർക്കങ്ങളിലും അന്തിമ വിധി കൽപിക്കുക അപ്പീൽ കോടതിക്ക് പകരം ഇനി ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയായിരിക്കും. ഗാർഹിക തൊഴിൽ തർക്കങ്ങളിൽ കേസ് ഫയൽ ചെയ്യേണ്ടതും ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിലാണ്.

തൊഴിലാളിക്കും മുതലാളിക്കും ഇടയിൽ ഉയരുന്ന തർക്കങ്ങൾ രമ്യതയോടെ ഒത്തുതീർപ്പിലെത്താൻ കഴിയുന്നില്ലെങ്കിൽ അത്തരം കേസുകൾ ആദ്യം മാനവവിഭവശേഷി, എമിററ്റൈസേഷൻ മന്ത്രാലയത്തിന് കൈമാറണം. ഇത്തരം കേസുകൾ ഒത്തുതീർപ്പാക്കാനുള്ള അധികാരം മന്ത്രാലയത്തിനായിരിക്കും. നിശ്ചിത സമയത്തിനുള്ളിൽ നിയമപ്രകാരം തൊഴിൽന്ത്രാലയത്തിന് പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ മാത്രമായിരിക്കും ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിലേക്ക് കേസ് റഫർ ചെയ്യുകയെന്നും പുതിയ നിയമം വ്യക്തമാക്കുന്നു.

ഫസ്റ്റ് ഇൻസ്റ്റൻസ കോടതിയിലേക്ക് തൊഴിൽ തർക്ക കേസ് റഫർ ചെയ്യുന്നതിനൊപ്പം കേസ് സംബന്ധിച്ച് ഇരു പാർട്ടികൾക്കുമുള്ള വാദങ്ങൾ ഉൾപ്പെടുത്തിയുള്ള മെമ്മോറാണ്ടവും മന്ത്രാലയത്തിന്റെ നിർദേശങ്ങളും സമർപ്പിക്കണം. പുതിയ നിയമ ഭേദഗതി നിലവിൽ വന്നശേഷമുള്ള എല്ലാ ഗാർഹിക തൊഴിൽ തർക്കങ്ങളും ഫസ്റ്റ് ഇൻസ്‌റ്റൻസ് കോടതിയിലേക്ക് അപ്പീൽ കോടതി റഫർ ചെയ്യും.ഇതിനായി പ്രത്യേക ഫീസ് ഈടാക്കാൻ പാടില്ല. വിധി പറഞ്ഞ കേസുകളോ വിധി പറയാനായി മാറ്റിവെച്ച കേസുകൾക്കോ പുതിയ നിയമഭേദഗതി ബാധകമല്ല.

50,000 ദിർഹംവരെ ആവശ്യപ്പെടുന്ന തൊഴിൽ തർക്കങ്ങളും ക്ലെയിം തുക പരിഗണിക്കാതെ, മന്ത്രാലയം മുമ്പ് പുറപ്പെടുവിച്ച ഒത്തുതീർപ്പ് തീരുമാനം കക്ഷികളിൽ ഒരാൾ പാലിക്കാത്ത കേസുകളിലും തീരുമാനമെടുക്കാൻ മാനവവിഭവ ശേഷി, എമിററ്റൈസേഷൻ മന്ത്രാലയത്തിന് അധികാരമുണ്ട്.മന്ത്രാലയം കൈക്കൊള്ളുന്ന തീരുമാനത്തിൽ എതിർപ്പുണ്ടെങ്കിൽ അറിയിപ്പ് ലഭിച്ച് 15 പ്രവൃത്തി ദിനങ്ങൾക്കുള്ളിൽ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിൽ ഇതിനെതിരെ കേസ് ഫയൽ ചെയ്യാം. ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി വിധിയായിരിക്കും കേസിൽ അന്തിമമെന്നും നിയമം വ്യക്തമാക്കുന്നു.ഗാർഹിക തൊഴിൽ തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ തൊഴിൽ നിയമ ഭേദഗതിയെന്ന് അധികൃതർ വ്യക്തമാക്കി.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാളയത്ത് അതിഥി തൊഴിലാളിയുടെ കഴുത്തിൽ കത്തിവെച്ച് ഗൂഗിൾ പേ വഴി പണം തട്ടിയ കേസ്; പൊലിസിനെ വെട്ടിച്ച് ഓടിയ പ്രതി പിടിയിൽ

Kerala
  •  14 days ago
No Image

കുട്ടനാട് എംഎൽഎയുടെ വാഹനമിടിച്ച് യുവാവിന് ഗുരുതര പരുക്ക്; എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ

Kerala
  •  14 days ago
No Image

വടക്കന്‍ ജര്‍മ്മനിയില്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിവെപ്പ്; ആറുമരണം; അക്രമികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ പിടിയില്‍ 

International
  •  14 days ago
No Image

തിരുവനന്തപുരം നഗരസഭയിലെ കയ്യാങ്കളി: ബിജെപി കൗൺസിലർമാർക്കെതിരെ കോൺഗ്രസ് വനിതാ കൗൺസിലർമാർ പരാതി നൽകി

Kerala
  •  14 days ago
No Image

റാസ് തനൂറ ഹെലികോപ്റ്റര്‍ ദുരന്തം; സഊദിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗള്‍ഫ്അറബ് രാജ്യങ്ങള്‍

Saudi-arabia
  •  14 days ago
No Image

ഫഹാഹീല്‍ എക്‌സ്പ്രസ് വേയില്‍ സഞ്ചരിച്ചിരുന്ന ക്രെയിനിന് തീപിടിത്തം; ആളപായമില്ല

Kuwait
  •  14 days ago
No Image

മരണത്തെ തോൽപ്പിച്ച് 106 മണിക്കൂർ; വെനസ്വേലയിൽ ഇരട്ട ഭൂചലനത്തിൽ തകർന്നടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും 21-കാരനെ രക്ഷപ്പെടുത്തി

International
  •  14 days ago
No Image

സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

Kerala
  •  14 days ago
No Image

കളിയാക്കിയെന്ന് ആരോപണം; ഏഴാം ക്ലാസുകാരനെ ക്രൂരമായി മര്‍ദിച്ച് അധ്യാപകന്‍; കേസെടുത്ത് പൊലിസ്

Kerala
  •  14 days ago
No Image

ആറു മാസം പ്രായമുള്ള മിയ മരിയയുടെ ജീവൻ രക്ഷിക്കാൻ കൈകോർക്കാം; ചികിത്സയ്ക്ക് വേണ്ടത് 16 കോടി രൂപ

Kerala
  •  14 days ago